രാത്രി ആയാല്‍ കറന്റ് പോക്ക് പതിവായി; നാട്ടുകാര്‍ കാരണം കണ്ടെത്തി, ഒടുവില്‍ അവസാനിച്ചത് വിവാഹത്തിലും!
പട്‌ന: ബീഹാറിൽ നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് പറയാൻ പോകുന്നത്. ബീഹാറിലെ ബോട്ടിയ ഗ്രാമത്തിൽ രാത്രിയായാൽ എന്നും കറന്റ് പോകും. സംഭവം പതിവായി. രാത്രി ആകും കറന്റ് പോകും, വൈദ്യുതി ലൈനിന്റെ പ്രശ്‌നം ആകുമെന്ന് കരുതി നാട്ടുകാർ സംഭവം അധികൃതരെ അറിയിച്ചു. അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല. സംഭവം തുടർന്നുകൊണ്ടേയിരുന്നു.
കറന്റ് പോകുന്നതിന്റെ കാരണം അജ്ഞാതമായി തുടർന്നു. ഇനി രക്ഷയില്ലെന്ന് വ്യക്തമായതോടെ കാരണം കണ്ടെത്താൻ നാട്ടുകാർ തീരുമാനിച്ചു. അങ്ങനെ അവർ കാരണം കണ്ടെത്താൻ മുന്നിട്ടറങ്ങി. അവിടെയാണ് സംഭവത്തിലെ ട്വിസ്റ്റ്. ഇനി പറയാൻ പോകുന്നത് രാജിന്റെയും പ്രീതിയുടേയും പ്രണയത്തെക്കുറിച്ചാണ്. കാരണം ഒരു ഗ്രാമത്തെ മുഴുവൻ ഇരുട്ടിലാക്കിയത് ഇവരുടെ പ്രണയമായിരുന്നു. കാമുകിയെ കാണാൻ എന്ത് സാഹസിക പ്രവൃത്തിയും ചെയ്യാൻ തയ്യാറാവുന്ന കാമുകന്മാരെ നമ്മൾ സിനിമയിൽ കണ്ടുകാണും.

എന്നാൽ ഇവിടെ അങ്ങനൊരു സാഹസം ചെയ്യാൻ മുന്നിട്ടത് കാമുകിയായിരുന്നു. പ്രീതിയെ കാണാൻ രാജ് എന്നും രാത്രി വരുമായിരുന്നു നാട്ടുകാർ കാണുമെന്ന് പേടിച്ചാണ് രാത്രി കാണാൻ തീരുമാനിച്ചത്. രാജ് വരുന്നതിന് മുമ്പ് പ്രീതി ഗ്രാമത്തിലെ വൈദ്യതി ബന്ധം വിച്ഛേദിക്കും. അവസാനം നാട്ടുകാർ രാജിനെ കയ്യോടെ പൊക്കുകയായിരുന്നു. ഇവരുടെ വിവാഹംവും ക്ഷേത്രത്തിൽ വെച്ച് നാട്ടുകാർ നടത്തി.
ഇവരുടെ ഈ കൂടിക്കാഴ്ച കാരണം നാട്ടുകാർ അനുഭവിച്ച പ്രശ്‌നം ചെറുതൊന്നുമായിരുന്നില്ല, ദിവസവും രാത്രി കറന്റ് പോയിത്തുടങ്ങിയതോടെ ഗ്രാമത്തിലേക്ക് കള്ളന്മാർ എത്തുന്നത് സ്ഥിരമായി. ഇതോടെയാണ് കറന്റ് പോകാനുള്ള കാരണം കണ്ടെത്തിയേ മതിയാവൂ എന്ന് നാട്ടുകാർ തീരുമാനിച്ചത്.
കയ്യോടെ പൊക്കിയ രാജിന് നാട്ടുകാരുടെ കയ്യിൽ നിന്ന് നല്ല തല്ലും കിട്ടി സംഭവത്തിന്റെ വീഡയോ വൈറൽ ആണ്. നിരവധിപേരാണ് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്.
പലതരം പ്രണയകഥകൾ കേട്ടിട്ടുണ്ട്, ഒരു ഗ്രാമത്തെ മുഴുവൻ ഇരുട്ടിലാക്കിക്കൊണ്ടുള്ള പ്രണയത്തെക്കുറിച്ച് ആദ്യമായാണ് കേൾക്കുന്നത് എന്നാണ് ഒരാൾ പറഞ്ഞത്. ഇതിപ്പോ വല്ലാത്തൊരു കഥയായിപ്പോയല്ലോ എന്നാണ് മറ്റൊരാൾ പറഞ്ഞത്. പ്രണയിക്കുന്നതിൽ കുഴപ്പമൊന്നുമില്ല, പക്ഷേ നാട്ടുകാരെ ഇരുട്ടിലാക്കിയത് അത്ര നല്ല കാര്യമല്ല എന്നാണ് മറ്റൊരാൾ പറഞ്ഞത്. സിനിമയെ പോലും വെല്ലുമല്ലോ എന്നാണ് വേറൊരു കമന്റ്,












Click it and Unblock the Notifications