'അവർക്ക് ഒരു മര്യാദയുമില്ല'; അധ്യാപികയ്ക്കെതിരെ പരാതി നൽകി ഏഴാം ക്ലാസിലെ ആൺകുട്ടികൾ
ചെന്നൈ: ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് ഒരു പരാതിയാണ്. ഏഴാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ടീrച്ചർക്കെതിരെ എഴുതിയ പരാതി. ട്വിറ്ററിൽ ഈ പരാതിയുടെ ചിത്രങ്ങൾ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. ജുപിറ്റർ വാഴ്ക എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വെള്ളക്കടലാസിൽ എഴുതിയ പരാതിയുടെ ചിത്രങ്ങൾ പങ്കുവെച്ചത്.
ഗയ്സ് എന്റെ അച്ഛന് അൽപം മുൻപ് ലഭിച്ച പരാതിക്കത്ത്, എനിക്ക് ശ്വാസം മുട്ടുന്നു. എന്ന കുറിപ്പോടെയാണ് കത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ സ്കൂളിന്റെ പേരോ കുട്ടികളുടെ പേരോ ഒന്നും തന്നെ കത്തിൽ വ്യക്തമാക്കിയിട്ടില്ല. ഏഴ് ഡിയിൽ പഠിക്കുന്ന ആൺകുട്ടികളാണ് പരാതി നൽകിയിരിക്കുന്നത്.

pc: Twitter
ഹാഷ് എന്ന ടീച്ചർക്കെതിരെ വൈസ് പ്രിൻസിപ്പളിനാണ് പരാതി എഴുതിയിരിക്കുന്നത്. പല തവണ വെട്ടിത്തിരുത്തിയിട്ടുണ്ട്. കത്തിലെ പരാതി: അവർക്ക് തീരെ മര്യാദയില്ല. എല്ലാവരോടും വളരെ ദേഷ്യത്തോടെയാണ് പെരുമാറുന്നത്. എല്ലാ ആൺകുട്ടികളെയും കളിയാക്കുന്നു. തമിഴിൽ അസഭ്യവാക്കുകൾ ഉപയോഗിക്കുന്നു, എന്നാണ് പറഞ്ഞിരിക്കുന്നത്. കത്തിന്റെ അവസാനം കുറേ വിദ്യാർത്ഥികൾ ഒപ്പ് ഇട്ടിട്ടുണ്ട്.
പോസ്റ്റ് ചെയ്തതിന് പിന്നാലെ ഈ കത്ത് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. പോസ്റ്റിന് താഴെ നിരവധിപേരാണ് കമന്റിട്ടുകൊണ്ടിരിക്കുന്നത്. പലരും തങ്ങൾ പഠിക്കുന്ന സമയത്ത് അനുഭവിച്ച കാര്യങ്ങൾ കമന്റായി ഇട്ടു. എന്തായാലും അത്രയും സഹിക്കാൻ വയ്യാതെ വന്നോപ്പാഴായിരിക്കുമല്ലോ കുട്ടികൾ ഇങ്ങനൊരു കത്ത് എഴുതിയത് എന്നാണ് ഒരാൾ പറഞ്ഞത്.
ക്ലാസിൽ അസഭ്യ വാക്ക് ഉപയോഗിക്കുന്ന അധ്യാപിക, ഈ കുട്ടികൾ പഠിച്ചിറങ്ങുമ്പോൾ എന്താണ് പഠിക്കുക എന്നാലോചിക്കുമ്പോൾ ആശങ്ക തോന്നുന്നുവെന്നാണ് മറ്റൊരാൾ പറഞ്ഞത്. ഏഴാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ആണോ ഈ കത്ത് എഴുതിയത്. വിശ്വസിക്കാൻ കുറച്ച് പ്രയാസമുണ്ട് എത്ര അക്ഷരത്തെറ്റുകളാണ് എന്നാണ് മറ്റൊരാൾ കമന്റിട്ടത്.












Click it and Unblock the Notifications