Get Updates
Get notified of breaking news, exclusive insights, and must-see stories!

മരപ്പണിക്കിടെ ലഭിച്ചത് 48 വർഷം മുമ്പ് എഴുതിയ കത്ത്; അന്വേഷണം അവസാനിച്ചത് ഒരു സ്ത്രീയിൽ

48 വർഷങ്ങൾക്ക് മുമ്പ് ഒരു പെൺകുട്ടി എഴുതിയ കത്ത്, അന്ന് ആ കത്ത് എഴുതുമ്പോൾ അവളുടെ പ്രായം 14 വയസ്സായിരുന്നു. വർഷങ്ങൾക്കിപ്പുറം ചുവരുകൾക്കിടയിൽ നിന്ന് ഒരു മരപ്പണിക്കാരന് ആ കത്ത് കിട്ടി. അത് കുപ്പിയിൽ വെച്ചിരിക്കുകയായിരുന്നു.

വീടിന്റെ അറ്റകുറ്റപ്പണി എടുക്കുന്നതിനെയാണ് ഡക്കോട്ട മോഹിൻ സ്വീകരണമുറിയിൽ ആ കവർ കാണുന്നത്. അതിൽ 9/29/1975 എന്ന സന്ദേശവും ആരോ മാർക്കും ഉണ്ടായിരുന്നു. അത് പിന്തുടർന്ന് അദ്ദേഹം പോയപ്പോഴാണ് ഒരു കുപ്പിക്കകത്ത് രണ്ട് പേജുള്ള കുറിപ്പ് കണ്ടെത്തിയത്. അത് ഒരു രഹസ്യ അറയിൽ ആയിരുന്നു.

letter

അതിശയകരമെന്ന് പറയട്ടെ, കത്ത് എഴുതിയ സ്ത്രീയേയും അയാൾ കണ്ടെത്തി.'എന്റെ ജോലിക്കാർ വീടിന്റെ മുൻവശത്തെ സ്വീകരണമുറി പൊളിക്കുകയായിരുന്നു. ഞാൻ അവശിഷ്ടങ്ങൾ വൃത്തിയാക്കുകയായിരുന്നു, ഞാൻ മുകളിലേക്ക് നോക്കി.അപ്പോഴായിരുന്നു ചുവരിൽ 'കുറിപ്പ്' എന്ന് എഴുതിയിരിക്കുന്ന അക്ഷരങ്ങൾ കണ്ടത്.

ഞാൻ എന്റെ സെൽഫോൺ അവിടെ വെച്ചു, ഒരു ചിത്രമെടുത്തു, ഈ കുപ്പിയിൽ അത് കണ്ടു. അത് പുറത്തെടുത്ത് കുറിപ്പ് വായിച്ചു.' ജേണൽ സ്റ്റാറിനോട് സംസാരിക്കവേ, മോഹിൻ പറഞ്ഞു..

ആർക്കാണ് ആ കത്ത് എഴുതുന്നത് എന്നൊന്നും വ്യക്തമാക്കിയിരുന്നില്ല. ആരാണോ ആ കത്ത് കണ്ടെത്തുന്നത് അയാൾ വായിക്കാൻ എന്നായിരുന്നു പറഞ്ഞിരുന്നത്. അതിൽ തന്റെ അമ്മ ഗർഭിണി ആണെന്നും ആ ദിവസം തന്നെ കുഞ്ഞ് പിറക്കാൻ സാധ്യത ഉണ്ടെന്നുമൊക്കെയാണ് പറഞ്ഞിരുന്നത്.

'ഒരു മരപ്പണിക്കാരൻ എന്ന നിലയിലുള്ള എന്റെ കരിയറിൽ ഞാൻ ഒരുപാട് രസകരമായ കാര്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്, എന്നാൽ ഇത് അതിനെ മറികടക്കുന്നു.' ഫേസ്ബുക്കിൽ, മോഹിൻ എഴുതി.

പോസ്റ്റ് വൈകാതെ വൈറലാവുകയും അത് സ്റ്റെഫാനി ഹെറോണിന്റെ സഹോദരി അമാൻഡ ബിർക്കിയിൽ എത്തുകയും ചെയ്തു. സ്റ്റെഫാനി തന്റെ സഹോദരിയാണെന്നും കത്തിൽ പറഞ്ഞിരിക്കുന്ന കുഞ്ഞ് പിറ്റേന്ന് ജനിച്ചുവെന്നും അവർ പറഞ്ഞു.

അതേസമയം സ്റ്റെഫാനി ഹെറോൺ തന്നെ പോസ്റ്റിന് കമന്റിട്ടു. 'ഹായ്, ഞാനാണ് ഈ കുറിപ്പ് എഴുതിയത്. അത് ഇപ്പോഴും ഇത് വളരെ വൃത്തിയായി സൂക്ഷിക്കെപ്പട്ടിരിക്കുന്നു എന്നാണ് അവർ പറഞ്ഞത്. സ്റ്റെഫാനി ഹെറോൺ ഇപ്പോൾ സ്റ്റെഫാനി പോയിറ്റ് ആണ്. 61 കാരിയായ സ്റ്റെഫീ ഇപ്പോൾ യുഎസിലെ ന്യൂയോർക്കിൽ ഭർത്താവിനും അഞ്ച് കുട്ടികൾക്കുമൊപ്പം താമസിക്കുന്നു.

'കുറിപ്പിനെക്കുറിച്ച് കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി, തികച്ചും ഞെട്ടിപ്പോയി, സത്യം പറഞ്ഞാൽ, ഞാൻ അതെല്ലാം മറന്നു, ജീവിതം അങ്ങനെ മുന്നോട്ട് പോകുന്നു, വർഷങ്ങൾ കടന്നുപോയി, ഇത് ആളുകൾക്കിടയിൽ ഇത്രമാത്രം വൈറലായി എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഗ്രീൻ വാലിയിൽ വളർന്നുവന്ന കുട്ടിക്കാലത്ത് എന്നെ ഓർക്കുന്നവരിൽ നിന്ന് എനിക്ക് കുറിപ്പുകൾ ലഭിച്ചു, അവർ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+