റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ പോയ ദമ്പതികൾ ബില്ല് കണ്ടപ്പോൾ ഞെട്ടി; തുക കണ്ടിട്ടല്ല; കാര്യമിത്
ഭാര്യയ്ക്കൊപ്പം റെസ്റ്റോറന്റിൽ പോയതായിരുന്നു ഈ യുവാവ്. ഭക്ഷണം കഴിച്ച് കഴിഞ്ഞ ശേഷം ബില്ല് വന്നപ്പോഴാണ് സംഭവം ആകെ തലകീഴ് മറിഞ്ഞത്. അത് വരെ വളരെ സന്തോഷത്തിൽ പോവുകയായിരുന്നു ഭാര്യയും ഭർത്താവും. എന്നാൽ ബില്ല് കണ്ടപ്പോൾ രണ്ട് പേരും ആകെ ഞെട്ടിപ്പോയി. ബില്ലിലെ തുക കണ്ടിട്ടുള്ള ഞെട്ടലായിരുന്നില്ല അത്. എന്താണ് സംഭവം എന്ന് വിശദമായി അറിഞ്ഞാലോ..
"എന്റെ ഡിന്നർ ബില്ലിൽ എനിക്കൊരു സന്ദേശം ഉണ്ടായിരുന്നു" എന്ന അടിക്കുറിപ്പോടെ ഒരു റെസ്റ്റോറന്റ് ബില്ലിന്റെ ചിത്രം ഫീച്ചർ ചെയ്യുന്ന റെഡ്ഡിറ്റ് ഉപയോക്താവിന്റെ പോസ്റ്റ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ അതിവേഗം ആകർഷിച്ചു.

ഡിന്നർ ബില്ലിന്റെ ചിത്രത്തിൽ ആകെ ആറ് ഇനങ്ങളാണ് ലിസ്‌റ്റ് ചെയ്‌തിരുന്നത്, എന്നാൽ അവസാന ഇനം ആയി രേഖപ്പെടുത്തിയത് തെറിയായിരുന്നു. തെറിക്ക് വിലയുമുണ്ട്. അതിന്റെ വില $15 ആയിരുന്നു എഴുതിയത്. അവസാനത്തെ ആ തെറി വിളി ബില്ല് അടിച്ച ശേഷം ആരോ എഴുതിച്ചേർത്തതാണ്. ശരിക്കും നിരവധി ഇനങ്ങളാണ് തയ്യാറാക്കിയ ഒരു കോക്ക്ടെയിൽ ആയിരുന്നു. ഇതിന് പകരമായാണ് പുറത്ത് പറയാൻ പറ്റാത്ത ചീത്ത എഴുതിയത്. ബില്ല് വരുമ്പോഴേക്കും താൻ അതിന്റ പേര് മറന്നുപോയതായി യുവാവ് പറഞ്ഞു.
"ബില്ല് വരുമ്പോഴേക്കും ഞാൻ കോക്ക്ടെയിലിന്റെ പേര് പൂർണ്ണമായും മറന്നു, പക്ഷേ അതിന്റെ പേര് അതിൽ എഴുതിയത് ഒരു തെറിവാക്ക് ആയിരുന്നു. ഇത് തീർച്ചയായും എന്നെ അത്ഭുതപ്പെടുത്തി," റെഡ്ഡിറ്റ് ഉപയോക്താവ് കൂട്ടിച്ചേർത്തു.
റെഡ്ഡിറ്റ് പോസ്റ്റ് പ്ലാറ്റ്‌ഫോമിൽ ഈ പോസ്റ്റ് വൈറലായി, 40,000-ലധികം ലൈക്ക് ആണ് ഇതിന് ലഭിച്ചത്. ത്രെഡിന് മറുപടിയായി നിരവധി ഉപയോക്താക്കൾ രസകരമായ കമന്റുകൾ പോസ്റ്റ് ചെയ്തു. ആഹാ പുതിയ ഐറ്റം ആണല്ലോ, എനിക്കും ഇത് വേണം എന്നായിരുന്നു ഒരാളുടെ കമന്റ്.
എനിക്ക് ഈ ഐറ്റം വേണം എത്രയാണ് വില എന്നാണ് മറ്റൊരാൾ ചോദിച്ചത്. ഈ പുതിയ ഐറ്റം വിറ്റ് ഇത് എഴുതിയ ആൾ ഒരുപാട് പണം സമ്പാദിക്കുമല്ലോ എന്നാണ് മറ്റാെരാളുടെ കമന്റ്...എന്തിനായിരിക്കും ബില്ലിൽ ഇങ്ങനെ എഴുതി വെച്ചത് എന്നവാണ് മറ്റൊരു കമന്റ്..പലരും പല സംശയങ്ങളാണ് എഴുതിയിരിക്കുന്നത്. ഇപ്പോഴും കമന്റുകൾ ധാരാളം വരുന്നുണ്ട്












Click it and Unblock the Notifications