Get Updates
Get notified of breaking news, exclusive insights, and must-see stories!

മരിച്ചുപോയ മകളുടെ ഓർമ്മയ്ക്ക് 7 കോടി രൂപ വിലയുള്ള സ്ഥലം സ്കൂളിന് നൽകി അമ്മ; കയ്യടി

മധുരം: മരിച്ചു പോയ മകളുടെ ഓർമ്മയ്ക്ക് ഏഴ് കോടി രൂപ വിലമതിക്കുന്ന സ്ഥലം സ്കൂളിന് നൽകി മധുര സ്വദേശിയായി 53 കാരി. സ്കൂളിന് കെട്ടിടം പണിയുന്നതിന് വേണ്ടിയാണ് ഒരു ഏക്കറും 52 സെന്റ് സ്ഥലവും നൽകിയത്. കാനാറ ബാങ്കിൽ ക്ലാർക്കായി ജോലി ചെയ്യുന്ന പൂർണം എന്ന് വിളിക്കുന്ന ആയി അമ്മാളാണ് ഭൂമി നൽകിയത്.

ജനുവരി 5 നാണ് ഇവർ ഏഴ് കോടി വിലയുള്ള സ്ഥലം ഹൈസ്ക്കൂളായി വികസിപ്പിക്കാൻ കോടിക്കുളത്തെ പ‍ഞ്ചായത്ത് യൂണിൻ മിഡിൽ സ്കൂളിന് സംഭാവന നൽകിയത്.. നാട്ടിലെ സ്കൂൽ ഹൈസ്കൂളായി മാറുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാനാണ് ഭൂമി നൽകിയത്. സ്കൂൾ കെട്ടിടത്തിന് മകളുടെ യു ജനനി എന്ന പേര് ഇടണം എന്ന അപേക്ഷ മാത്രമാണ് ഈ ഇവർക്കുള്ളത്.

aayi

രണ്ട് വർഷം മുമ്പാണ് ബി കോം ബിരുദധാരിയായ മകൾ ജനനി മരിക്കുന്നത്. ജനനി കുഞ്ഞായിരുക്കുമ്പോൾ പൂർണത്തിന്റെ ഭർത്താവും മരിച്ചു. ഭർത്താവിന്റെ ജോലിക്ക് പകരം സ്വകാര്യബാങ്കിൽ ക്ലൿക്കായി പൂർണത്തിന് ജോലി ലഭിച്ചു. ഈ ജോലിയാണ് ഇവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോയത്. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രവർത്തിച്ചിരുന്ന മകളുടെ മരണം ഇവരെ മാനസികമായി തളർത്തി. മരിച്ച പിതാവിൽ നിന്ന് പാരമ്പര്യമായി ലഭിച്ച ഭൂമി ദാനം ചെയ്യാൻ പൂർണം തിരുമാനിക്കുകയായിരുന്നു.

ജനുവരി അഞ്ചിനാണ് ഏഴ് കോടിയോളം രതൂപ വിലമതിക്കുന്ന സ്ഥലം സ്കൂളിന് വിട്ടുകൊടുക്കുന്നതിന്റെ രേഖകൾ ചീഫ് എഡ്യൂക്കേഷണൽ ഓഫീസർ കെ കാർത്തികയ്ക്ക് പൂർണം കൈമാറിയത്. തൊട്ടുപിന്നാലെ പൂർണത്തെ അഭിന്ദിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രം​ഗത്തെത്തി. . "വിദ്യാഭ്യാസമാണ് യഥാർത്ഥ, നശിപ്പിക്കാൻ കഴിയാത്ത സമ്പത്ത്. മധുര കോടിക്കുളത്തെ പൂർണം എന്ന ആയ് അമ്മാളാണ് സർക്കാർ സ്‌കൂളിന് അധിക കെട്ടിടം പണിയാൻ തന്റെ ഒരു ഏക്കറും 52 സെന്റ് സ്ഥലവും ദാനം ചെയ്തത്...

തമിഴർ വിദ്യാഭ്യാസത്തിനും അധ്യാപനത്തിനും പ്രാധാന്യം നൽകുന്നത് എങ്ങനെയെന്ന് കാണിച്ചു തരുന്നു, വരാനിരിക്കുന്ന റിപ്പബ്ലിക് ദിനത്തിൽ സർക്കാരിന് വേണ്ടി പ്രത്യേക പുരസ്‌കാരം നൽകി ആദരിക്കും. " സ്റ്റാലിൻ എക്‌സിൽ പോസ്റ്റ് ചെയ്തു. റിപ്പബ്ലിക്ക് ദിനത്തിൽ പൂർണത്തെ അഭിനന്ദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മധുരൈ എംപി എസ് വെങ്കിടേശൻ, വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴി എന്നിവരും അഭിനന്ദനവുമായി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+