ഒരു ലക്ഷം രൂപയുമായി ഇ- സ്കൂട്ടർ വാങ്ങനെത്തിയ യുവാവ്; കമ്പനിയുടെ സി ഇ ഒ പോലും ഞെട്ടിപ്പോയി, കാരണം ഇത്
ജീവിതത്തിൽ ഒട്ടുമിക്ക ആളുകൾക്കും ഉള്ള ആഗ്രഹമാണ് ഒരു വാഹനം സ്വന്തമാക്കുക എന്നത്. ആ ദിവസം സ്വപ്നം കണ്ട് നടന്ന് യാഥാർത്ഥ്യമാക്കുമ്പോൾ വല്ലാത്തൊരു അനുഭവം തന്നെയായിരിക്കും. ജയ്പൂരിലെ ഒരു യുവാവും താൻ സ്വപ്നം കണ്ട സ്കൂട്ടർ വാങ്ങാനായി വാഹന ഷോറൂമിൽ എത്തി. എന്നാൽ ആ ദിവസം ആ യുവാവിന് മാത്രമല്ല, അവിടെയുള്ള എല്ലാവർക്കും സ്പെഷ്യൽ ഡേ ആയി മാറി.
പുതിയ ഏഥർ 450 ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങാനാണ് യുവാവ് എത്തിയത്. എന്നാൽ ഏഥർ എനർജി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ) തരുൺ മേത്തയെ പോലും യുവാവ് ഞെട്ടിച്ചു. അദ്ദേഹം യുവാവ് സ്കൂട്ടർ വാങ്ങുന്നതിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കിട്ടു. ഒരു ലക്ഷം രൂപ പത്ത് രൂപകളായിട്ടായിരുന്നു യുവാവ് നൽകിയത്.

"ഒരു പുതിയ ഏഥർ ഉടമ ജയ്പൂരിൽ ഒരു 450 വാങ്ങി... നൽകിയത് എല്ലാം 10 ന്റെ നാണയങ്ങൾ!" ചിത്രം പങ്കുവെച്ചുകൊണ്ട് മേത്ത എഴുതി. ഇ-സ്‌കൂട്ടറിൻ്റെ താക്കോൽ കൈവശം വച്ചിരിക്കുന്ന യുവാവിന്റെ ചിത്രം പങ്കുവെച്ചിട്ടുമുണ്ട്. മുന്നിലെ മേശയിൽ, നാണയങ്ങൾ നിറച്ച നിരവധി ചെറിയ ബാഗുകളും കാണാം.
മേത്ത കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പങ്കുവെച്ച പോസ്റ്റിന്, അതിനുശേഷം ഇതിന് 44,000-ലധികം വ്യൂസും നൂറുകണക്കിന് ലൈക്കുകളും ലഭിച്ചു. നിരവധിപേരാണ് ഈ പോസ്റ്റിന് പ്രതികരണവുമായി എത്തിയിരിക്കുന്നത്.
"അവർ നാണയങ്ങൾ എണ്ണുകയാണോ അതോ ഓരോ നാണയത്തിൻ്റെയും ഭാരം നോക്കി അവർ എല്ലാം തൂക്കി നോക്കുമോ?" ഒരു ഉപയോക്താവ് തമാശയായി ചോദിച്ചു. "അപ്പോൾ ഡീലർ എണ്ണുന്നതിന് പകരം നാണയങ്ങൾ തൂക്കിയോ?!" മറ്റൊരാൾ ചോദിച്ചു. "അയ്യോ! എത്ര നാണയങ്ങളുണ്ട്," എന്നാണ് മറ്റൊരു കമന്റ്.
അതേ സമയം സ്കൂട്ടർ വാങ്ങാൻ ഇങ്ങനെ വ്യത്യസ്തമായ രീതി പ്രയോഗിക്കുന്നത് ആദ്യമായിട്ടല്ല. കഴിഞ്ഞ വർഷം, അസമിൽ നിന്നുള്ള ഒരാൾ നാണയങ്ങൾ ഉപയോഗിച്ച് സ്കൂട്ടർ വാങ്ങിയതിന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഗുവാഹത്തിയിൽ നിന്നുള്ള ഒരു ചെറിയ കടയുടമയായ എം ഡി സെയ്ദുൽ ഹോക്ക് തൻ്റെ സ്വപ്ന ടൂവീലർ വാങ്ങുന്നതിനായി വർഷങ്ങളോളം കഷ്ടപ്പെട്ട് സമ്പാദിച്ച പണം സ്വരൂപിക്കുകയായിരുന്നു. കഴിഞ്ഞ 5 -6 വർഷമായി അദ്ദേഹം ₹ 1, ₹ 2, ₹ 5, ₹ 10 നാണയങ്ങൾ സൂക്ഷിക്കുകയായിരുന്നു.












Click it and Unblock the Notifications