• search
By : Oneindia Video Malayalam Team
Published : November 21, 2017, 12:50
Duration : 01:12

പോമറേനിയന്‍ നായയുടെ രസകരമായ വീഡിയോ കാണൂ


പോമറേനിയന്‍ നായയുടെ രസകരമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. ബെര്‍റ്റി എന്നാണ് നായയുടെ പേര്. സില്‍ക്കു നൂലുപോലെയുള്ള നീണ്ട രോമവും കൂര്‍ത്ത ചെവിയും കുഞ്ഞു കണ്ണുകളാണ് പോമറേനിയന്‍ നായകളുടെ പ്രത്യേകത. നാല് വയസ്സുള്ള ബെര്‍റ്റിക്ക് ആരാധകര്‍ നിരവധിയാണ്. രൂപത്തിലെ പ്രത്യേകത മാത്രമല്ല ഈ പൊമറേനിയന് ഇത്രയധികം ആരാധകരുണ്ടാവാന്‍ കാരണം. അത്രയ്ക്കും രസകരമാണ് ഈ കുഞ്ഞന്റെ മുഖഭാവങ്ങള്‍.
സോഷ്യല്‍മീഡിയയില്‍ 55,000 പേരാണ് ഈ കുഞ്ഞു നായക്കുട്ടിയെ ഫോളോ ചെയ്യുന്നത്. ന്യൂയോക്കിലാണ് ബെര്‍റ്റിയുടെ താമസം. ദിവസവും കാത്തി എന്നയാള്‍ക്കൊപ്പം അവിടെയുള്ള ആര്‍ട്ട് ഗാലറിയില്‍ ജോലിക്കും പോവുന്നുണ്ട് ബെര്‍റ്റി.

കുടുംബാംഗമായാണ് നായയെ പാശ്ചാത്യര്‍ കണക്കാക്കുന്നത്. അമേരിക്കയിലോ യൂറോപ്യന്‍ രാജ്യങ്ങളിലോ തെരുവില്‍ അലഞ്ഞുനടക്കുന്ന നായ്ക്കളെ കാണാന്‍ കഴിയില്ല. കാരണം നായകളെ വളര്‍ത്തുന്നതിന് പ്രാദേശിക ഭരണകൂടം കര്‍ശനമായ നിയമമാണ് അവിടങ്ങളില്‍ നടപ്പാക്കുന്നത്. പഞ്ചായത്തിന്റെ/മുനിസിപ്പാലിറ്റിയുടെ അംഗീകാരമില്ലാതെ നായയെ വളര്‍ത്തുന്നത് അവിടങ്ങളില്‍ ശിക്ഷാര്‍ഹമാണ്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more