By: Oneindia Malayalam Video Team
Published : January 23, 2018, 02:31

നാട്ടുകാർ ചുറ്റുംകൂടി കന്യകാത്വ പരിശോധന, അതും ആദ്യരാത്രിയിൽ

Subscribe to Oneindia Malayalam

വ്യത്യസ്ഥതയാണ് നമ്മുടെ രാജ്യത്തിന്റെ ഭംഗി. വ്യത്യസ്ഥത നിലനിര്‍ത്തി തന്നെ രാജ്യം മുന്നോട്ട് പോകുകയും ചെയ്യുന്നു. പക്ഷേ, വിദ്യാഭ്യാസപരമായി പുതിയ തലമുറ ഏറെ മുന്നേറിയപ്പോള്‍ പഴയ ആചാരങ്ങള്‍ പലതും നാണം കെടുത്തുന്നതായി. അങ്ങനെ അശ്ലീലം നിറഞ്ഞ പല ആചാരങ്ങളും ഒഴിവാക്കപ്പെട്ടു. പക്ഷേ, എല്ലാ മോശം ആചാരങ്ങളും ഒഴിവാക്കപ്പെട്ടിട്ടില്ല. അത്തരത്തിലൊന്നാണ് കന്യകാത്വ പരിശോധന. വിവാഹിതയായ യുവതി കന്യകയാണോ എന്ന് പരിശോധിക്കുന്നതാണ് രീതി. കന്യകയല്ല എന്ന് ബോധ്യപ്പെട്ടാല്‍ ആ വിവാഹം അസാധുവാക്കപ്പെടും. വിചിത്രമായ ആചാരം ഏറെ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണിപ്പോള്‍. മഹാരാഷ്ട്രയിലെ പൂനെയില്‍ കഴിഞ്ഞ ദിവസം വിവാഹ വീട്ടില്‍ സംഘര്‍ഷമുണ്ടായി. ഏറെകാലമായി കഞ്ചര്‍ഭട്ട് സമുദായത്തിനിടയില്‍ നിലനില്‍ക്കുന്ന സമ്പ്രദായം ചോദ്യം ചെയ്തതാണ് പ്രശ്‌നം. പതിവ് പോലെ വിവാഹത്തിനെത്തിയ വിദ്യാസമ്പന്നരായ യുവാക്കളെ സമുദായത്തിലെ ഒരുകൂട്ടം ആളുകള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് അവശരാക്കുകയായിരുന്നു.പൂനെയിലെ പിമ്പ്രിക്കടുത്ത ഭാട്ട് നഗറിലാണ് സംഭവം. രാത്രി കല്യാണമായിരുന്നു. ഒമ്പതു മണിയോടെ വിവാഹത്തിന്റെ ചടങ്ങുകളെല്ലാം കഴിഞ്ഞു. പക്ഷേ, സമുദായത്തിലെ ഒരുകൂട്ടം ആളുകള്‍ മടങ്ങിയില്ല.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം