അന്റാർട്ടിക്കയിലെ കൊടുംതണുപ്പിൽ ഐസിൽ പൂക്കളം കൊത്തി 5 മലയാളി യുവാക്കൾ; വീണ്ടും വൈറലായി പഴയ വീഡിയോ
ഓണം ഒരു ആഘോഷത്തിന് അപ്പുറത്തേക്ക് മലയാളികൾക്ക് വളരെ ആത്മബന്ധ ഉള്ള ഒരാഘോഷം കൂടിയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓണം ആഘോഷിക്കാൻ മലയാളികൾ തങ്ങളുടെ നാട്ടിലേക്ക് എത്തും. ഇനി ഓണത്തിന് വരാൻ സാധിച്ചില്ലെങ്കിൽ തങ്ങൾ ഉള്ള നാട്ടിൽ ആഘോഷം നടത്തും. ഓണപ്പൂക്കളവും ഓണ സദ്യയുമൊക്കെ ഒരുക്കി ഗംഭീരമായി ആഘോഷിക്കും. ഇത്തവണയും ഓണം മലയാളികൾ അടിപൊളിയായി ആഘോഷിച്ചു.
പൂക്കളവും സദ്യയുമൊക്ക ആയി വൻ ആഘോഷം. കഴിഞ്ഞ വർഷത്തെ ഓണത്തിന് സോഷ്യൽ മീഡിയയിൽ വൈറൽ ആയൊരു ചിത്രം ഉണ്ടായിരുന്നു. മനോഹരമായ ഓണപ്പൂക്കളത്തിന്റെ, എന്നാൽ ഇത് മുറ്റത്ത് ഇട്ട പൂക്കളമായിരുന്നില്ല. മഞ്ഞുപാളിയിൽ തീർത്ത പൂക്കളം, തണുത്തുറഞ്ഞ അന്റർട്ടിക്കയിലാണ് ഈ ഓണാഘോഷം.

അഞ്ച് മലയാളി യുവാക്കളാണ് മഞ്ഞിൽ ഈ പൂക്കളം കൊത്തിയൊരുക്കിയത്. ആനന്ദ് മഹീന്ദ്രയാണ് ഈ വ്യത്യസ്തമായ പൂക്കളത്തിന്റെ വീഡിയോ പങ്കുവെച്ചത്. അഞ്ച് യുവാക്കൾ ചുറ്റികയും സ്ക്രൂ ഡ്രൈവറും ഉപയോഗിച്ചാണ് ഈ പൂക്കളം കൊത്തിയത്. പൂക്കൾ ഇല്ലെങ്കിൽ ഈ പൂക്കളം വൈറാലായി. ഇത്തവണയും ഈ വീഡിയോ ആളുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു
കേരളം തെളിഞ്ഞു നിൽക്കുന്നതായിരുന്നു ഐസിലെ പൂക്കളം. തെങ്ങും വഞ്ചിയും ഉള്ള ഡിസൈൻ. അന്റാർട്ടിക്കയിലെ ഓണം എന്നും ഇതോടൊപ്പം എഴുതിയിട്ടുണ്ട്. ''ഓണം ആഘോഷിക്കുന്നതിൽ നിന്നും ഇന്ത്യക്കാരെ തടയാനാവില്ല, അതിപ്പോൾ അന്റാർട്ടിക്കയിലാണെങ്കിലും.. ഗംഭീരം'' - എന്നാണ് വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര കുറിച്ചത്. നിരവധിപേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. ചന്ദ്രനിലും ഓണം ആഘോഷിക്കുന്ന കാലം ഉണ്ടാവും എന്നാണ് ഒരാൾ കമന്റ് ചെയ്തത്.
മലയാളി അല്ലേലും സൂപ്പർ അല്ലേ എന്നാണ് മറ്റൊരു കമന്റ്. ഇന്ത്യയുടെ 41-ാമത് അന്റാർട്ടിക്ക പര്യവേക്ഷണ സംഘത്തിലെ അഞ്ച് മലയാളികളായ ഡോ. ഷിനോജ് ശശീന്ദ്രൻ, അനൂപ് കെ.സോമൻ, ആർ അഥിത്, ഡോ.പി.വി പ്രമോദ്, പോളി ബേബി ജോൺ എന്നിവരാണ് ഐസിൽ പൂക്കളം തീർത്തത്. -25 ഡിഗ്രി സെൽഷ്യസിൽ മഞ്ഞുമലയിൽ ആണ് ഈ പൂക്കളം. ഓരോ ഓണം കഴിയുമ്പോഴും ഇത്തരത്തിൽ വ്യത്യസ്തമായ വാർത്തകളും വരാറുണ്ട്. എത്ര ദൂരമാണെങ്കിലും ഓണം എത്തിയാൽ മലയാളിക്കുള്ളിലെ ഓർമ ഉണരും.
വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications