Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്ളൈറ്റ് അറ്റൻഡറെ യാത്രക്കാരൻ വെയ്റ്റർ എന്നുവിളിച്ചു; അടുത്ത നിമിഷം വിമാനം വഴിതിരിച്ചുവിട്ടു;സംഭവം ഇങ്ങനെ

ന്യൂയോർക്ക്: അടിയന്തര സാഹചര്യങ്ങൾ കാരണം വിമാനം പറന്ന് മണിക്കൂറുകൾക്കുള്ളിൽ തിരിച്ചിറക്കിയ സംഭവത്തെക്കുറിച്ചൊക്കെ നമ്മൾ മുമ്പും കേട്ടുകാണും. എന്നാൽ ഫ്‌ളൈറ്റ് അറ്റൻ​ഡറിനെ വെയ്റ്റർ എന്ന് വിളിച്ച കാരണം കൊണ്ട് വിമാനം വഴിതിരിച്ചുവിട്ട സംഭവം നിങ്ങൾ കേട്ടിട്ടുണ്ടോ? അമേരിക്കൻ എയർലൈൻസ് വിമാനമാണ് പറന്നുയർന്നതിന് രണ്ട് മണിക്കൂറുകൾക്കകം വഴിതിരിച്ച് വിട്ടത്.

ഗയാനയിലെ ജോർജ് ടൗണിലേക്ക് പോകേണ്ടിയിരുന്ന വിമാനമാണ് ന്യൂയോർക്ക് സിറ്റിയിലെ ജെഎഫ്‌കെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുപോയത്. ജൂലായ് 18ന് ആണ് സംഭവം നടക്കുന്നത്. ഗയാനീസ് ആക്ടിവിസ്റ്റ് ജോയൽ ഘാൻഷാം എന്ന യാത്രക്കാരനാണ് ഫ്‌ളൈറ്റ് അറ്റൻഡറെ വെയ്റ്റർ എന്ന് വിളിച്ചത്. വിമാനത്തിലെ ബിസിനസ്സ് ക്ലാസിലായിരുന്നു ഇദ്ദേഹം യാത്ര ചെയ്തിരുന്നത്.

flight

ശസ്ത്രക്രിയ നടത്തിയത് കാരണം ഇദ്ദേഹത്തിന് ചില ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം തന്റെ ലഗേജ് മുകളിൽ വെയ്ക്കാൻ സഹായിക്കാമോ എന്ന് ഒരു ഫ്‌ളൈറ്റ് അറ്റൻഡറോഡ് ചോദിച്ചു. പക്ഷേ അത് തന്റെ ജോലി അല്ലെന്ന് പറഞ്ഞ് അവർ അത് നിരസ്സിച്ചു. പിന്നാലെ മറ്റൊരു ഫ്‌ളൈറ്റ് അറ്റൻഡർ ഇദ്ദേഹത്തെ സഹായിച്ചു.

ഇത് കഴിഞ്ഞ ഘൻഷാമിനെ സഹായിക്കാൻ വിസമ്മതിച്ച അതേ അറ്റന്റർ വന്ന് ഇദ്ദേഹത്തോട് കുടിക്കാൻ എന്തെങ്കിലും വേണോ എന്ന് ചോദിച്ചു. എന്നാൽ അദ്ദേഹം ഒന്നും പറഞ്ഞില്ല. ഇനി വീണ്ടും പ്രശ്‌നം ആവേണ്ടെന്ന് വിചാരിച്ചായിരുന്നു ഇദ്ദേഹം ഒന്നും മിണ്ടാതിരുന്നത്. വീണ്ടും ചോദിച്ചപ്പോൾ വേണ്ട, നന്ദി വെയ്റ്റർ എന്നാണ് ഘൻഷ്യാം പറഞ്ഞത്.

ഇതോടെ അന്തരീക്ഷം മാറി. ഫ്‌ളെറ്റ് അറ്റൻഡർ ആകെ ദേഷ്യത്തിലായി. താൻ വെയ്റ്റർ അല്ലെന്ന് പറഞ്ഞ് ഫ്‌ളൈറ്റ് അറ്റൻഡർ, തനിക്ക് വേണമെന്ന് വെച്ചാൽ വിമാനം വഴിതിരിച്ച് വിടാൻ സാധിക്കുമെന്ന് പറഞ്ഞു. നിങ്ങൾ ദൈവമായിരിക്കാം, നിങ്ങൾക്ക് അത് ചെയ്യാം എന്നാണ് താൻ പറഞ്ഞതെന്നാണ് ഘൻഷ്യാം പറഞ്ഞത്.

നിമിഷങ്ങൾക്കകം വിമാനം ജെഎഫ്‌കെ വിമാനത്താവളത്തിലേക്ക് തിരിച്ചുപോവുകയാണെന്ന് പൈലറ്റ് അനൗൺസ് ചെയ്തു. ഘൻഷ്യാമിനെ വിമാനത്തിൽ നിന്ന് ഇറക്കുകയും പുറത്തേക്ക് വിടുന്നതിന് മുമ്പ് ഇദ്ദേഹത്തെ അധികൃതർ ചോദ്യം ചെയ്യുകയും ചെയ്തതായുമാണ് വിവരം.

ഘൻഷ്യാം പ്രശ്‌നക്കാരനായ യാത്രക്കാരനാണെന്നായിരുന്നു അമേരിക്കൻ എയർലൈൻ വക്താവ് ആദ്യം പറഞ്ഞത്. എന്നാൽ രണ്ട് ദിവസത്തിന് ശേഷം ഘൻഷ്യാമിനോട് എയർലൈൻ ക്ഷമ ചോദിക്കുകയും 10000 മൈൽസ് സൗജന്യ യാത്ര നഷ്ടപരിഹരമായി വാഗ്ദാനം ചെയ്യുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+