വിവാഹ ഫോട്ടോ കണ്ടയുടൻ ഫോട്ടോഗ്രാഫറോട് പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് വധു!
ഒരുപക്ഷേ ആളുകൾ ഏറ്റവും കൂടുതൽ പണം മുടക്കുന്ന ഒന്നാണ് വിവാഹം. തങ്ങളുടെ ജീവിതത്തിലെ മനോഹരമായ നിമിഷം എന്നെന്നും ഓർത്തുവെയ്ക്കാൻ വേണ്ടി പണം എത്ര ചെലവായാലും പ്രശ്‌നം ഇല്ല എന്ന ചിന്തയാണ് പലർക്കും. അതിൽ തന്നെ കൂടുതൽ ചെലവിടുന്നത് ഫോട്ടോയും വീഡിയോയുമൊക്കെ എടുക്കാൻ വേണ്ടിയിട്ടാണ്.
ഇപ്പോൾ വിവാഹത്തിന് മുമ്പും ശേഷവുമൊക്കെ ഫോട്ടോ ഷൂട്ട് നടത്താറുണ്ട്. ഇനി പറയാൻ പോകുന്നത് ഒരു വിവാഹച്ചടങ്ങിനിടെ നടന്ന കാര്യമാണ്. ഒരു ഫോട്ടോഗ്രാഫർ കാരണം തലകീഴ് മറിഞ്ഞൊരു വിവാഹം..സംഭവം എന്താണെന്ന് വിശദമായി അറിഞ്ഞാലോ? റെഡ്ഡിറ്റിലാണ് വിവാഹദിവത്തെ അനുഭവം പങ്കുവെച്ചിരിക്കുന്നത്.

വെഡ്ഡിംഗ് ഡ്യൂഡ് എന്ന ഉപയോക്താവാണ് സംഭവം സബ്റെഡിറ്റ് വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയിൽ പങ്കുവെച്ചത്. തന്റെ പോസ്റ്റിൽ, ആ വ്യക്തി എന്താണ് നടന്നത് എന്ന് വ്യക്തമാക്കി, തന്റെ കൂടെ ഉണ്ടാവാറുള്ള സഹായി ലഭ്യമല്ലാത്തതിനെ തുടർന്നാണ് ഒരു വിവാഹത്തിന്റെ ഫോട്ടോ എടുക്കാൻ താൻ ഓൺലൈനിൽ മറ്റൊരു ഫോട്ടോഗ്രാഫറെ നിയമിക്കാൻ തീരുമാനിച്ചത്. അവർ കല്യാണം വിജയകരമായി കവർ ചെയ്തു, എഡിറ്റ് ജോലികൾ പൂർത്തിയാക്കി, ഫോട്ടോകൾ ക്ലയന്റിനു കൈമാറി, എല്ലാം സമയത്തിന് തന്നെ തീർത്തു. എന്നാൽ അതിന് ശേഷമാണ് ആ ട്വിസ്റ്റ്.
'എനിക്ക് വധുവിൽ നിന്ന് ഒരു ഇമെയിൽ ലഭിച്ചു. റീഫണ്ട് ആവശ്യപ്പെട്ടായിരുന്നു ആ മെയിൽ. കാരണം ഞാൻ ഒരു ദിവസത്തെ ഷൂട്ടറായി നിയമിച്ച സ്ത്രീ വിവാഹത്തിന് ശേഷം ഒരു ഘട്ടത്തിൽ വധുവിന്റെ ഭർത്താവിനൊപ്പം ഉറങ്ങുകയും അത് തെളിയിക്കാൻ അവന്റെ ഫോണിൽ നിന്നുള്ള ഫോട്ടോകളും മെയിലിൽ ഉൾപ്പെടുത്തുകയും ചെയ്തു, ''അദ്ദേഹം വിശദീകരിച്ചു.
ജോലി പൂർത്തിയാക്കിയതും കൃത്യസമയത്ത് ഫോട്ടോകൾ എത്തിച്ചതും കണക്കിലെടുത്ത് എങ്ങനെ മുന്നോട്ട് പോകണമെന്ന കാര്യത്തിൽ അദ്ദേഹം അനിശ്ചിതത്വം പ്രകടിപ്പിച്ചു. രണ്ടാമത്തെ ഷൂട്ടർ ഒരു സ്വകാര്യ കരാറുകാരിയാണെന്നും തന്റെ ജീവനക്കാരി അല്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു. തുടർന്ന് അദ്ദേഹം സഹ റെഡ്ഡിറ്ററുകളോട് ചോദിച്ചു, ''ഇവിടെ ചെയ്യാൻ ഏറ്റവും നല്ല കാര്യം എന്താണ്? എനിക്ക് ഈ സ്ത്രീയോട് ശരിക്കും സങ്കടം തോന്നുന്നു, പക്ഷേ ചെയ്ത് ജോലിയുടെ പണം തിരിക തൽകിയാൽ അത് ഒരുപാട് അധികമാവുമെന്നും അദ്ദേഹം പറഞ്ഞു.
പോസ്റ്റ് പങ്കിട്ടതിന് ശേഷം, പല ആളുകളും പല നിർദ്ദേശങ്ങളും നൽകി, മറ്റുള്ളവർ വളരെ തമാശയായിട്ടാണ് കാര്യങ്ങൾ കണ്ടത്. ഒരു റെഡ്ഡിറ്റ് ഉപയോക്താവ് അസിസ്റ്റന്റെ ഫോട്ടോകൾ പോലും അഭ്യർത്ഥിച്ചു. എന്നാൽ , വെഡ്ഡിംഗ് ഡ്യൂഡ് ചിത്രങ്ങൾ നൽകാൻ വിസമ്മതിച്ചു, പക്ഷേ അവളെക്കുറിച്ച് ഒരു ഹ്രസ്വ വിവരണം നൽകി, 'അവൾക്ക് 20-കളുടെ തുടക്കമാണ്, കറുത്ത മുടി, ധാരാളം ടാറ്റൂകൾ.' ഫോട്ടോഗ്രാഫർ പറഞ്ഞു.












Click it and Unblock the Notifications