By: Oneindia Malayalam Video Team
Published : October 25, 2017, 06:01

BJPയുടെ ഭീഷണി മറികടന്ന് മെർസല്‍ കുതിക്കുന്നു

Subscribe to Oneindia Malayalam

മോദി സർക്കാരിനെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഭാഗങ്ങള്‍ മെർസലില്‍ നിന്ന് നീക്കം ചെയ്യണമെന്ന ബിജെപി ഭീഷണിയെ വകവെക്കാതെ ചിത്രം റെക്കോർഡ് കളക്ഷൻ പട്ടികയിലേക്ക്. ബോക്സോഫീസില്‍ വിജയുടെ ഇതുവരെയുള്ള ചിത്രങ്ങളെക്കാള്‍ കൂടുതല്‍ കളക്ഷനിലേക്കാണ് മെർസല്‍ നീങ്ങുന്നത്. ഇതുവരെയുള്ള രണ്ടാം വാരത്തില്‍ തന്നെ മെർസല്‍ 200 കോടി ക്ലബ്ബിലെത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ വിജയ് ചിത്രത്തിന് അതൊരു റെക്കോർഡാവും.
വിവാദങ്ങളും വിമര്‍ശനങ്ങളും വിജയ് ചിത്രം മെര്‍സലിന് കുതിക്കാനുള്ള ഊര്‍ജമായി മാറുകയാണ്. കേരളത്തിലുള്‍പ്പെടെ എല്ലാ റിലീസ് സെന്ററുകളിലും ചിത്രത്തിന്റെ കളക്ഷനില്‍ വന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ദീപാവലി ദിനമായ ഒക്ടോബര്‍ 18ന് റിലീസ് ചെയ്ത മെര്‍സലിന്റെ ആറ് ദിവസത്തെ കേരള ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വന്നു.
ആദ്യ ദിനം 6.11 കോടിയാണ് ചിത്രം നേടിയത്. ഒരു തമിഴ് ചിത്രത്തിന് കേരളത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം