10 വയസ്സുകാരിയുടെ അന്ത്യാഭിലാഷം, കാമുകനുമായി വിവാഹം നടത്തി മാതാപിതാക്കള്‍, വൈറല്‍
ലണ്ടന്‍: പ്രാണനെ പോലെ സ്‌നേഹിച്ച മകള്‍ അവസാനമായി പറഞ്ഞത് ഒരേയൊരു ആഗ്രഹം. ആരോണ്‍ എഡ്വാര്‍ഡ്‌സിനും, ഭാര്യ അലീന എഡ്വാര്‍ഡ്‌സിനും അത് കേട്ടപ്പോള്‍ എന്ത് ചെയ്യണമെന്ന് പോലും അറിയില്ലായിരുന്നു. ആരും കരഞ്ഞ് പോകുന്ന കാഴ്ച്ചയാണ് അവരുടെ ജീവിതത്തില്‍ സംഭവിച്ചത്. പത്ത് വയസ്സുകാരിയായ ഇവരുടെ മകള്‍ എമ്മ എഡ്വാര്‍ഡ്‌സ് ഇന്ന് അവരുടെ ഒപ്പമില്ല.
ലൂക്കിമിയ ബാധിച്ച് ആ കുട്ടി ഈ ലോകത്തോട് തന്നെ വിടപറഞ്ഞിരിക്കുകയാണ്. പക്ഷേ മകളുടെ അവസാനത്തെ ആഗ്രഹം സാധിപ്പിച്ച് കൊടുക്കാന്‍ പറ്റിയെന്ന വിശ്വാസത്തിലാണ് ഇവര്‍. തനിക്ക് കളിക്കൂട്ടുകാരനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം മാത്രമായിരുന്നു എമ്മയ്ക്കുണ്ടായിരുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു എമ്മയുടെ മരണം. ലിംഫോബ്ലാസ്റ്റിക്ക് ലുക്കീമിയയായിരുന്നു കുട്ടിയുടെ രോഗം. 2022 ഏപ്രിലിലാണ് എമ്മയുടെ രോഗം തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിച്ചത്.

എന്നാല്‍ അലീനയ്ക്കും, ആരോണിനും മകള്‍ രോഗത്തെ അതിജീവിക്കും എന്ന കാര്യത്തില്‍ വലിയ ആത്മവിശ്വാസമായിരുന്നു. മകള്‍ അധിക കാലം ജീവിക്കില്ല എന്ന ഹൃദയഭേദകമായ കാര്യം അവര്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. പകരം മകള്‍ക്ക് എല്ലാ പ്രതീക്ഷയും നല്‍കി ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു ആലീനയും, ആരോണും. ഈ വര്‍ഷം ജൂണില്‍ അവര്‍ നെഞ്ചുപിളര്‍ക്കുന്ന ആ വാര്‍ത്തയറിഞ്ഞു. എമ്മയുടെ രോഗം ഒരിക്കലും ഭേദമാക്കാനാവാത്ത നിലയിലേക്ക് മാറിയിരിക്കുകയാണ്. പ്രതീക്ഷ എല്ലാം ഒരു നിമിഷം കൊണ്ട് തകര്‍ന്ന് പോയിരുന്നു.
രക്ത കോശങ്ങളെ ബാധിക്കുന്ന രോഗമായത് കൊണ്ട് മകളെ ജീവനോടെ ഇനി കാണാനാവില്ലെന്ന കാര്യം അവര്‍ മനസ്സിലാക്കുകയായിരുന്നു. ഇനി കുറച്ച് ദിവസം മാത്രമാണ് മകളെ ജീവനോടെ കാണാനാവുകയെന്ന് മാതാപിതാക്കള്‍ തിരിച്ചറിയുകയായിരുന്നു. ജൂലായ് പതിനൊന്നിനാണ് എമ്മാ എഡ്വാര്‍ഡ്‌സ് ലോകത്തോട് വിടപറഞ്ഞത്. കാമുകനെ വിവാഹം കഴിക്കണമെന്നതായിരുന്നു മകളുടെ ഏറ്റവും വലിയ സ്വപ്നം.
ഡാനിയല്‍ മാര്‍ഷല്‍ ക്രിസ്റ്റര്‍ വില്യംസ് ജൂനിയര്‍ എന്നാണ് കാമുകന്റെ പേര്. ഡിജെ എന്നാണ് ഈ കുട്ടി അറിയപ്പെടുന്നത്. എമ്മയും ഡിജെയും സ്‌കൂളില്‍ വെച്ച് നേരത്തെ വിവാഹം കഴിക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് വെറും എട്ട് വയസ്സ് മാത്രമായിരുന്നു ഇരുവരുടെയും പ്രായം. എമ്മയുടെ അവസാന ആഗ്രഹം അറിഞ്ഞതോടെ കുടുംബവും, സുഹൃത്തുക്കളുമെല്ലാം അത് സാധിച്ചുകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജൂണ്‍ 29നായിരുന്നു ആ ചടങ്ങ്. നൂറ് അതിഥികളും പങ്കെടുത്തു.
ആരോണാണ് മകളെ വിവാഹത്തിനായി കൊണ്ടുവന്നത്. കുട്ടിയുടെ മൂന്നാം ക്ലാസിലെ അധ്യാപിക എമ്മയും ഡിജെയും തമ്മില്‍ എങ്ങനെയാണ് കണ്ടുമുട്ടിയതെന്ന് വിശദീകരിച്ചു. ഭൂരിഭാഗം കുട്ടികള്‍ക്കും ഡിസ്‌നിലാന്‍ഡില്‍ പോകണമെന്നായിരിക്കും പറയുക. എന്നാല്‍ മകള്‍ വിവാഹത്തിനാണ് ആവശ്യപ്പെട്ടത്. വളരെ വേഗത്തില്‍ തന്നെ ആ വിവാഹം നടക്കേണ്ടിയിരുന്നുവെന്നും അലീന പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിലാണ് ചടങ്ങ് നടന്നത്. എല്ലാവര്‍ക്കും പ്രിയങ്കരിയായിരുന്നു മകള്‍. അതുകൊണ്ടാണ് അവളുടെ വിയോഗം പലര്‍ക്കും സഹിക്കാനാവാതെ വന്നതെന്നും അലീന പറഞ്ഞു.












Click it and Unblock the Notifications