4 ദിവസം കൊണ്ട് 3 ട്രക്ക് നിറയെ മഞ്ഞ് 23 ലക്ഷം ചെലവിട്ട് , 3300 കിലോ മീറ്റർ ദൂരത്ത് എത്തിച്ച് കമ്പനി; കാരണം
മഞ്ഞ് വീഴുന്നത് കാണുമ്പോൾ നമുക്കും തോന്നാറില്ലേ ആ മഞ്ഞത്ത് ഒന്നുപോയി കളിക്കാൻ, കയ്യിൽ വാരിയെടുക്കാൻ. അപ്പോൾ കുട്ടികളുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. കൈ നിറയെ മഞ്ഞ് കോരിയെടുക്കാൻ ആഗ്രഹിക്കാത്ത കുട്ടികൾ കുറവായിരിക്കും. ഇപ്പോൾ ഒരു സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ മഞ്ഞത്ത് കളിക്കാനുള്ള ആഗ്രഹം സാധ്യമാക്കിയിരിക്കുകയാണ് ഒരു കമ്പിനി.
ഒരു ചൈനീസ് കമ്പനിയാണ് കുട്ടികളുടെ ആഗ്രഹം നടത്താനായി വ്യത്യസ്തമായ കാര്യം ചെയ്തത്. കുട്ടികൾക്ക് മഞ്ഞുള്ള സ്ഥലത്തേക്ക് എത്താൻ കഴിയാത്തത് കൊണ്ട് കുട്ടികളുടെ അടുത്തേക്ക് മഞ്ഞെത്തിച്ചിരിക്കുകയാണ് ഇവർ. കുട്ടികളുടെ ആഗ്രഹം പൂർത്തീകരിക്കാൻ 23 ലക്ഷം രൂപയാണ് കമ്പനി ചെലവാക്കിയത്. കമ്പനിയുടെ പ്രവൃത്തിക്ക് കയ്യടിച്ച് അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.

PC: Representative Image
വടക്കൻ ചൈനയിലെ വാണിജ്യ വാഹനങ്ങൾക്കായുള്ള ട്രക്ക് സർവീസ് പ്ലാറ്റ് ഫോമായ ബീജിംഗ് ട്രക്ക് ഹോം ഇൻഫർമേഷൻ ടെക്നോളജിയാണ് ഇത്തരത്തിലൊരു കാര്യം ചെയ്തത്. ഗ്വാങ് ഷോ സിംഗ്സി ചെങ്ഷാങ് സ്കൂളിലെ കുട്ടികൾക്കായി മൂന്ന് ട്രക്കി നിറയെ മഞ്ഞാണ് കമ്പനി ഇവരുടെ സ്കൂളിലേക്ക് എത്തിച്ചത്. വടക്ക് കിഴക്കൻ ചൈനയിലെ ഹീലോംഗ്ജിയാങ് പ്രവശ്യയിലെ ബാർബിൻ നഗരത്തിൽ നിന്ന് 80 ക്യൂബിക് മീറ്റർ മഞ്ഞാണ് കുട്ടികൾക്ക് എത്തിട്ടത്. 3,300 കിലോ മീറ്റർ സഞ്ചരിച്ച് നാല് ദിവസം കൊണ്ടാണ് ഈ മഞ്ഞ് സ്കൂളിൽ എത്തിച്ചത്.
ഓട്ടിസം പോലെയുള്ള അവസ്ഖൾ ഉള്ള തങ്ങളുടെ കുട്ടികൾക്ക് പലർക്കും ബഹാർബനിലേക്ക് യാത്കര ചെയ്യാൻ സാധിക്കില്ലെന്നും, എന്നാൽ അവരുടെ ആഗ്രഹം മനസ്സിലാക്കി ഇത് പോലെ ഒരുക്കിയ കമ്പനിയോട് ഒരുപാട് നന്ദി ഉണ്ട് എന്നും സ്കൂൾ അധികൃതർ പറഞ്ഞു. കമ്പനി ജീവനക്കാർ മഞ്ഞ് ശേഖരിക്കുന്നതിന്റെയും സ്കൂളിലേക്ക് എത്തിക്കുന്നതിന്റെയും ദൃശ്യങ്ങൾ ചൈനീസ് സോഷ്യൽ മീഡിയകളിൽ വൈറൽ ആണ്.
ഇങ്ങനൊയരു മനസ്സ് കാണിച്ച കമ്പനിക്ക് നിരവധി പേരാണ് അഭിനന്ദനം അറിയിക്കുന്നത്. ദീർഘ ദൂര യാത്രകൾക്കായുള്ള തങ്ങളുടെ പുതിയ മോഡൽ കോൾത് ചെയിൻ ട്രക്കുകൾ പരീക്ഷിക്കാൻ നടപ്പിലാക്കിയ പദ്ധതിയുടെ ഭാദമായിട്ടാണ് കമ്പനി ഇത്തരത്തിൽ ഉള്ള ആശയം നടപ്പാക്കിയതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.


Click it and Unblock the Notifications