Get Updates
Get notified of breaking news, exclusive insights, and must-see stories!

വിയർത്തൊലിച്ചാലും കുഴപ്പമില്ല; നിമിഷനേരം കൊണ്ട് നിങ്ങളുടെ ​ വസ്ത്രം ഫ്രഷ് ആക്കും യന്ത്രം..സിംപിളാണ്

ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്‌നമായിരിക്കും വിയർപ്പ് നാറ്റം. കുളിച്ച് ഡ്രസ് ഇട്ട് കഴിഞ്ഞാൽ അരമണിക്കൂറിനുള്ളിൽ തന്നെ വിയർത്ത് ഒരുവിധമാകും. ഡ്രസ്സിലൊക്കെ ആകെ വിയർപ്പായി വല്ലാത്തൊരു മണവും ഉണ്ടാവും, ദേഹത്ത് വസ്ത്രം ഒട്ടിപ്പിടിക്കും. വിയർക്കുമ്പോൾ തന്നെ അത് മാറ്റാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ കുറവായിരിക്കും.

ജീവിതം എളുപ്പമാക്കാൻ മനുഷ്യൻ സാങ്കേതിക വിദ്യകൾ കണ്ടെത്തുമ്പോൾ ഇതിനും ഒരു പരിഹാരം ഉണ്ടാവില്ലേ.. ഇനി പറയാൻ പോകുന്നത് അത്തരം ഒരു സാങ്കേതിക വിദ്യയെക്കുറിച്ചാണ്. നിങ്ങളുടെ ശരീരത്തിലെയും ടീ ഷർട്ടിലെയും വിയർപ്പ് ഉണക്കാൻ സഹായിക്കുന്ന പുതിയ ഒരു ഉപകരണം ഒരു യുവാവ് കണ്ടുപിടിച്ച വീഡിയോ അടുത്തിടെ വൈറലായിരുന്നു.

SWEATT

പലപ്പോഴും നമ്മൾ വിയർക്കാൻ തുടങ്ങുമ്പോൾ നമ്മൾ ആദ്യം ചെയ്യുന്നത് നമ്മുടെ ടീ-ഷർട്ട് ചർമ്മത്തിൽ നിന്ന് മെല്ലെ നീക്കാൻ തുടങ്ങും. വിയർപ്പ് ഉണക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യാറുള്ളത്.

ഇനി ഇങ്ങനെ വസ്ത്രം മുന്നോട്ടും പിന്നോട്ടുമൊക്കെ വലിച്ച് വിയർപ്പ് ഉണക്കാൻ നിൽക്കേണ്ടതില്ല. ഈ യന്ത്രം നിങ്ങളുടെ ഷർട്ടിനകത്ത് വെച്ച ശേഷം പ്രവർത്തിപ്പിക്കാം. നിങ്ങളുടെ വസ്ത്രം അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിക്കുന്ന ഒരു ചെറിയ യന്ത്രം ആണ് യുവാവ് കണ്ടുപിടിച്ചത് . ഈ മെഷീന്റെ വീഡിയോ ട്വിറ്ററിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇതിനോടകം 16.4 മില്യൺ വ്യൂസ് ലഭിച്ചിട്ടുണ്ട്. സംഭവം ചെറിയ ഒരു യന്ത്രം ആണെങ്കിലും കിടിലൻ ആയിട്ടുണ്ടെന്നാണ് കമന്റുകൾ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+