ഗിന്നസ് റെക്കോർഡിനായി ഒരാഴ്ച തുടർച്ചയായി കരഞ്ഞു, റെക്കോർഡ് കിട്ടിയില്ല; സംഭവിച്ചത് മറ്റൊരു കാര്യം
സ്വന്തം പേരിൽ ഒരു റെക്കോർഡ് സ്വന്തമാക്കാൻ നിങ്ങൾ എന്ത് ത്യാഗവും സഹിക്കാൻ തയ്യാറാണോ? പലതരം വിചിത്രമായ കാര്യങ്ങൾ ചെയ്ത് റെക്കോർഡ് സ്വന്തമാക്കിയ ആളുകളുണ്ട്.
ദേഹത്ത് മുഴുവൻ തീകൊളുത്തി ഓടി റെക്കോർഡ് സ്വന്തമാക്കിയ ആളുകൾ ഉൾപ്പെടെ നിരവധി ആളുകളുണ്ട്. എന്നാൽ ഇനി പറയാൻ പോകുന്നത് റെക്കോർഡ് സ്വന്തമാക്കാനുള്ള ശ്രമത്തിനിടെ ഒരാൾ ചെയ്ത് കൂട്ടിയ കാര്യത്തെക്കുറിച്ചാണ്

തുടർച്ചയായി 7 ദിവസം കരഞ്ഞ് കൊണ്ടാണ് ഇദ്ദേഹം റെക്കോർഡ് ഇടാൻ ശ്രമിച്ചത്. കേൾക്കുമ്പോൾ നിസാരമെന്ന് തോന്നുമെങ്കിലും ഈ കരച്ചിൽ അദ്ദേഹത്തിന് ശാരീരികമായ പല അസ്വസ്ഥതകളും വരുത്തിവെച്ചു.കണ്ണുകളും മുഖവും വീർത്ത് തടിച്ചു, തലവേദന വന്നു 45 മിനിറ്റോളം ഭാഗികമായി തനിക്ക് കാഴ്ച നഷ്ടമായെന്നും അദ്ദേഹം പറയുന്നു.
എന്തായാലും ഈ ശ്രമത്തിൽ നിന്ന് താൻ പിന്തിരിയില്ലെന്നാണ് നൈജിരിക്കാരനായ ഇദ്ദേഹം പറയുന്നത്. അതേസമയം തന്നെ ഇദ്ദേഹത്തിന്റെ ഈ പരിശ്രമം ഗിന്നസ് വേൾഡ് റെക്കോർഡ് കണക്കിലെടുക്കാൻ സാധ്യതയില്ല. കാരണം ഇദ്ദേഹം ഔദ്യോഗിക രജിസ്‌ട്രേഷനും അപേക്ഷ പ്രക്രിയയും പാലിച്ചിരുന്നില്ല, അതിനാൽ ഗിന്നസ് വേൾഡ് റെക്കോർജ് ഇത് കണക്കിലെടുക്കില്ല.
സാധാരണ കരയുന്നത് കണ്ണിന് നല്ലതാണെന്ന് പറയാറില്ലേ, കണ്ണിലെ പൊടിയും അഴുക്കുമെല്ലാം പുറത്തുവരും. എന്നാൽ ഇതുപോലെ കൂടുതൽ കരഞ്ഞാൽ എന്ത് സംഭവിക്കും. കൂടുതൽ കരയുന്നത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ വരെ കാരണമാകും.
ഹിൽഡ ബാസി എന്ന പാചകക്കാരി മെയ് മാസത്തിൽ ഒരു ലോകറെക്കോർഡ് സ്ഥാപിച്ചതു മുതൽ ഒരു ലോക റെക്കോഡ് സ്വന്തമാക്കാൻ തീരുമാനിച്ച നിരവധി ആളുകളിൽ ഒരാളാണ് ടെംബു എബെറെയും. ലാഗോസ് റെസ്റ്റോറന്റിൽ 93 മണിക്കൂറും 11 മിനിറ്റും നിർത്താതെ പാചകം ചെയ്തതിന് 26 കാരിക്ക് റെക്കോർഡ് സ്വന്തമായി.
ചില പ്രവൃത്തികൾ കേൾക്കുമ്പോൾ നമുക്ക് വളരെ നിസ്സാരമെന്ന് തോന്നുമെങ്കിലും വളരെ അപകടരമായിരിക്കും ഗിന്നസ് വേൾഡ് റെക്കോർഡ് 2013 ൽ നിർത്തിവെച്ച ഒരു മത്സരമാണ് ദൈർഘ്യമേറിയ ചുംബന മത്സരം.
വളരെ അപകടം പിടിച്ച മത്സരം ആണെന്ന് പറഞ്ഞാണ് ഗിന്നസ് വേൾഡ് റെക്കോർഡ് ഇത് നിർത്തിയത്. നമുക്ക് കേൾക്കുമ്പോൾ വളരെ നിസ്സാരമാണെന്ന് തോന്നും തോന്നും എന്നാൽ ഈ ദൈർഘ്യമേറിയ ചുംബന മത്സരത്തിന് പിന്നാലെ മത്സരാർത്ഥികളെ ആശുപത്രിയിലാക്കേണ്ട അവസ്ഥ വന്നിരുന്നു.












Click it and Unblock the Notifications