By : Oneindia Malayalam Video Team
Published : June 07, 2017, 07:41

'കാമുകന്‍ മരിച്ച് സങ്കടപ്പെടുന്ന പെണ്‍കുട്ടിയാകണം', ബോയ് ഫ്രണ്ടിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച പെണ്‍കുട്ടിക്കെതിരേ നിയമനടപടി തുടങ്ങി

വാഷിങ്ടണ്‍: കാമുകനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച കുറ്റത്തിന് അമേരിക്കയിലെ മസാച്ചുസെറ്റ്‌സില്‍ 20കാരി വിചാരണ നേരിടുന്നു. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന കുറ്റമാണ് ഈ പെണ്‍കുട്ടി ചെയ്തിരിക്കുന്നത്.

കാമുകന്‍ മരിച്ചാല്‍ കൂട്ടുകാരില്‍ നിന്നും കൂടുതല്‍ പരിഗണനയും അനുകമ്പയും കിട്ടുമെന്ന കണക്കൂകൂട്ടലില്‍ ബോയ്ഫ്രണ്ടിനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് മൈക്കലെ കാര്‍ട്ടര്‍ എന്ന പെണ്‍കുട്ടിയ്‌ക്കെതിരേ ചാര്‍ത്തിയിരിക്കുന്നത്. 2014ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ജൂലായ് 12നാണ് കോണാര്‍ഡ് റോയ് എന്ന കാര്‍ട്ടറിന്റെ കാമുകന്‍ ആത്മഹത്യ ചെയ്യുന്നത്. ട്രക്കിലെ വാട്ടര്‍ പമ്പിലൂടെ കാര്‍ബണ്‍മോണോക്‌സൈഡ് ശ്വസിച്ചായിരുന്നു മരണം.

രണ്ടു ദിവസം മുമ്പു തന്നെ കാമുകന്‍ മരിച്ചുവെന്ന രീതിയില്‍ പെണ്‍കുട്ടി അഭിനയിച്ചുവെന്ന റിപ്പോര്‍ട്ടാണ് കേസില്‍ നിര്‍ണായകമായത്. ഇതിനെ തുടര്‍ന്ന് പോലിസ് ഇരുവരും കൈമാറിയ എസ്എംഎസ് സന്ദേശങ്ങള്‍ മുഴുവന്‍ പരിശോധിച്ചു. ഇതില്‍ നിന്നും റോയിയുടെ മരണത്തിന് കാരണക്കാരി കാര്‍ട്ടറാണെന്ന് വ്യക്തമായി.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം