By: Oneindia Malayalam Video Team
Published : January 05, 2018, 04:00

ഫാൻസിനോട് കണ്ടം വഴി ഓടാൻ പറഞ്ഞ് WCC അംഗം

Subscribe to Oneindia Malayalam

രൂപീകരിക്കപ്പെട്ടപ്പോള്‍ മുതല്‍ കടുത്ത ആക്രമണം നേരിടുന്നുണ്ട് സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവ്. താരസംഘടനയായ അമ്മ നടി ആക്രമിക്കപ്പെട്ട വിഷയത്തിലെടുത്ത അഴുകൊഴമ്പന്‍ നിലപാടാണ് ഡബ്ല്യൂസിസി രൂപീകരിക്കാന്‍ പെട്ടെന്നുണ്ടായ കാരണം. സിനിമയിലെ 18 സ്ത്രീകള്‍ ചേര്‍ന്നുണ്ടാക്കിയ സംഘടനയില്‍ പുതിയ ആരും അംഗങ്ങളായി ചേര്‍ന്നിട്ടില്ല. സംഘടനയോട് സഹകരിക്കുന്നത് സിനിമയിലെ പ്രബലരുടെ ശത്രുതയ്ക്ക് ഇടയാക്കുമെന്ന ഭയം മൂലം അകന്ന് നില്‍ക്കുന്നവരാണ് മിക്കവരും.പാര്‍വ്വതി നടന്‍ മമ്മൂട്ടിയെ വിമര്‍ശിച്ചു എന്നാരോപിച്ച് തുടങ്ങിയതാണ് ഈ സൈബര്‍ ആക്രമണം. പാര്‍വ്വതി സംസാരിച്ചത് കസബ എന്ന സിനിമയിലെ സ്ത്രീ വിരുദ്ധത മഹത്വവല്‍ക്കരിക്കുന്നതിന് എതിരെയാണ് എന്നത് ചലച്ചിത്ര മേളയിലെ ഓപ്പണ്‍ ഫോറത്തിന്റെ വീഡിയോ കണ്ടവര്‍ക്കാര്‍ക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ. എന്നാല്‍ അഭിപ്രായം പറയുന്ന സ്ത്രീകളോട് പൊതു അനിഷ്ടം സൂക്ഷിക്കുന്ന ഭൂരിപക്ഷ മലയാളി മനസ്സ് കിട്ടിയ അവസരം നന്നായി ഉപയോഗിക്കുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം