31ാം വയസ്സിൽ ഗർഭം ധരിച്ചു, 61 വർഷം ആ ഗർഭവുമായി ജീവിച്ചു; അപൂർവ്വ സംഭവത്തിന് പിന്നിൽ
ഇനി പറയാൻ പോകുന്നത് വിചിത്രമായ ഒരു സംഭവമാണ്. 92 വയസ്സുള്ള ഒരു സ്ത്രീ 61 വയസുള്ള ഒരു കുഞ്ഞിന് ജന്മം നൽകി എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. അരനൂറ്റാണ്ടിലേറെയായി അവർ ആ കുഞ്ഞിനെ വഹിക്കുകയായിരുന്നു. പുറത്തെടുത്ത ആ കുഞ്ഞ് ജീവനോടെയില്ല. കേൾക്കുമ്പോൾ വളരെ വിചിത്രമെന്ന് തോന്നും, എന്നാണ് ഈ സംഭവം എന്ന് വിശദമായി അറിയാം..
1948-ൽ ഹുവാങ് യിജുൻ എന്ന 31-കാരിയായ ചൈനീസ് യുവതി താൻ ഗർഭിണിയാണെന്ന് അറിയുന്നത്. അവൾ ഡോക്ടറുടെ അടുത്തേക്ക് പോയി. എന്നാൽ അപ്പോഴാണ് ആ യുവതി അക്കാര്യം തിരിച്ചറിഞ്ഞത് ഗർഭപാത്രത്തിന് പുറത്താണ് ഭ്രൂണം വികസിക്കുന്നതെന്ന്.. എക്ടോപിക് ഗർഭം എന്നറിയപ്പെടുന്ന ഒരു അവസ്ഥയായിരുന്നു ഇത്.

ഗർഭധാരണം നീക്കം ചെയ്യുന്നതിനായി ഹുവാങ്ങിന് ശസ്ത്രക്രിയ ആവശ്യമായിരുന്നു, എന്നാൽ നടപടിക്രമങ്ങൾക്കുള്ള പണമില്ലായിരുന്നു. പ്രത്യേകിച്ച് അസ്വസ്ഥതകൾ ഒന്നും തോന്നാത്തത് കൊണ്ട് തന്നെ അങ്ങനെ തന്നെ വെയ്ക്കാൻ സ്ത്രീ തീരുമാനിച്ചു. ഗർഭപിണ്ഡം ആ സ്ത്രീയുടെ ശരീരത്തിനുള്ളിൽ കാൽസിഫൈ ചെയ്തു, ഈ പ്രതിഭാസം മെഡിക്കൽ ചരിത്രത്തിൽ അപൂർവ്വമായി മാത്രമേ കണ്ടിട്ടുള്ളൂ. ഒരു ലിത്തോപീഡിയനെയായിരുന്നു ആ സ്ത്രീ വയറ്റിൽ ചുമന്നിരുന്നത്. ആ കുട്ടിയെ സ്റ്റോൺ ബേബി എന്നും അറിയപ്പെടുന്നു.
എക്ടോപിക് ഗർഭധാരണം പലപ്പോഴും അസാധാരണമായ ഫലങ്ങളിലേക്ക് നയിക്കുന്നു, ഗർഭപിണ്ഡത്തിന്റെ ശരീരത്തിലേക്ക് വീണ്ടും ആഗിരണം ചെയ്യപ്പെടുകയോ അല്ലെങ്കിൽ ചുറ്റുപാടിൽ കാൽസ്യം നിക്ഷേപം രൂപപ്പെടുകയോ ചെയ്യും.ആ അവസ്ഥയിലാണ് 'സ്റ്റോൺ ബേബി' അല്ലെങ്കിൽ ലിത്തോപീഡിയൻ എന്ന അപൂർവ പ്രതിഭാസം ഉണ്ടാവുന്നത്.
ഹുവാങ്ങിന്റെ കാര്യത്തിൽ, ഭ്രൂണം കാലക്രമേണ ഒരു സ്റ്റോൺ ബേബിയായി രൂപാന്തരപ്പെട്ടു. അതിശയകരമെന്നു പറയട്ടെ, അവർ ഈ ലിത്തോപീഡിയൻ 61 വർഷം ആണ് വഹിച്ചത്. ഒടുവിൽ, 2009-ൽ, 92-ആം വയസ്സിൽ, ഹുവാങ് ഒരു ശസ്ത്രക്രിയയിലൂടെ സ്റ്റോൺ ബേബിയെ നീക്കം ചെയ്തു. വൈദ്യശാസ്ത്ര വിദഗ്ധർ കാൽസിഫൈഡ് അവശിഷ്ടങ്ങൾ വിജയകരമായി വേർതിരിച്ചെടുത്തു, ഇത് ആറ് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമായിരുന്നു ഈ അപൂർവ്വ ശസ്ത്രക്രിയ.
സംഭവം കേട്ടവരൊക്കെ ആരെ അമ്പരപ്പിലാണ്. ഭൂരിഭാഗവും കാര്യങ്ങളെ വളരെ തമാശയായി കണ്ടപ്പോൾ ചികിത്സയ്ക്ക് പണം ഇല്ലാത്തത് കൊണ്ടാണല്ലോ ആ സ്ത്രീ ഇത്രയും വർഷം അതിനെ പുറത്തെടുക്കാൻ ഇങ്ങനെ കാത്തിരിക്കേണ്ടി വന്നത് എന്നതാണ് ചിലർ പറഞ്ഞത്.












Click it and Unblock the Notifications