By: Oneindia Malayalam Video Team
Published : November 28, 2017, 01:16

നിങ്ങളുടെ ഇഷ്ടനിറം ഏത്? ചിലത് അറിഞ്ഞിരിക്കണം

Subscribe to Oneindia Malayalam

ഓരോരുത്തരുടെയും ഇഷ്ടനിറങ്ങള്‍ വ്യത്യസ്തമാണ്. ഓരോ നിറങ്ങള്‍ക്ക് പിന്നിലും ഓരോ മനശ്ശാസ്ത്രമാണ്. നിങ്ങളുടെ ഇഷ്ടനിറങ്ങള്‍ക്ക് നിങ്ങളെ കുറിച്ച് ചിലത് പറയാനുണ്ട് എന്നാണ് ഗവേഷകർ പറയുന്നത്. ഒരു പ്രത്യേക നിറത്തിൻറെ എല്ലാ ഗുണങ്ങളും ഇല്ലെങ്കിലും ചില സ്വഭാവ സവിശേഷതകള്‍ പ്രകടിപ്പിക്കുമെന്നാണഅ വിദഗ്ധർ പറയുന്നത്. നീലയാണ് നിങ്ങളുടെ ഇഷ്ടനിറമെങ്കില്‍ അവർ പൊതുവെ ശാന്തരും വിശ്വസ്തരും ആയിരിക്കും. പുറമേ ശാന്തമായിരിക്കുമെങ്കിലും ഇത്തരക്കാരുടെ ഉള്ളില്‍ കടലുപോലെ അലകള്‍ നിറഞ്ഞതായിരിക്കും. ചുറ്റുമുള്ളവരോട് ലാളനയും അടുപ്പവും സൂക്ഷിക്കുന്നവരായിരിക്കും.
ചുറ്റുമുള്ളവരോട് ഇഷ്ടവും കരുതലും പ്രകടിപ്പിക്കുന്നവരായിരിക്കും പച്ച ഇഷ്ട നിറമായിട്ടുള്ളവര്‍. പ്രാക്ടിക്കല്‍ മനോഭാവമുള്ള ഇത്തരക്കാര്‍ ജീവിതത്തില്‍ എപ്പോഴും അനുസരണാ ശീലവും സുസ്ഥിരതയും പ്രകടിപ്പിക്കുന്നവരായിരിക്കും.ചുവപ്പ് നിറം ഇഷ്ടപ്പെടുന്നവര്‍ ഉറച്ച മനസ്സും ചിന്താഗതിയും ഉള്ളവരായിരിക്കും. ഊര്‍ജ്ജസ്വലരായിരിക്കുന്ന ഇവര്‍ വളരെ ശ്രദ്ധാലുക്കളും എല്ലാക്കാര്യങ്ങളും എളുപ്പത്തില്‍ ചെയ്തുതീര്‍ക്കുന്നവരുമായിരിക്കും. മത്സരബുദ്ധിയുള്ള ഇക്കൂട്ടര്‍ ലക്ഷ്യബോധമുള്ളവരുമായിരിക്കും. എവിടെ തിളങ്ങാനുള്ള അവസരം ലഭിച്ചാലും നഷ്ടപ്പെടുത്താത്ത ഇത്തരക്കാര്‍ എവിടെയും ശ്രദ്ധാകേന്ദ്രമാവാനാണ് ശ്രമിക്കുക.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം