എന്നും പ്രാർത്ഥിച്ചിട്ടും പ്രണയം തകർന്നു ; ദേഷ്യം മൂത്ത കാമുകൻ നേരെ ക്ഷേത്രത്തിൽ എത്തി ചെയ്തത് കണ്ടോ
ലക്നൗ∙: പ്രണയം മനുഷ്യനെ കൊണ്ട് എന്തും ചെയ്യിപ്പിക്കുമെന്ന് പറയുന്നത് വെറുതേയല്ല... പ്രണയിക്കുന്ന സമയത്ത് തന്റെ പ്രണയിനിക്ക് വേണ്ടി എന്തും ചെയ്ത് കൊടുക്കാൻ തയ്യാറായി നിൽക്കുന്ന കാമുകന്മാരുണ്ടാകും. എന്നും തന്റെ കാമുകി സന്തോഷത്തോടെ ഇരിക്കണം എന്ന ആഗ്രഹം കൊണ്ട് എത്ര റിസ്ക്കുള്ള കാര്യവും ഇവർ ചെയ്യാൻ തയ്യാറാവും..
അതുപോലെ തന്നെയാണ് ഇഷ്ടപ്പെട്ട വ്യക്തി ജീവിതത്തിൽ നിന്ന് വിട്ടുപോയാൽ. വിഷമത്തിന് എന്താണ് ചെയ്തു കൂട്ടുക എന്ന് പറയാൻ പറ്റില്ല. ചില വ്യക്തികൾ സങ്കരടം കരഞ്ഞ് തീർക്കും മറ്റ് ചിലർ പുറത്തിറങ്ങാതെ റൂമിൽ തന്നെ അങ്ങനെയിരിക്കും, ചിലർ അക്രമാസക്തമാകും. പക്ഷേ ഇനി പറയാൻ പോകുന്നത് പോലെ ചെയ്ത ആരും ഉണ്ടാവില്ല. എന്താണ് സംഭവിച്ചതെന്ന് വിശദമായി അറിയാം...

ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാൻ സാധിക്കാത്തതിൽ ദേഷ്യപ്പെട്ട് യുവാവ് ക്ഷേത്രത്തിൽ കയറി വിഗ്രഹം മോഷ്ടിച്ചു. സംഭവം കേട്ടവരൊക്കെ അന്തംവിട്ടുപോയി. പ്രാർത്ഥന ഫലിക്കാത്തതിന്റെ ദേഷ്യത്തിലാണ് യുവാവ് വിഗ്രഹം മോഷ്ടിച്ചത്. ഉത്തർ പ്രദേശിലാണ് സംഭവം. ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം സാധിക്കാതെ വന്നതോടെയാണ് യുവാവിന്റെ കടുകൈ. സംഭവത്തിൽ ഛോട്ടു (27) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് വിഗ്രഹം വീണ്ടെടുത്തു.
ഛോട്ടുവിന് ഒരു പെൺകുട്ടിയെ ഇഷ്ടമായിരുന്നെന്നും എന്നാൽ വിവാഹത്തെ വീട്ടുകാർ എതിർത്തെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. ചില ദിവ്യശക്തികളുടെ സഹായത്തോടെ വീട്ടുകാരുടെ സമ്മതം നേടാമെന്നു വിശ്വസിച്ച ഛോട്ടു, ക്ഷേത്രത്തിലെത്തി പ്രാർഥിക്കാൻ തുടങ്ങി. കഴിഞ്ഞ ഒരു മാസമായി എല്ലാ ദിവസവും ശിവക്ഷേത്രത്തിലെത്തി ഛോട്ടു പ്രാർഥിക്കുമായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു.
എന്നാൽ ഉദ്ദേശിച്ച കാര്യം നടക്കാതെ വന്നതോടെ ക്ഷുഭിതനായ ഇയാൾ ക്ഷേത്രത്തിലെ ശിവലിംഗം മോഷ്ടിക്കുക ആയിരുന്നുവെന്നാണ് പോലീസ് അറിയിച്ചചത് . സെപ്റ്റംബർ ഒന്നിന് അതി രാവിലെയായിരുന്നു ഛോട്ടു ശിവലിംഗം മോഷ്ടിച്ചത് എന്നാണ് പോലീസ് പറയുന്നത്. വിഗ്രഹം ഇയാൾ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു.
വിഗ്രഹം നഷ്ടപ്പെട്ടതോടെ നാട്ടുകാർ പരാതി കൊടുത്തു. പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്നാം തിയതിയാണ് സംശയം തോന്നി യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്, പോലീസ് പിടികൂടിയതോടെ കുറ്റം സമ്മതിച്ചു. തുടർന്ന് കുറ്റിക്കാട്ടിൽ നിന്ന് പോലീസ് സംഘം ശിവലിംഗം
കണ്ടെടുത്തു












Click it and Unblock the Notifications