By : Oneindia Malayalam Video Team
Published : August 29, 2017, 10:56
01:48
റാം റഹീമിന് പിന്നാലെ മറ്റൊരു ആള്‍ദൈവം കൂടി ജയിലിലേക്ക്?
വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ കോടതി. തിങ്കളാഴ്ചയാണ് സുപ്രീം കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടി ഗുജറാത്ത് സര്‍ക്കാരിനെ വിമര്‍ശിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 2013 മുതല്‍ ജയില്‍ ശിക്ഷ അനുഭവിയ്ക്കുകയാണ് ആശാറാം ബാപ്പു. ആശാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.
ഹരിയാനയില്‍ നിന്നുള്ള ആള്‍ദൈവമായ ഗുര്‍മീത് റാം റഹിം സിങിനെ ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ആശാറാം ബാപ്പുവിനെതിരായ പരാമര്‍ശവും എന്നതാണ് ശ്രദ്ധേയം. ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ റാം റഹീം സിങിന് കോടതി 10 വര്‍ഷത്തെ കഠിനതടവാണ് വിധിച്ചിരിക്കുന്നത്. ഗുര്‍മീത് റാം റഹിം സിങിനെപ്പോലെ തന്നെ ആശാറാം ബാപ്പുവിനും ഒരുപാട് അനുയായികളുണ്ട്.