Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു തരി ഉപ്പിനേക്കാൾ ചെറിയ ബാ​ഗ്; വിറ്റത് 51 ലക്ഷത്തിന്; കാണാനായി മൈക്രോസ്കോപ്പും

ഒരു തരി ഉപ്പിന്റെ വലുപ്പം എത്രയാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ. അപ്പോൾ അതിനേക്കാൾ ചെറിയ ബാ​ഗ് ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. അടുത്തിടെ ആണ് 51 ലക്ഷം രൂപയ്ക്ക് ഈ ബാ​ഗ് ലേലം വിളിച്ചുപോയത്. എന്താണ് ഈ ബാ​ഗിന്റെ പ്രത്യേകത എന്ന് നോക്കിയാലോ

ജനപ്രിയ ലൂയി വിറ്റൺ ഡിസൈനിനെ അടിസ്ഥാനമാക്കിയാണ് ഈ ബാ​ഗ് നിർമ്മിച്ചത്. ഫ്‌ളൂറസെന്റ് മഞ്ഞയും പച്ചയും കലർന്ന ഈ മൈക്രോസ്‌കോപ്പിക് ബാഗിന് വൻ ഡിമാൻഡ് ആയിരുന്നു. ന്യൂയോർക്ക് കലാ കൂട്ടായ്മയായ എം എസ് സി എച്ച് എഫ് ആണ് ബാഗ് നിർമ്മിച്ചിരിക്കുന്നത്.

Bag

ചിത്രത്തിന് കടപ്പാട്: എം എസ് സി എച്ച് എഫ്/ ഇൻസ്റ്റ​​ഗ്രാം

ഈ മാസം ആദ്യം എം എസ് സി എച്ച് എഫ് അതിന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ ബാഗിന്റെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ തന്നെ വൈറൽ ആയിരുന്നു. ഒരു സൂചിയുടെ കണ്ണിലൂടെ കടന്നുപോകാൻ കഴിയുന്നത്ര ചെറിയ ബാഗ് കടലിലെ ഉപ്പിനേക്കാൾ ചെറുതാണെന്നാണ് അടിക്കുറിപ്പിൽ എഴുതിയിരുന്നത്. വലിയ ഹാൻഡ്ബാഗുകളും സാധാരണ ഹാൻഡ്ബാഗുകളും ചെറിയ ഹാൻഡ്ബാഗുകളും ഉണ്ട്, എന്നാൽ ഇത് ബാഗ് മിനിയേച്ചറൈസേഷന്റെ അവസാന വാക്കാണ്,'' എന്നും പറഞ്ഞിരുന്നു.

ത്രീഡി പ്രിന്റ് മൈക്രോ സ്‌കെയിൽ പ്ലാസ്റ്റിക് ഭാഗങ്ങൾക്കായി ഉപയോഗിക്കുന്ന ടു-ഫോട്ടോ പോളിമറൈസേഷൻ ഉപയോഗിച്ചാണ് ബാഗ് നിർമ്മിച്ചതെന്നാണ് പറയുന്നത്. വാങ്ങുന്നയാൾക്ക് ഉൽപ്പന്നം കാണാൻ കഴിയുന്ന തരത്തിൽ ഡിജിറ്റൽ ഡിസ്‌പ്ലേയുള്ള മൈക്രോസ്കോപ്പ് സഹിതമാണ് ബാഗ് വിറ്റത്.

എം എസ് സി എച്ച് എഫ് 2016-ൽ സ്ഥാപിതമായ സ്ഥാപനമാണ്. വിചിത്രമായ പല ലേലങ്ങളും ഇവർ നടത്തിയിട്ടുണ്ട്. പൈശാചിക ചിഹ്നങ്ങളും യഥാർത്ഥ മനുഷ്യരക്തത്തിന്റെ തുള്ളികളും ഉൾക്കൊള്ളുന്ന 'സാത്താൻ ഷൂസ്' വിൽപ്പന നടത്തിയിരുന്നു. 1018 ഡോളർ (ഏകദേശം 75,000 ഇന്ത്യൻ രൂപ) ആയിരുന്നു വില. പുറത്തിറക്കി ഒരു മിനിറ്റിൽ 666 ജോഡിയും വിറ്റു പോയി എന്നാണ് പറയുന്നത്.

സാത്താൻ ഷൂസിൻറെ വിൽപ്പനയ്ക്കെതിരെ പ്രശസ്ത സ്പോർട്സ് ഷൂ ബ്രാൻഡായ നൈക്ക് രം​ഗത്തുവന്നിരുന്നു. നൈക്കിന്റെ ഏറെ പ്രചാരത്തിലുള്ള എയർ മാക്സ് 97 എന്ന മോഡലിന് രൂപമാറ്റം വരുത്തി ആണ് സാത്താൻ ഷൂസ് പുറത്തിറക്കിയത്
എന്നായിരുന്നു നൈക്ക് ആരോപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+