By : Oneindia Malayalam Video Team
Published : November 09, 2017, 11:23

'ഇന്ത്യ ആവശ്യപ്പെട്ടാല്‍ സാക്കിർ നായിക്കിനെ കൈമാറും'

വിവാദ മുസ്ലിം പണ്ഡിതൻ സാക്കിർ നായിക്കിനെ ഇന്ത്യയിലെത്തിക്കാൻ എൻ ഐ എ നീക്കം തുടങ്ങി. ഇന്ത്യ ആവശ്യപ്പെട്ടാല്‍ സാക്കിർ നായിക്കിനെ ഇന്ത്യക്ക് കൈമാറാമെന്നാണ് മലേഷ്യൻ ഉപപ്രധാനമന്ത്രി ദത്തൂക് സേരി അഹമ്മദ് സാഹിദ് ഹമീദി വ്യക്തമാക്കി. ഭീകരവാദക്കുറ്റങ്ങളുള്‍പ്പെടെയുള്ള കേസുകളില്‍ വിചാരണ നേരിടുകയാണ് സാക്കിർ നായിക്. ഇന്ത്യ സാക്കിര്‍ നായിക്കിന്‍റെ പാസ്പോര്‍ട്ട് അസാധുവാക്കിയെങ്കിലും മലേഷ്യ സാക്കിറിന് നല്‍കിയ സ്ഥിരതാമസത്തിനുള്ള അനുമതി പിന്‍വലിക്കില്ലെന്നും മലേഷ്യ ഉപപ്രധാനമന്ത്രി ദത്തൂക് സേരി അഹമ്മദ് സാഹിദ് ഹമീദി പറഞ്ഞു. കാരണം അദ്ദേഹം പ്രാദേശികമായി ഒരുതരത്തിലുള്ള ചട്ടലംഘനങ്ങളും നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് സാക്കിറിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും മാധ്യമ റിപ്പോര്‍ട്ടുകളെക്കുറിച്ച് മാത്രമാണ് അറിയുന്നതെന്നും വിദേശരാജ്യത്തെ നിയമങ്ങളെ പിന്തുടരുന്നുവെന്നും മലേഷ്യയിലെ നിയമങ്ങള്‍ മാത്രമാണ് ഇവിടെ പിന്‍തുടരുന്നതെന്നും അദ്ദേഹം പറയുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം