By : Oneindia Malayalam Video Team
Published : May 15, 2017, 05:04

‘മുത്തലാഖ് നിര്‍ത്തലാക്കിയാല്‍ മുസ്ലീം വിവാഹമോചനത്തിന് പുതിയ നിയമം’

മുത്തലാഖ് നിര്‍ത്തലാക്കിയാല്‍ മുസ്ലീം വിവാഹമോചനത്തിന് പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. മുത്തലാഖിനെക്കുറിച്ചുള്ള പരാതികള്‍ കേള്‍ക്കാനായി നിയോഗിക്കപ്പെട്ട പ്രത്യേക ഭരണഘടനബെഞ്ചിന് മുമ്പാകെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വിശദീകരിച്ചത്. മുത്തലാഖ് കൂടാതെ ബഹുഭാര്യാത്വവും നിക്കാഹ് ഹലാലായും പരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ സമയപരിമിതി മൂലം മുത്തലാഖ് മാത്രമേ പരിശോധിക്കാന്‍ കഴിയൂ എന്ന് സുപ്രീം കോടതി മറുപടി നല്‍കി.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം