ഭീഷണിപ്പെടുത്തി കാലില്‍ ഉമ്മ വയ്പ്പിച്ചു; വീഡിയോ വൈറല്‍, കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: യുവാവിനെ കൊണ്ട് ഗുണ്ടാ സംഘത്തിന്റെ കാലില്‍ ഉമ്മവയ്പ്പിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ഉമ്മ വയ്ക്കാന്‍ യുവാവിനെ നിര്‍ബന്ധിപ്പിച്ച ഗുണ്ടാനേതാവ് ഡാനി എന്നയാള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. മലയങ്കീഴ് സ്വദേശിയായ വെങ്കിടേഷാണ് അതിക്രമത്തിന് ഇരയായത്. ഇദ്ദേഹത്തില്‍ നിന്ന് പരാതി എഴുതി വാങ്ങിയാണ് പൊലീസ് കേസെടുത്തത്.

തുമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. യുവാവിനെ വിളിച്ചുവരുത്തി കാലില്‍ പിടിച്ച് മാപ്പ് പറയിപ്പിക്കുകയും ഉമ്മ വയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുകയായിരുന്നു. ഇക്കാര്യം വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. മൊബൈല്‍ ഫോണ്‍ പിടിച്ച് വാങ്ങി അത് തിരികെ നല്‍കണമെങ്കില്‍ കാല് പിടിക്കണമെന്നാണ് ഡാനി എന്ന് പേരുള്ളയാള്‍ ആവശ്യപ്പെട്ടത്.
യുവാവും ഗുണ്ടാനേതാവും മറ്റൊരു സ്ഥലത്ത് വച്ച് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നാണ് വിവരം. ഇതിന്റെ തുടര്‍ച്ചയാണോ ദൃശ്യങ്ങളിലുണ്ടായിരുന്നു എന്നാണ് സംശയം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഗുണ്ട സംഘങ്ങള്‍ തന്നെയാണ് പകര്‍ത്തിയതും പ്രചരിപ്പിച്ചതും. വീഡിയോ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.












Click it and Unblock the Notifications