Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യക്ക് തന്നെക്കാൾ ചേർന്ന ഭർത്താവ് എഐ എന്ന് യുവാവ്; കാര്യമറിഞ്ഞവർക്കും അതേ അഭിപ്രായം!

ഇപ്പോൾ എല്ലായിടത്തും എഐ തരംഗമാണല്ലോ... ഇനി ഈ എഐ നമ്മുടെ കുടുംബത്തിലേക്കും കയറി വരുമോ എന്ന ആശങ്ക പലർക്കും ഉണ്ട്. ആ സംശയം നിസ്സാരമായി തള്ളിക്കളയേണ്ടതല്ല എന്ന ഒരു സൂചന നൽകുകയാണ് ഒരു ഭർത്താവ്. ഏറ്റവും പുതിയ മൾട്ടിമോഡൽ ഭാഷാ മോഡലായ Open AI യുടെ GPT-4 നെക്കുറിച്ചാണ് ഇദ്ദേഹം പറയുന്നത്.

ഇദ്ദേഹം തന്റെ അനുഭവം വെളിപ്പെടുത്തിയപ്പോൾ അത് സോഷ്യൽമീഡിയയിൽ വലിയ ചർച്ചയ്ക്ക് കാരണമാവുകയും ചെയ്തു. തന്നെക്കൾ തന്റെ ഭാര്യയ്ക്ക് ചേരുന്ന ഭർത്താവ് ജിപിടി ആണെന്നാണ് യുവാവ് പറയുന്നത്. ഇതിനുള്ള കാരണവും ഇദ്ദേഹം പറയുന്നുണ്ട്.

ai

ഭാര്യയും ഭർത്താവും തമ്മിൽ പ്രശ്‌നം ഉണ്ടാവുന്നതൊക്കെ സാധാരണമാണ്. ആരെങ്കിലും ഒരാൾ മുന്നിട്ട് പ്രശ്‌നം പരിഹരിക്കും. എന്നാൽ ഇദ്ദേഹം ദേഷ്യപ്പെട്ടിരിക്കുന്ന ഭാര്യയോട് എങ്ങനെ ക്ഷമ പറയണമെന്ന് ചോദിച്ചത് ജിപിടിയോടായിരുന്നു.

തനിക്ക് വേണ്ടി ക്ഷമ ചോദിക്കാൻ പറഞ്ഞപ്പോൾ വിനയപൂർവ്വം ജിപിടി 4 അത് നിരസ്സിച്ചെന്നും താൻ ഒരു എ ഐ ലാംഗ്വേജ് മോഡൽ എന്ന
നിലയിൽ വ്യക്തികൾക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയില്ലെന്ന് വിശദീകരിക്കുകയും ചെയ്തു.

പക്ഷേ, ഒരു ക്ഷമാപണ സന്ദേശം പറഞ്ഞ് നൽകാമെന്ന് വാഗ്ദാനം ചെയ്തു. സുഹൃത്തുക്കളോടൊപ്പം കറങ്ങാൻ പോയതായിരുന്നു പ്രശ്‌നം. ജിപിടി പറഞ്ഞുകൊടുത്ത സന്ദേശം ഇങ്ങനെയായിരുന്നു.

സ്വീറ്റ്ഹാർട്ട് ഞാൻ സുഹൃത്തുക്കൾക്കൊപ്പം കറങ്ങാൻ പോയപ്പോൾ നിന്നെ പറയാത്തതിൽ ക്ഷമിക്കണം. എന്തെങ്കിലും പദ്ധതികൾ പ്ലാൻ ചെയ്യുന്നതിന് മുമ്പ് നിന്നോട് അതേക്കുറിച്ച് സംസാരിക്കേണ്ടതായിരുന്നു. ഞാൻ ചെയ്ത കാര്യം നിനക്ക് അവഗണനയായും അനാദരവ് ആയും തോന്നിക്കാണുമെന്ന് ഞാൻ മനസ്സിലാക്കുന്നു.

അതിന് ഞാൻ ക്ഷമ ചോദിക്കുന്നു. ഇനി നിന്റെ വികാരങ്ങളെ കൂടുതൽ പരിഗണിക്കുമെന്നും ഭാവിയിൽ കൂടുതൽ നന്നായി ആശയവിനിമയം നടത്തുമെന്നും ഞാൻ ഉറപ്പിച്ചുപറയുന്നു..എന്നോട് ക്ഷമീക്കൂ, എന്നാണ് പറഞ്ഞത്.

ഇതിന് ഭാര്യ പ്രതികരിച്ചില്ലെങ്കിൽ ടെക്‌സറ്റ് മെസേജ് അയക്കാനുള്ള സന്ദേശവും ഭർത്താവ് എ ഐയോട് ചോദിച്ചു. ഭാര്യയ്ക്ക് കുറച്ച് സ്‌പേസ് കൊടുക്കൂ എന്നാണ് എ ഐ പറഞ്ഞത്. നീ എങ്ങനെയിരിക്കുന്നു എന്ന് അറിയാൻ മെസേജ് അയച്ചതാണ്, നിനക്ക് എന്തെങ്കിലും സഹായം വേണമെങ്കിൽ എന്നെ അറിയിക്കുക. ലവ് യൂ, എന്നാണ് ആ സന്ദേശം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+