ഓട്ടോഡ്രൈവറുടെ അക്കൗണ്ടിലേക്ക് 9000 കോടി രൂപ അബദ്ധത്തിൽ നിക്ഷേപിച്ച് ബാങ്ക്... വൻ ട്വിസ്റ്റ്
ചെന്നൈ: പെട്ടെന്ന് നിങ്ങളുടെ അക്കൗണ്ടലേക്ക് കോടികൾ വന്നാൽ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ. ഞെട്ടിത്തരിച്ച് പോകുമല്ലേ. അപ്പോൾ ഒരു 9000 കോടി രൂപ എത്തിയാലോ.. അതെ ഒരു ഓട്ടോഡ്രൈവറുടെ അക്കൗണ്ടിലേക്കാണ് ഈ ഭീമൻ സംഖ്യ എത്തിയത്.
തന്റെ അക്കൗണ്ടിൽ വലിയ തുക കണ്ട് പഴനി നെയ്ക്കരപ്പെട്ടി സ്വദേശിയായ രാജ് കുമാർ ആകെ അമ്പരന്നുനിന്നുപോയി. ബാങ്കിന് പറ്റിയ അബദ്ധം ആയിരുന്നു ഇതിന് പിന്നിൽ. അബദ്ധത്തിൽ രാജ് കുമാറിന്റെ അക്കൗണ്ടിfലേക്ക് നിക്ഷേപിക്കുകയായിരുന്നു.

സുഹൃത്തിന് ഒപ്പം കോടമ്പാക്കത്ത് താമസിച്ച് വാടകയ്‌ക്ക് ഓട്ടോ ഓടിക്കുകയായിരുന്നു രാജ്കുമാർ. സെപ്റ്റംബർ ഒൻപതിന് ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് രാജ് കുമാറിന്റെ ഫോണിലേക്ക് ഒരു മെസേജ് വന്നത്. തമിഴ്നാട് മെർക്കന്റൈൽ ബാങ്കിൽ നിന്ന് രാജ്കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 9,000 കോടി രൂപ നിക്ഷേപിച്ചുവെന്നാണ് എസ് എം എസ് സന്ദേശം.
എന്നാൽ ആദ്യം ഈ മെസേജ് രാജ് കുമാർ ഗൗരവമായി എടുത്തിരുന്നില്ല. സുഹൃത്തുക്കൾ ആരെങ്കിലും പറ്റിക്കാൻ വേണ്ടി ചെയ്തതാവാം എന്നായിരുന്നു രാജ് കുമാർ കരുതിയത്. ഇയാളുടെ അക്കൗണ്ടിൽ 105 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നുത്.
പിന്നെ എങ്ങനെയാണ് ഇത്രയധികം രൂപ വന്നതെന്നറിയാതെ രാജ് കുമാർ അന്തംവിട്ടു. എന്താണ് സംഭവം എന്നറിയാൻ അക്കൗണ്ടിലെ പൈസയിൽ നിന്ന് 21000 രൂപ സുഹൃത്തിന് അയച്ചുകൊടുത്തു. ആ പണം സുഹൃത്തിന് ലഭിക്കുകയും ചെയ്തു. എന്നാൽ മണിക്കൂറുകൾക്കകം തമിഴ്നാട് മെർക്കന്റൈൽ ബാങ്കിന്റെ വിളി എത്തി.
9,000 കോടി രൂപ അബദ്ധത്തിൽ നിക്ഷേപിതാണ് എന്ന് അറിയിച്ചു. . ബാങ്ക് രാജ്കുമാറിന്റെ അക്കൗണ്ടിൽനിന്ന് 9,000 കോടി രൂപ പിൻവലിക്കുകയും ചെയ്തു. ശേഷം ബാങ്കിന്റെയും രാജ് കുമാറിന്റെയും അഭിഭാഷകർ ചെന്നൈ ത്യാഗരായ നഗറിലുള്ള തമിഴ്നാട് മെർക്കന്റൈൽ ബാങ്കിന്റെ ശാഖയിൽ എത്തി ഒത്തുതീർപ്പിലെത്തി.
രാജ് കുമാർ 9000 കോടി രൂപയിൽ നിന്ന് പിൻവലിച്ച 21000 രൂപ തിരിച്ച് വേണ്ടെന്ന് ബാങ്ക് ഉറപ്പ് കാെടുത്തു. പണം തിരികെ വേണ്ടെന്നും വാഹന വായ്പ നൽകാമെന്നും ബാങ്ക് അറിയിച്ചതായി രാജ് കുമാർ പറഞ്ഞു. എന്തായും ഒറ്റ നിമിഷം കൊണ്ട് കോടീശ്വരനാവുകയും താെട്ടടുത്ത നിമിഷം തന്നെ സാധാരണ നിലയിലെത്തുകയും ചെയ്തെങ്കിലും രാജ് കുമാറിന് നഷ്ടം ഒന്നുമുണ്ടിയില്ല.












Click it and Unblock the Notifications