By: Oneindia Malayalam Video Team
Published : January 25, 2018, 05:22

പ്രണവിന് ആശംസകളുമായി സൂപ്പർ താരങ്ങൾ

Subscribe to Oneindia Malayalam

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ആദിയ്ക്ക് ആശംസകളുമായി ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. അതിനിടെ ഇന്നത്തെ മലയാള മനോരമയുടെ ഒരു ഫുള്‍പേജ് ആദിയ്ക്ക് വേണ്ടി മാറ്റി വെച്ചിരിക്കുകയാണ്.മോഹന്‍ലാല്‍, മമ്മൂട്ടി, മഞ്ജു വാര്യര്‍, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് എന്നിങ്ങനെ താരങ്ങള്‍ പറഞ്ഞ ആശംസകളും അതിനൊപ്പം ആരാധകരുടെ ആശംസകളുമാണ് പേജിലുള്ളത്. പേജിന് ചുറ്റുവട്ടം പ്രണവ് മോഹന്‍ലാലിന്റെ വ്യത്യസ്ത ചിത്രങ്ങളുള്ള ലേ ഔട്ടാണ് കൊടുത്തിരിക്കുന്നത്.മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്‌സ് നാളെ റിലീസിനെത്തുകയാണ്. മമ്മൂട്ടി ചിത്രത്തിന് കിട്ടാത്ത അത്രയും പ്രധാന്യമാണ് ആദിയ്ക്ക് കിട്ടിയിരിക്കുന്നത്. മലയാള സിനിമയെ സ്‌നേഹിക്കുന്ന നല്ലവരായ പ്രേക്ഷകര്‍ക്കും പ്രണവിന്റെ ആദ്യ ചിത്രത്തിന് ആശംസകള്‍ നേര്‍ന്നവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.. ബെസ്റ്റ് ഓഫ് ലക്ക് അപ്പു.. എന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്.നാളെയാണ് റിപ്പബ്ലിക് ദിനത്തിനോടുനുബന്ധിച്ച് ആദി റിലീസിനെത്തുന്നത്. നായകനായുള്ള അരങ്ങേറ്റ സിനിമയാണെങ്കിലും ആദിയ്ക്ക് ഫാന്‍സ് ഷോയും സംഘടിപ്പിച്ചിരിക്കുകയാണ്. കേരളത്തില്‍ മാത്രം 200 തിയറ്ററുകളിലാണ് ആദി പ്രദര്‍ശിപ്പിക്കുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം