മൂന്ന് മാസം കൊണ്ട് റെയിൽ നീർ വിറ്റത് 99 ലക്ഷം; റെയിൽവേയ്ക്ക് വരുമാനം കിട്ടിയത് കോടികൾ
കണ്ണൂർ: ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും. റെയിൽവേയുടെ കുടി വെള്ളം ആണ് റെയിൽ നീർ. ദക്ഷിണ റെയിൽ വേയിൽ മാത്രം കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്. ഇതിലൂടെ ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്.
റെയിൽ വേ സ്റ്റേഷനുകളിൽ ഒരു ലിറ്ററിന്റെ 59 ലക്ഷം ബോട്ടിലുകളാണ് വിറ്റത്. ദക്ഷിണ റെയിൽവേയുടെ ഓടുന്ന 650 ട്രെയിനുകളിലായി ഒരു ലിറ്ററിന്റെ 40 ലക്ഷം കുപ്പി വെള്ളമാണ് വിറ്റത്. ഒരു ലിറ്റർ റെയിൽനീരിന് 15 രൂപയാണ് വില. വന്ദേ ഭാരത്, ശതാബ്ദി വണ്ടികളിൽ ടിക്കറ്റ് നിരക്കിനൊപ്പം ഒരു ലിറ്റർ കുപ്പി വെള്ളത്തിന്റെ പണം റെയിൽ വേ ഈടാക്കുന്നുണ്ട്.

ട്രെയിനിലും റെയിൽ വേ സ്റ്റേഷനുകളിലും വിൽക്കാൻ 2003 ൽ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപ്പറേഷൻ ( ഐ ആർ ടി സി) നിയന്ത്രണത്തിൽ വന്നതാണ് റെയിൽ നീർ എന്ന പേരിൽ കുപ്പി വെള്ളം. റെയിൽ നീരിന് വേണ്ടി ഇന്ത്യയിലെ 14 ബോട്ടിലിംഗ് പ്ലാന്റുകളിൽ നിന്ന് ദിവസം 18. 40 ലക്ഷം ബോട്ടിലുകൾ ഉദ്പാദിപ്പിക്കുന്നു.
കേരളത്തിലെ പാറശ്ശാല ഉൾപ്പെടെ ആറ് പ്ലാൻ്റുകളുണ്ട്. ദക്ഷിണ റെയിൽ വേ പലൂർ ( ചെന്നൈ) പ്ലാന്റിൽ നിന്ന് പ്രതിദിനം 1. 80 ലക്ഷം ബോട്ടിൽ വെള്ളം ഉത്പാദിപ്പിക്കാം. പാറശ്ശാലയിൽ പ്രതിദിനം 72000 ബോട്ടിൽ ആണ് ശേഷി. കേരളത്തിലെ രണ്ട് വന്ദേ ഭാരതുകളിൽ ഒരു ദിവസം 4500 ലധികം ബോട്ടിലുകൾ യാത്രക്കാർക്ക് നൽകുനര്നു. വെള്ളം വിറ്റ് 65000 രൂപ റെയിൽ വേയ്ക്ക് കിട്ടുന്നു.
വെള്ളം വാങ്ങാൻ റെയിൽ വേയും കോടികൾ നൽകുന്നു. തീവണ്ടികളിൽ വെള്ളം നിറയ്ക്കാൻ ഫില്ലിംഗ് സ്റ്റേഷനുകളിൽ കോടികൾ അധികച്ചെലവ് വരുന്നതായാ3ണ് വിവരം. ട്രെയിൻ പുറപ്പെടുന്നതും യാർഡിൽ വെക്കുന്നതുമായ കണ്ണൂർ, പാലക്കാട്, കൊച്ചുവേളി, എറണാകുളമടക്കം സ്റ്റേഷനുകളിൽ പ്രതി ദിനം 7 - 10 ലക്ഷം ലിറ്റർ വെള്ളം ആവശ്യമുണ്. ഇതിന് ഒരു വർഷം ശരാശരി 1. 50 കോടി രൂപ വരെ അടയ്ക്കുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications