Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷണം കഴിച്ചത് 3000 രൂപയ്ക്ക്, ടിപ്പ് നൽകിയത് 8 ലക്ഷം രൂപ; കാരണം അറിഞ്ഞവരുടെ കണ്ണുനിറഞ്ഞുപോയി

എവിടെയെങ്കിലും ഹോട്ടലുകളിലൊക്കൊ പോയി ഭക്ഷണം കഴിച്ച് ബിൽ കൊടുക്കുമ്പോൾ ചിലപ്പോഴാെക്കെ ടിപ്പ് കൊടുക്കാറില്ലേ. ചിലപ്പോൾ പത്ത് രൂപ, കൂടിപ്പോയാൽ 100 അങ്ങനെയൊക്കെ ആവു കൂടുതൽ പേരും കൊടുക്കാറുള്ളത്. കഴിച്ച ഭക്ഷണത്തിന്റെ ബില്ലിനെക്കാൾ കൊടുക്കുന്നവർ കുറവായിരിക്കും.

എന്നാൽ ഇനി പറയാൻ പോകുന്നത് ടിപ്പിനെക്കുറിച്ച് തന്നെയാണ്. നിങ്ങൾ കേട്ടാൽ വിശ്വസിക്കണം എന്നില്ല. കഴിച്ച ഭക്ഷണത്തിന്റെ ഇരട്ടിയല്ല എത്രയോ ഇരട്ടിയാണ് ടിപ്പ് നൽകിയിരിക്കുന്നത്. സംഭവം ഇപ്പോള‍ വൈറൽ ആയിരിക്കുകയാണ് യു എസിലെ മിഷി​ഗണിലുള്ള റെസ്റ്റോറൻറിൽ ആണ് സംഭവം. എന്താണ് സംഭവം എന്ന് വിശദമായി അറി‍ഞ്ഞാലോ?

ഇക്കഴിഞ്ഞ ഫെബ്രുവരി ആറിന് ആണ് സംഭവം. റെസ്റ്റോറന്റിൽ എത്തിയ മാർക് എന്ന കസ്റ്റമർ ആണ് 3000 രൂപയ്ക്ക് ഭക്ഷണം കഴിച്ചത്. എന്നാൽ ഇദ്ദേഹം അവിടെയുള്ള ജീവനക്കാർക്ക് ടിപ്പായി നൽകിയത് എട്ട് ലക്ഷം രൂപയായിരുന്നു. ഇദ്ദേഹം എട്ട് ലക്ഷം രൂപ ടിപ്പായി നൽകിയപ്പോൾ എല്ലാവരും ഞെട്ടിപ്പോയി. കാരണം മുമ്പൊന്നും ഇത്തരത്തിൽ ഒന്ന് നടന്നിട്ടില്ല.

tip

വലിയ തുകയൊന്നും ആരു ടിപ്പായി നല്ഡകിയിട്ടുമില്ല. തങ്ങൾ ഷോക്കായി പോയെന്നും ഇതിന്റെ കാരണം അറിയാനായി ഉടൻ മാർക്കിനെ പിന്തുടർന്ന് കാര്യം ചോദിച്ചെന്നും മാനേജർ പറയുന്നു. എന്താണ് ഇത്രയും വലയി തുക ടിപ്പായി നൽകാൻ കാരണം എന്നായിരുന്നു മാർക്കിനോട് അദ്ദേഹം ചോദിച്ചത്. ചോദ്യത്തിന് മാർക് ഉത്തരം നൽകി.

മാർക് അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന്റെ മരണാനന്തര ചടങ്ങിനാണ് അവിടെ എത്തിയത്. അദ്ദേഹത്തിന്റെ ഓർമ്മയ്ക്ക് ആണ് ഇത്രയും വലിയ തുക റെസ്റ്റോറന്റിലെ ജീവനക്കാർക്ക് നൽകിയത് എന്ന് അദ്ദേഹം പറഞ്ഞു. ഇത് തിരിച്ച് വാങ്ങാൻ താല്പര്യപ്പെടുന്നില്ലെന്നും ആ തുക വാങ്ങണമെന്നും അദ്ദേഹം മാനേജരോട് പറഞ്ഞു.

അതേ സമയം ഇത്രയും വലയി ടിപ്പ് കിട്ടിയ സന്തോഷത്തിലാണ് തങ്ങളെല്ലാവരും എന്നാണ് ജീവനക്കാർ പറയുന്നത്. തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് തീർക്കാൻ ഈ പണം സഹായിക്കുമെന്നും പറഞ്ഞു. എന്തായാലും സംഭവം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. മാർക്കിന്റെ മനസ്സ് വളരെ വലുതാണെന്നാണ് എല്ലാവരും പറയുന്നത്. സാധരാണക്കാരെ സഹായിക്കാനുള്ള അദ്ദേഹത്തിന്റെ മനസ്സിന് എപ്പോഴും സമാധാനം ഉണ്ടാവട്ടേയെന്നും ചിലർ പറഞ്ഞു. നിരവധിപേരാണ് മാർക്കിന്റെ മനസ്സിനെ പ്രശംസിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+