പണി പറ്റിച്ചത് കേക്ക്; പ്രണയ വിവാഹത്തിന് താെട്ടടുത്ത ദിവസം വിവാഹ മോചനം ആവശ്യപ്പെട്ട് വധു
ഒരു വ്യക്തിയെ സംബന്ധിച്ച് അയാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് വിവാഹം. ജീവിക്കുന്ന കാലം വരെ ഓർത്തിരിക്കാനുള്ള മനോഹരമായ നിമിഷങ്ങൾ ഉണ്ടാവുന്ന, സുഹൃത്തുക്കൾക്കൊപ്പവും ബന്ധുക്കൾക്കൊപ്പവും സന്തോഷത്തോടെ ചെലവിടുന്ന ഒരു ദിവസം.എന്നാൽ ചിലപ്പോഴെങ്കിലും സംഭവം തലകീഴ് മറിയാറുമുണ്ട്.
ജീവിതത്തിൽ ഓർക്കാൻ ഒരിക്കലും ഇഷ്ടപ്പെടാത്ത ദിവസമായി വിവാഹം മാറാറുമുണ്ട്. ഇനി പറയാൻ പോകുന്നത് അത്തരം ഒരു കാര്യമാണ്. വരന്റെ ഭാഗത്ത് നിന്ന് വന്ന ചെറിയ ഒരു അബദ്ധം ആരും പ്രതീക്ഷിക്കാത്ത വലിയ പ്രശ്നങ്ങളാണ് വിവാഹ ദിനത്തിൽ ഉണ്ടാക്കിയത്.

വിവാഹത്തിന് എത്തിയ ആളുകളൊക്കെ ഞെട്ടിപ്പോയി. എന്താണ് ആ സംഭവം എന്ന് വിശദമായി അറിയാം.. മുൻപ് പറഞ്ഞത് പോലെ ഓർത്തുവെയ്ക്കാൻ പറ്റുന്ന നിരവധി സംഭവങ്ങൾ വിവാഹദിനത്തിൽ ഉണ്ടാവാം, ചെറിയ തമാശകളും കളിയാക്കലുകളും ശല്യപ്പെടുത്തലുകളുമൊക്കെ ഉണ്ടാകും. അങ്ങനെ ചെറിയ തമാശ ഒപ്പിക്കാൻ നോക്കിയതായിരുന്നു വരൻ. എന്നാൽ ഇയാളുടെ പെരുമാറ്റം വധുവിന് തീരെ ഇഷ്ടമായില്ല.
വിവാഹത്തിന് ശേഷം കേക്ക് മുറിച്ചതോടെയായിരുന്നു സംഭവത്തിന്റെ തുടക്കം. കേക്ക് മുറിക്കുമ്പോൾ തന്നെ അത് തന്റെ മുഖത്ത് തേക്കരുതെന്ന് വധു വരനോട് പറഞ്ഞതാണ്. പക്ഷേ വരൻ കേട്ടില്ല.
മുഖത്തായിരുന്നില്ല വരൻ കേക്ക് തേച്ചത്., അതിന് പകരം വധുവിന്റെ തലപിടിച്ച് കേക്കിൽ മുക്കുകയായിരുന്നു. വരന്റെ ഈ രീതി വധുവിന്റെ ഇഷ്ടമായില്ല. അത്രയും ആളുകൾക്ക് മുന്നിൽ നിന്ന് പ്രതീക്ഷിക്കാതെ ആയിരുന്നു വരന്റെ ഈ പ്രവൃത്തി. ഇതോടെയാണ് വധു കടുത്ത തീരുമാനത്തിൽ എത്തിയത്.
വിവാഹ ബന്ധം വേർപ്പെടുത്താനാണ് ഇവർ ഇപ്പോൾ തീരുമാനിച്ചത്.
2020 ൽ ആണ് ഇവർ പരിചയപ്പെടുന്നത്. അന്ന് മുതൽ പല കാര്യങ്ങളിലും താൻ വിട്ട് വീഴ്ച ചെയ്തിട്ടുണ്ടെന്നും എന്നാൽ താൻ പറഞ്ഞ ചെറിയ കാര്യം തനിക്കായി ചെയ്യാൻ തയ്യാറാവാത്ത ഇയാൾക്കൊപ്പം ജീവിക്കാൻ വയ്യെന്നാണ് വധു തീരുമാനിച്ചത്. പലരും വധുവിനെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാനായി ശ്രമം നടത്തിയെങ്കിലും വധു ഉറച്ചുനിന്നു.
ഇയാൾക്ക് ഇനിയൊരു സെക്കൻഡ് ചാൻസ് നൽകിയാൽ കാര്യങ്ങൾ കൂടുതൽ വഷളാവുക മാത്രമേ ചെയ്യുള്ളൂ എന്നാണ് യുവതി പറയുന്നത്. വാഹനാപകടത്തെ തുടർന്ന് താൻ ക്ലോസ്ട്രോഫോബിക് ആണെന്നും കേക്കിലേക്ക് തന്റെ മുഖം അമർത്തിയപ്പോൾ താൻ പരിഭ്രാന്തയായി പോയെന്നും യുവതി പറയുന്നു.












Click it and Unblock the Notifications