Get Updates
Get notified of breaking news, exclusive insights, and must-see stories!

പോത്തുമായി നടന്ന് പോലീസ് സ്റ്റേഷനിലേക്ക്; കെട്ടിയിട്ട ഉടൻ പൊട്ടിക്കരഞ്ഞ് യുവാവ് ... കാരണം

ഒരു പോലീസ് സ്റ്റേഷനിൽ നടന്ന സംഭവത്തെക്കുറിച്ചാണ് പറയാൻ പോകുന്നത്. പോലീസ് സ്‌റ്റേഷനിലേക്ക് പോത്തുമായി എത്തിയ യുവാവ് പോത്തിനെ അവിടെ കെട്ടിയിട്ട ശേഷം പൊട്ടിക്കരയാൻ തുടങ്ങി. എന്താണ് സംഭവം എന്ന് ആർക്കും മനസ്സിലായില്ല.

പോത്തിന്റെ ഉടമയായ സന്തോഷ് ആണ് കരഞ്ഞ ആൾ. പിന്നീടാണ് സംഭവം എന്താണെന്ന് വ്യക്തമായത്. സോഷ്യൽ മീഡിയയിൽ സംഭവത്തിന്റെ വീഡിയോ വൈറൽ ആണ്. ഉത്തർപ്രദേശിലാണ് സംഭവം നടന്നത്.

viral

പോത്ത് ചോളം തിന്നതിൽ നിന്നാണ് പ്രശ്നം തുടങ്ങുന്നത്. ​ഗ്രാമത്തിലെ ഒരു കർഷകന്റെ വയലിൽ നിന്നുമാണ് പോത്ത് ചോളം തിന്നത്. പിന്നാലെ കർഷകൻ പോത്തിനെ മുള്ളുകമ്പിയിൽ കെട്ടി ക്രൂരമായി തല്ലി. ഇതായിരുന്നു യുവാവിന്റെ പരാതി. സന്തോഷ് വയലിലേക്ക് എത്തുമ്പോൾ പോത്തിനെ ക്രൂരമായി തല്ലുന്നതാണ് കണ്ടത്. എങ്ങനെയൊക്കയോ സന്തോഷ് പോത്തിനെ അവിടെ നിന്ന് രക്ഷപ്പെടുത്തി.

ഉടൻ തന്നെ പോലീസ് സ്റ്റേഷനിലേക്ക് എത്തി പരാതി നൽകി. എന്നാൽ പോലീസ് ഇക്കാര്യത്തിൽ നടപടിയൊന്നും എടുത്തില്ല. ഇതോടെ ആകെ സങ്കടത്തിലായ സന്തോഷ് പോത്തുമായി പോലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. തെളിവിന് വേണ്ടിയാണ് പോത്തിനെ കൊണ്ടുവന്നത്.

സംഭവത്തെക്കുറിച്ച് സന്തോഷ് പറഞ്ഞത്: പോത്ത് തീറ്റ തിന്ന് നടക്കുകയായിരുന്നു. അങ്ങനെ നടക്കുമ്പോഴായിരുന്നു കർഷകനായ വിനയിയുടെ ചോള പാടത്ത് പോത്ത് എത്തിയത്. പോത്ത് അവിടെ നിന്ന് കുറച്ച് ചോളം തിന്നു. ഇതു കണ്ടുവന്ന വിനയ്ക്ക് ആകെ ദേഷ്യം വന്നു, പോത്തിനെ മുള്ളുക്കമ്പിയിൽ കെട്ടിയിട്ടു.

വടി കൊണ്ട് പോത്തിനെ ഒരുപാട് തല്ലുകയും ചെയ്തു. അടിയേറ്റ് പോത്തിന് ​ഗുരുതരമായി പരിക്കേറ്റുവെന്നാണ് ഇയാൾ പറഞ്ഞത്. തന്റെ പോത്തിനെ വിനയ് മർദ്ദിക്കുന്നുണ്ടെന്ന് അറിഞ്ഞാണ് സന്തോഷ് ചോള പാടത്ത് എത്തിയത്. ശേഷം അതിനെ മോചിപ്പിക്കുകയായിരുന്നു.

പിന്നാലെയാണ്, സന്തോഷ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്. എന്നാൽ പോലീസ് നടപടി ഒന്നും സ്വീകരിച്ചിരുന്നില്ല. തൊട്ടുപിന്നാലെയാണ് പരിക്കു പറ്റിയ പോത്തുമായി കരഞ്ഞുകൊണ്ട് സന്തോഷ് സ്റ്റേഷനിലേക്ക് എത്തിയത്. പോത്തിന്റെ ശരീരത്തിലെ മുറിവുകൾ കാണിച്ചു കൊടുക്കുകയും ചെയ്തു .

'എന്റെ പോത്തിന് എന്തെങ്കിലും പറ്റിയിരുന്നു എങ്കിൽ ഞാൻ എന്ത് ചെയ്യുമായിരുന്നു? ഇത് കാരണം മാത്രമാണ് ഞാൻ ജീവിച്ചിരിക്കുന്നത്' എന്ന് പറഞ്ഞാണ് സന്തോഷ് നിർത്താതെ കരഞ്ഞത്. വീഡിയോ വ്യാപകമായി പങ്കുവെയ്ക്കപ്പെടുന്നുണ്ട്. എന്നാൽ ഇതിൽ ആരുടെ കൂടെ നിക്കണമെന്നാണ് ആളുകൾ ചോദിക്കുന്നത്. കർഷകന് വിളവ് മൂല്യമുള്ളതല്ലേ.. അപ്പോൾ അത് നശിക്കുമ്പോൾ ദേ‌ഷ്യം വരില്ലേ എന്നുമാണ് ചോദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+