2 വയസ്സുകാരിയായ മകളുമായി ജോലിക്ക് പോകുന്ന സൊമാറ്റോ ഡെലിവറി ഏജൻ്റ്; ഹൃദയംതൊടുന്ന ജീവിതം
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി അദ്ധ്വാനിക്കുന്ന ഒരു യുവാവിനെക്കിറിച്ചുള്ള കുറിപ്പാണ് ഇപ്പോൾ വൈറൽ ആവുന്നത്. സോനു എന്ന യുവാവിനെക്കുറിച്ചാണ് കുറിപ്പ്. ന്യൂഡൽഹിയിലെ ഖാൻ മാർക്കറ്റിലെ സ്റ്റാർബക്‌സിൽ സൊമാറ്റോ ഡെലിവറി ഏജൻ്റായ സോനു തൻ്റെ രണ്ട് വയസുകാരിയായ മകളുമായി ഓർഡർ എടുക്കാൻ എത്തിയപ്പോഴാണ് ഹൃദയസ്പർശിയായ ഒരു രംഗം അരങ്ങേറിയത്.
സ്റ്റോർ മാനേജർ ദേവേന്ദ്ര മെഹ്‌റ ലിങ്ക്ഡ്ഇനിൽ സോനുവിൻ്റെ ഹൃദയസ്പർശിയായ കഥ പങ്കുവച്ചു. "ഇന്ന്, ഒരു സൊമാറ്റോ ഡെലിവറി ബോയ്, ന്യൂ ഡൽഹിയിലെ സ്റ്റാർബക്സ് ഖാൻ മാർക്കറ്റിലെ ഞങ്ങളുടെ സ്റ്റോറിൽ ഒരു ഓർഡർ എടുക്കാൻ വന്നു, അവൻ ഞങ്ങളുടെ ഹൃദയത്തെ സ്പർശിച്ചു. വീട്ടിലെ വെല്ലുവിളികൾക്കിടയിലും, തൻ്റെ രണ്ട് വയസ്സായ മകളെ പരിചരിക്കുന്നതിനിടയിൽ അവൻ കഠിനാധ്വാനം ചെയ്യുന്നു. സിംഗിൾ പാരന്റായ സോനുവിന് അദ്ദേഹത്തിന്റെ കുട്ടിയോടുള്ള അർപ്പണബോധവും സ്നേഹവുമാണ് വ്യക്തമാകുന്നത്," മെഹ്‌റ എഴുതി.

ചെറിയൊരു സ്നേഹം എന്ന നിലയിൽ സോനുവിൻ്റെ മകൾക്ക് ബേബിച്ചിനോ-കുട്ടികൾക്കുള്ള ഊഷ്മള പാൽ അടങ്ങിയ പാനീയം-വാഗ്ദാനം ചെയ്യാൻ സ്റ്റാർബക്‌സ് ടീം തീരുമാനിച്ചു. "അവളുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി കൊണ്ടുവരുമെന്ന പ്രതീക്ഷയിൽ അവൾക്ക് ബേബിച്ചിനോയുടെ ഒരു ചെറിയ ട്രീറ്റ് നൽകാൻ ഞങ്ങൾ തീരുമാനിച്ചു.
പ്രയാസകരമായ സമയങ്ങളിൽ പോലും അത് മനുഷ്യാത്മാവിൻ്റെ ശക്തിയെയും പ്രതിരോധത്തെയും കുറിച്ച് ഞങ്ങളെ ഓർമ്മിപ്പിച്ചു. സോനുവിനും മകൾക്കും ഞങ്ങൾ എല്ലാ ആശംസകളും നേരുന്നു. ഞങ്ങളെ എല്ലാവരെയും ബന്ധിപ്പിക്കുന്ന ദയയെയും സഹാനുഭൂതിയെയും ഓർമ്മിപ്പിക്കുന്ന ചെറിയ നിമിഷങ്ങൾക്ക് നന്ദിയുണ്ട്," മെഹ്‌റ കൂട്ടിച്ചേർത്തു.
ലിങ്ക്ഡ്ഇൻ പോസ്റ്റ് പെട്ടെന്ന് വൈറലായി, നിരവധി ഉപയോക്താക്കളിൽ നിന്ന് പ്രശംസ നേടി. സോനുവിൻ്റെ മകളുടെ വിദ്യാഭ്യാസത്തിനായി ധനസമാഹരണം നടത്താൻ ഒരു ഉപയോക്താവ് നിർദ്ദേശിച്ചു: "ഇതുപോലുള്ള കഥകൾ ഹൃദയത്തെ വല്ലാതെ നിറയ്ക്കുന്നു. മകളുടെ വിദ്യാഭ്യാസത്തിനായി ഞങ്ങൾക്ക് ധനസമാഹരണം നടത്താൻ കഴിയുന്നതുപോലെ നിങ്ങൾക്ക് ഈ മനുഷ്യനെ വീണ്ടും കണ്ടെത്താൻ കഴിയുമോ എന്ന് നോക്കുക. ഞാൻ ആദ്യം സംഭാവന നൽകും."
സൊമാറ്റോയുടെ പ്രതികരണം
സോനുവിൻ്റെ സമർപ്പണത്തെ അഭിനന്ദിച്ചുകൊണ്ട് സൊമാറ്റോ ദേവേന്ദ്ര മെഹ്‌റയുടെ പോസ്റ്റിനോട് പ്രതികരിച്ചു: "ഹായ് ദേവേന്ദ്രാ! സോനുവിനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ഈ കഥ പങ്കുവെച്ചതിന് വളരെയധികം നന്ദി. അദ്ദേഹത്തിൻ്റെ സമർപ്പണവും ജോലിയിൽ അദ്ദേഹം കാണിക്കുന്ന ആത്മാർത്ഥതയും ഞങ്ങളെ ആഴത്തിൽ സ്വാധീനിച്ചു. നിങ്ങളുടെ ഹൃദയംഗമമായ അഭിനന്ദനം സോനുവിന് കൈമാറുമെന്ന് ഞങ്ങൾ ഉറപ്പുതരാം, എന്നാണ് സൊമാറ്റോ പ്രതികരിച്ചത്.












Click it and Unblock the Notifications