Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറായിരം രൂപ ഹാന്‍ഡ് ബാഗിലാക്കി വെച്ച് യൂട്യൂബറുടെ പരീക്ഷണം! ഒടുവില്‍ സംഭവിച്ചത്‌

ഒരു നൂറ് രൂപയോ അഞ്ഞൂറ് രൂപയോ റോഡിൽ കിടക്കുന്നത് കണ്ടാൽ നിങ്ങൾ എന്ത് ചെയ്യും അത് എടുക്കുമോ, അതോ മൈൻഡ് പോലും ചെയ്യാതെ പോകുമോ? എടുക്കുന്നവരുണ്ടാകാം, അത് തിരിഞ്ഞുനോക്കാതെ പോകുന്നവരും ഉണ്ടാവാം.

ഇപ്പോൾ മുക്കിലും മൂലയിലും സിസിടിവി ക്യാമറകൾ ഉള്ളതുകൊണ്ട് എടുക്കാമെന്ന് ഒരു തോന്നൽ വന്നാലും അത്തരം ഒരു അബദ്ധത്തിലേക്ക് ആരും എടുത്ത് ചാടാൻ സാധ്യ കുറവാണ്. അതേസമയം ലക്ഷങ്ങൾ മുന്നിൽ ഉണ്ടായാലും അത് തങ്ങൾക്ക് അവകാശപ്പെട്ടതല്ല എന്ന് ബോധ്യമുള്ളത് കൊണ്ട് തന്നെ അത് അതിന്റെ അവകാശിക്ക് സുരക്ഷിതമായി ഏൽപ്പിക്കാൻ മുന്നിട്ടിറങ്ങുന്നവരും ഉണ്ട്.

Viral

ഇനി പറയാൻ പോകുന്നത് ഒരു യുവതി നടത്തിയ സോഷ്യൽ എക്‌സ്പിരിമെന്റിനെക്കുറിച്ചാണ്. ഇപ്പോൾ വളരെ ട്രെന്റിംഗ് ആയിട്ടുള്ള ഒന്നാണല്ലോ സോഷ്യൽ എക്‌സ്പിരിമെന്റ്. വ്‌ളോഗേഴ്‌സും യൂട്യൂബേഴ്‌സുമൊക്കെ സ്ഥിരം ചെയ്യുന്നത ഒന്നാണ്. ഈ യുവതി ചെയ്ത പരീക്ഷണം ആറായിരം രൂപ അടങ്ങിയ ബാഗ് തിരക്കേറിയ ഒരു സ്ഥലത്ത്, എല്ലാവർക്കും കാണാൻ പറ്റുന്ന വിധത്തിൽ വെച്ചായിരുന്നു.

ഇതിൽ പണം ഉണ്ടെന്നാണ് ഇവർ പറഞ്ഞത്. ഇന്ത്യ സുരക്ഷിതമാണോ എന്ന ക്യാപ്ഷനാണ് വീഡിയോയ്ക്ക് യുവതി നൽകിയത്. ആരെങ്കിലും ഈ ബാഗ് എടുക്കുന്നുണ്ടോ എന്ന് അറയുകയായിരുന്നു യുവതിയുടെ ലക്ഷ്യം. ബാഗ് വെച്ച ശേഷം യുവതി മറഞ്ഞിരിക്കുന്നു. നിരവധി ആളുകൾ ആ വഴി കടന്നുപോകുന്നുണ്ട്. എന്നാൽ ആരും ആ ബാഗ് നോക്കുന്നത് പോലുമില്ല.

എന്നാൽ കുറച്ച് കഴിഞ്ഞ് ഒരു ചെറുപ്പക്കാരൻ അത് വഴി വന്നു. അവനും ബാഗ് നോക്കാതെ പോകും എന്ന് തോന്നുമെങ്കിലും അവൻ ആ ബാഗ് എടുത്ത് ഒന്നും സംഭവിക്കാത്ത പോലെ മുന്നോട്ട് നടക്കുന്നു. അപ്പോൾ യുവതിയുടെ സംഘത്തിലുള്ള ഒരാൾ വന്ന് യുവാവിനോട് ബാഗ് തിരിച്ച് വാങ്ങുകയും യുവതിക്ക് നൽകുകയും ചെയ്യുന്നു.

എന്നാൽ വീഡിയോയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇത്തരത്തിൽ ചില കാര്യങ്ങൾ വെച്ച് എങ്ങനെയാണ് ഒരു രാജ്യത്തെ നിങ്ങൾ വിലയിരുത്തുക. അത് ശരിയല്ല, എന്നാണ് ഭൂരിഭാഗവും പറഞ്ഞത്. ആ ബാഗിൽ അപകടരമായ എന്തോ ആണ് ഉണ്ടായിരുന്നതെന്നാണ് മറ്റൊരാൾ പറഞ്ഞത്.

അതേസമയം ഈ വീഡിയോ മുൻകൂട്ടി പ്ലാൻ ചെയ്ത് എടുത്തതാണെന്നും ബാഗ് എടുത്ത യുവാവ് ഇവരുടെ കൂട്ടത്തിൽ ഉള്ള ആൾ തന്നെയാണ് എന്നുമാണ് ചിലർ പറയുന്നത്. ഇത്തരത്തിലുള്ള വീഡിയോ ഷൂട്ട് കാരണമാണ് പരസ്പരം സഹായിക്കാൻ പോലും ആളുകൾ മടികാട്ടുന്നത് എന്നായിരുന്നു മറ്റൊരു കമന്റ്. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എന്തിനാണ് ഇങ്ങനെ കടന്നുകയറുന്നതെന്നും ചിലർ ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+