50 ലക്ഷം തേനീച്ചകൾ അടങ്ങിയ കൂട് ട്രക്കിൽ നിന്ന് റോഡിലേക്ക് വീണു; പ്രദേശം നിറയെ തേനീച്ചകൾ; പിന്നെ സംഭവിച്ചത്
ടൊറന്റോ: കാനഡയിൽ 50 ലക്ഷം തേനിച്ചകൾ അടങ്ങിയ തേനിച്ചകൂട് കെട്ടഴിഞ്ഞ് റോഡിൽ വീണു. തേനിച്ചക്കൂടുകൾ ട്രക്കിൽ കയറ്റി കൊണ്ടുപോകുന്നതിനിടെയാണ് റോഡിലേക്ക് വീണത്. പ്രാദേശിക സമയം 6.15 ഓടെയാണ് സംഭവത്തെക്കുറിച്ച് ഹാൾട്ട് റീജിയണൽ പോലീസിന് വിവരം ലഭിക്കുന്നത്.
തൊട്ടുപിന്നാലെ തന്നെ പോലീസ് അവിടേക്ക് എത്തി. അതുവഴി പോകുന്ന വാഹനങ്ങളോട് ഗ്ലാസുകൾ അടച്ചിടാനുള്ള നിർദ്ദേശം നൽകി. ആരും അതുവഴി വരരുതെന്നും പോലീസ് അറിയിച്ചു. ഒരു മണിക്കൂർ നേരത്തേക്ക് ആ പ്രദേശത്തേക്ക് ആരും വരുതെന്നും വീട്ടിൽ നിന്നോ കെട്ടിടങ്ങളിൽ നിന്നോ പുറത്തിറങ്ങരുതെന്നും പോലീസ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

സമീപത്തെ തേനിച്ച വളർത്തുന്നവരുടെ സഹായവും പോലീസ് തേടി. തേനീച്ച വളർത്തുന്ന ഏഴോളം ആളുകൾ വന്നാണ് തേനീച്ചകളെ പ്രദേശത്ത് നിന്ന് മാറ്റിയത്. മണിക്കൂറുകൾ എടുത്താണ് ഇവയെ നീക്കം ചെയ്തത്. തേനീച്ചകളെ നീക്കുന്നതിനിടെ നിരവധിപേർക്ക് കുത്തേൽക്കുകയും ചെയ്തു.
ടൊറന്റോയുടെ പടിഞ്ഞാറ് ഒന്റാറിയോയിലെ ബർലിംഗ്ടണിലെ ഡുണ്ടാസ് സ്ട്രീറ്റിന് വടക്കുള്ള ഗൾഫ് ലൈനിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിക്കുന്നത്. തേനീച്ചകൾ പ്രദേശത്താകെ വ്യാപിച്ചതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സമീപത്തെ കാറുകളിലും പോസ്റ്റുകളിലുമൊക്കെ തേനീച്ചകൾ കൂട്ടമായി നിന്നു. ട്രക്കിന്റെ മുൻവശത്തും നിരവധി തേനീച്ചകൾ ഉണ്ടായിരുന്നു. ട്രക്കിന്റെ ഡ്രൈവർക്ക് 100 ൽ അധികം തവണ കുത്ത് കിട്ടിയതായാണ് വിവരം.












Click it and Unblock the Notifications