Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റ മിനിറ്റിൽ പത്ത് അഭ്യാസം; ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി ഈ പശു

സർക്കസുകളിൽ പലതരം അഭ്യാസങ്ങൾ കാണിക്കുന്ന മൃഗങ്ങളെ നമ്മൾ കണ്ടിട്ടുണ്ടാകും. നേരിട്ടല്ലെങ്കിലും ടിവിയിൽ എങ്കിലും ഇത്തരം കാഴ്ചകൾ കണ്ടുകാണും. സൈക്കിൾ ചവിട്ടുന്ന ആനയേയും പട്ടിയേയും പലതരം നമ്പറുകൾ കാണിക്കുന്ന പൂച്ചയേയും കുരങ്ങനേയും ഒക്കെ കണ്ട് അമ്പരന്നു നിന്ന കുട്ടിക്കാലും ഇപ്പോഴും പലർക്കും ഓർമ കാണും.

എന്നാൽ ഇനി പറയാൻ പോകുന്നത് ഒരു പശുവിനെക്കുറിച്ചാണ്. പലതരം അഭ്യാസങ്ങൾ കാണിക്കുന്ന പശു. അതെ ഇത് നമുക്ക് അപൂർവ്വമായ കാഴ്ച തന്നെയായിരിക്കും.ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം, യുഎസിലെ നെബ്രാസ്‌കയിൽ നിന്നുള്ള മേഗൻ റെയ്മാന്റെ ഉടമസ്ഥതയിലുള്ള ഗോസ്റ്റ് എന്ന് പേരുള്ള നാല് വയസ്സുള്ള ചറോലൈസ് പശു ഒരു മിനിറ്റ് കൊണ്ട് ഏറ്റവും കൂടുതൽ കാര്യങ്ങൾ ചെയ്താണ് റെക്കോർഡ് സ്ഥാപിച്ചത്.

Guiness

ഉമ്മ വെയ്ക്കുന്നത് ഉൾപ്പെടെ മൊത്തത്തിൽ 10 കാര്യങ്ങളാണ് ഈ പശു കാണിച്ചത്. കാലുപൊക്കി നിൽക്കാനും കറങ്ങാനുമൊക്കെ ഈ പശുവിന് കഴിയും.. ഒറ്റ മിനിറ്റുകൊണ്ടാണ് ഇക്കാര്യങ്ങളൊക്കെ പൂർത്തിയാക്കിയത്. വ്യത്യസ്ത നിറങ്ങൾ തമ്മിൽ വേർതിരിച്ചറിയാനുള്ള കഴിവുൾപ്പെടെ നിരവധി കാര്യങ്ങൾ ചെയ്യാൻ ഗോസ്റ്റിന് കഴിയും എന്നാണ് മേഗന്റെ അഭിപ്രായം. ​

ഗോസ്റ്റിന്റെ കഴിവ് ഇനിയും വളർന്നുകൊണ്ടിരിക്കുകയാണ് എന്നാണ് ഇവർ പറയുന്നത്. "ആദ്യമായി അവളെ കണ്ട നിമിഷം മുതൽ ഗോസ്റ്റ് പ്രത്യേകത ഉള്ളവളാണെന്ന് എനിക്കറിയാമായിരുന്നു," മേഗൻ പറഞ്ഞു. "അവൾ എന്തെങ്കിലും പ്രത്യേകത ഉള്ള കാര്യം ചെയ്യാൻ പോകുകയാണെന്ന് ഞാൻ അന്നേ തീരുമാനിച്ചു." അവർ പറഞ്ഞു.

മേഗൻ കുതിരകൾക്കായി ഒരു ട്രിക്ക്-ട്രെയിനിംഗ് കോഴ്സ് പഠിപ്പിക്കുന്നുണ്ട്. അവയ്ക്കൊപ്പം തന്റെ പശുവിനും ഈ പരിശീലനം നൽകാൻ മേ​ഗൻ തീരുമാനിക്കുകയായിരുന്നു. ആ തീരുമാനമാണ് ഇപ്പോൾ ​ഗിന്നസ്ബുക്കിൽ എത്തിനിൽക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+