Get Updates
Get notified of breaking news, exclusive insights, and must-see stories!

തടഞ്ഞുനിർത്തിയത് പണം തട്ടാൻ, സംഭവിച്ചത് മറ്റാെന്ന്; കള്ളന്മാർക്ക് കയ്യടി, പക്ഷേ ഇപ്പോൾ ജയിലിൽ

കള്ളന്മാരിൽ നല്ല കള്ളന്മാരും മോശം കള്ളന്മാരും ഉണ്ടാവുമോ? ഉത്തരം ആലോചിച്ച് നിങ്ങൾ തലപുകയ്‌ക്കേണ്ട. കള്ളന്മാരെ അങ്ങനെ തരംതിരിക്കാൻ പറ്റുമോ എന്നൊന്നും പറയാൻ പറ്റില്ല. എന്നാൽ ഇനി പറയാൻ പോകുന്ന സംഭവം കേട്ടാൽ നിങ്ങൾ അറിയാതെ തന്നെ പറഞ്ഞുപോകും എന്ത് നല്ല കള്ളന്മാരാണ് ഇവരെന്ന്.

അതെ, മനസ്സാക്ഷിയുള്ള കള്ളന്മാർ എന്നാണ് സോഷ്യൽമീഡിയിയൽ ഇവരെക്കുറിച്ചുള്ള സംസാരം. സംഭവം എന്താണെന്ന് വിശദമായി അറിഞ്ഞാലോ? കിഴക്കൻ ഡൽഹിയിലെ ഷഹ്‌ദാരയിലെ ഫാർഷ് ബസാർ ഏരിയയിലെ സിസിടിവി ക്യാമറയിൽ ആണ് സംഭവം പതിഞ്ഞത്. രണ്ട് പുരുഷന്മാർ ഒരു ബൈക്കിൽ എത്തുന്നു. രണ്ട് പേരും ഹെൽമെറ്റ് ധരിച്ചിരുന്നു.

viral

ആ വഴി ഒരു ഭാര്യയും ഭർത്താവും നടന്നുപോവുകയായിരുന്നു. ബൈക്കിൽ എത്തിയ കള്ളന്മാർ ഇവരെ തടഞ്ഞുനിർത്തുന്നു. അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നോർത്ത് നമ്മൾ ശ്വാസം അടക്കി നിന്നുപോകും.ഭയന്നതുപോലെ ഉള്ള കാര്യങ്ങളാന്നും നടക്കുന്നില്ല.. കള്ളന്മാരിൽ ഒരാൾ അവരോട് എന്തൊക്കയോ ചോദിക്കുന്നുണ്ട്.

മോഷ്ടക്കാൾ പണം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അവിടെയാണ് സംഭവത്തിൽ ട്വിസ്റ്റ് ഉണ്ടായത്. ദ​മ്പതികളിൽ നിന്ന പണം തട്ടിയെടുത്ത് മോഷ്ടാക്കൾ പോകുമെന്നാണ് നമ്മൾ കരുതിയതെങ്കിൽ, അങ്ങനെയായിരുന്നില്ല നടന്നത്. ദമ്പതികളുടെ കയ്യിൽ പണമൊന്നുമില്ലെന്ന് മനസ്സിലാക്കിയ മോഷ്ടാക്കൾ അവർക്ക് 100 രൂപ നൽകിയാണ് പോയത്.

മോഷ്ടാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്തെ 200-ഓളം ക്യാമറകളുടെ ദൃശ്യങ്ങൾ പോലീസ് സ്കാൻ ചെയ്യുകയും പിന്തുടരുകയും ചെയ്തതിന് ശേഷമാണ് രണ്ട് മോഷ്ടാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 30 മൊബൈൽ ഫോണുകൾ കണ്ടെടുത്തു.

ദേവ് വർമ, ഹർഷ് രാജ്പുത് എന്നിങ്ങനെയാണ് മോഷ്ടാക്കളുടെ പേര് എന്നാണ് പോലീസ് പറഞ്ഞത്. വർമ ഒരു സ്വകാര്യ ജിഎസ്ടി സ്ഥാപനത്തിലെ അക്കൗണ്ടന്റാണ്, രജ്പുത് ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു.

യൂട്യൂബിലെ ഗുണ്ടാസംഘം നീരജ് ബവാനയുടെ വീഡിയോകൾ കണ്ടാണ് ഇവർ മോഷണത്തിന് ഇറങ്ങിത്തിരിക്കുന്നത്. ഇയാളുടെ സംഘത്തിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്നും ഇരുവരും പോലീസിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+