ഒന്നല്ല, പത്ത് ദിവസം ലീവ് കിട്ടും; ജീവനക്കാർക്ക് അൺഹാപ്പി ലീവുമായി ഒരു കമ്പനി, വൈറൽ
ജോലി കിട്ടിയാൽ ഉടൻ ലീവ് എടുക്കാം എന്ന് പറയാത്ത ആളുകൾ വളരെ കുറവായിരിക്കും. എന്നാൽ അത് എളുപ്പമുള്ള കാര്യമല്ല എന്ന് ജോലി ചെയ്യുന്നവർക്ക് അറിയാവുന്ന കാര്യമാണ്. ഒരു ലീവ് പോലും കിട്ടാത്ത ആളുകളുണ്ട്. അങ്ങനെയുള്ള ആളുകൾ ഈ കാര്യം കേൾക്കുമ്പോൾ ശരിക്കും അസൂയപ്പെടും. എന്താണ് സംഭവം എന്നോ, വിശദമായി അറിയാം.
ഒരു ലീവിന് വേണ്ടി കഷ്ടപ്പെടുന്ന ജീവനക്കാർ ഉള്ളയിടത്താണ് ജീവനക്കാർക്ക് 10 ദിവസത്തെ അൺഹാപ്പി ലീവ് ഒരു കമ്പനി നൽകുന്നത്. ചൈനീസ് കമ്പനിയാണ് തങ്ങളുടെ ജീവനക്കാർ ഇങ്ങനെ ലീവ് നൽകുന്നത്. ചൈനയിലെ ഒരു റീട്ടെയിൽ മാഗ്നറ്റ് ആണ് ജീവനക്കാർക്ക് വേണ്ടി ഇതുപോലൊരു വ്യത്യസ് ആശയം നടപ്പാക്കിയിരിക്കുന്നത്.

സെൻട്രൽ ചൈനയിലെ ഹെനാൻ പ്രവശ്യയിലെ റീട്ടെയിൽ ശൃംഖലയായ പാങ് ഡോങ് ലായിയുടെ സ്ഥാപകനും ചെയർമാനുമായ യു ഡോംഗ്ലായ് ആണ് തന്റെ ജീവനക്കാർക്ക് അവരുടെ വിവേചനാധികാരത്തിൽ 10 ദിവസത്തെ അധിക ലീവ് അഭ്യർത്ഥിക്കാം എന്ന് പ്രഖ്യാപിച്ചത്.
എല്ലാ ജീവനക്കാർക്കും അവരുടേതായ വ്യക്തി സ്വാതന്ത്ര്യം ലഭിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നാണ് യു ഡോംഗ്ലായ് പറഞ്ഞത്. എല്ലാവർക്കും ചില വിഷമകരമായ ഘട്ടങ്ങൾ ഉണ്ടാവും.
അത്തരം സന്ദർഭങ്ങളിൽ ജോലിയിൽ ആത്മാർത്ഥമായി ശ്രദ്ധിക്കാൻ ആർക്കും സാധിക്കില്ല. അത്തരം സമയങ്ങളിൽ വിശ്രമിക്കുന്നതാണ് നല്ലത്. ജോലിയിൽ നിന്ന് മാറിനിന്ന് മനസ്സ് ശാന്തമാക്കാനാണ് ഇങ്ങനെ 10 ദിവസം ലീവ് കൊടുക്കുന്നത്. ജീവനക്കാർ ആവശ്യപ്പെട്ടുന്ന ഈ ലീവ് മാനേജ്മെന്റിന് നിരസിക്കാൻ ആവില്ലെന്നും നിരസ്സിച്ചാൽ അതിനുള്ള ശിക്ഷാ നടപടികൾ ഉണ്ടാവുമെന്നും ഇദ്ദേഹം പറയുന്നു.
അൺ ഹാപ്പി ലീവിന് സോഷ്യൽ മീഡിയയിൽ വളരെ സ്വീകാര്യ ലഭിച്ചു. ഇങ്ങനെയൊരു ബോസ് തങ്ങൾക്കും ഉണ്ടായിരുന്നെങ്കിൽ എന്നാണ് പലരും കമന്റിൽ പറയുന്നത്. ഒരു ദിവസം പോലും ലീവ് എടുക്കാൻ വീടാത്ത കുത്തകകൾ ഈ ബോസിനെ കണ്ട് പഠിക്കണം.
ശരിക്കും ജോലിക്കാരെ സന്തോഷിപ്പിച്ചാൽ ഗുണം ലഭിക്കുക ആ കമ്പനിക്ക് തന്നെയാണ് എന്നും കമന്റുകളിൽ പറയുന്നു. വളരെ അത്യാവസ്യമായ ഘട്ടത്തിൽ ഇത്തരത്തിൽ ലീവ് ലഭിച്ചാൽ അത് വളരെ ഗുണം ചെയ്യുമെന്നും പറയുന്നു. ജോലി സ്ഥലത്തെ ഉത്കണ്ഠയെക്കുറിച്ചുള്ള 2021 ലെ സർവേ അനുസരിച്ച് ചൈനയിലെ 65 ശതമാനത്തിലധികം തൊഴിലാളികളും ജോലിയിൽ ക്ഷീണവും അസന്തുഷ്ടിയും അനുഭവപ്പെടുന്നവരാണ്.












Click it and Unblock the Notifications