Get Updates
Get notified of breaking news, exclusive insights, and must-see stories!

സിമന്റിന് പകരം ചാണകം; 'പ്രകൃതിയോട് ഇണങ്ങിയ' വീട് പണിത് കർഷകൻ

വീട് എന്ന് പറയുന്നത് എല്ലാവരുടേയും സ്വപ്‌നമാണ്. എല്ലുമുറിയെ പണിയെടുത്ത് ഉണ്ടാക്കിയ പണം കൊണ്ടാണ് പലരും സ്വപ്‌ന ഭവനം സ്വന്താമാക്കുന്നത്. പലതരത്തിലുള്ള വീടുകൾ ഉയർന്നുവരുന്നുണ്ട്. പല ആശയങ്ങളും ട്രെന്റുകളുമൊക്കെ പരീക്ഷിക്കുന്നുമുണ്ട്.

എന്നാൽ ഉത്തർപ്രദേശിലെ ഈ കർഷകൻ വീട് കെട്ടാൻ പ്രയോഗിച്ച ഈ രീതി കേൾക്കുമ്പോൾ തീർച്ചയായും നിങ്ങൾ ഞെട്ടിപ്പോകും. എന്താണ് ആ സംഭവം എന്ന് അറിഞ്ഞാലോ ? എന്തായാലും ഈ കർഷകന്റെ ഐഡിയ കേട്ടാൽ നിങ്ങൾ തീർച്ചയായും അമ്പരന്നുപോകും

പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന വീടായിരിക്കണം. അതായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. അതിന് വേണ്ടി ഇദ്ദേഹം ചെയ്തത് എന്താണെന്നോ സിമന്റിന് പകരം ചാണകം കൊണ്ട് വീട് കെട്ടി. കേട്ടപ്പോൾ നിങ്ങൾ ഞെട്ടിപ്പോയോ.. എന്നാൽ വിശദമായി കാര്യങ്ങൾ അറിയാം.

cowdung

പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന് ജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ ഇങ്ങനെ ചെയ്തതെന്നാണ് യുപിയിലെ ഫിറോസ്ബാദ് നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന മൊഹയുദ്ദീൻപൂർ ഗ്രാമത്തിലെ അരിഹന്ത് ജെയിൻ എന്ന ആൾ പറഞ്ഞത്.

വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചാണകമെന്നും ഇത് കൊണ്ട് തന്നെ ആരോഗ്യപൂർണവും പ്രകൃതിദത്തവുമായ ഒരു വാസസ്ഥലം ക്രമീകരിക്കാൻ ഇങ്ങനെ ചെയ്യുന്നതിലൂടെ കഴിയും എന്നാണ് ഹരിഹന്ത് ജെയിൻ പറയുന്നത്. ചാണം കൊണ്ട് വീട് വെയ്ക്കുന്നതിന്റെ ​ഗുണവും ഹരിഹന്ത് പറഞ്ഞു.

ചാണകം കൊണ്ട് നിർമ്മിച്ച തന്റെ വീട് തണുപ്പ് കാലത്ത് അതികഠിനമായ തണുപ്പിൽ നിന്നും ചൂട് കാലത്ത് അതികഠിനമായ ചൂടിൽ നിന്നും സംരക്ഷിക്കുമെന്നാണ് ഹരിഹന്ത് ജെയ്ൻ പറയുന്നത്. പ്രകൃതിയോടുള്ള സ്നേഹം കാരണമാണ് താൻ ഇങ്ങനെ ചെയ്തതെന്നാണ് ഇദ്ദേഹം പറയുന്നത്.

സിമന്റിന് പകരമായി ഉപയോ​ഗിക്കാൻ പറ്റുന്ന ഏറ്റവും ചെലവ് കുറഞ്ഞ സാധനമാണ് ചാണകമെന്നും അത് കൂടാതെ തന്നെ പ്രകൃതിദത്തമായ ഒന്നുമാണ് ചാണകമെന്നും അദ്ദേഹം പറഞ്ഞു. ചാണകം കൊണ്ട് താൻ വീട് വെച്ചത് പോലെ ഭാവിയിൽ ഇതുപോലെ വീടുകൾ നിർമ്മിക്കാൻ പ്രകൃതി ദത്തമായ ബദലുകൾ തേടുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നാണ് ഹരിഹന്ത് ജെയിൻ പറയുന്നത്.. എന്താണ് സംഭവിക്കുക എന്നത് കണ്ട് തന്നെ അറിയണം. എന്തായാലും ചാണം കൊണ്ട് നിർമിച്ച വീട് ആളുകൾക്കിടയിൽ വലിയ ചർച്ച ആയിട്ടുണ്ട്.ആരൊക്കെ പരീക്ഷിക്കും എന്നതാണ് ബാക്കിനില്‍ക്കുന്ന ചോദ്യം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+