Get Updates
Get notified of breaking news, exclusive insights, and must-see stories!

അപ്രതീക്ഷിതമായി കാമുകന് 250 കോടി ലഭിച്ചു; പിന്നാലെ വിഷം നൽകി കൊലപ്പെടുത്തി കാമുകി; സംഭവിച്ചത് ഇങ്ങനെ

ഒരുപാട് പണം കയ്യിലുണ്ടെങ്കിലും മനസമാധാനത്തോടെ ജീവിക്കാൻ പറ്റണമെന്നില്ല. അതെ, കോടിക്കണക്കിന് പണം കയ്യിൽ വന്നതിന് പിന്നാലെ സ്വന്തം ജീവൻ തന്നെ നഷ്ടമായിരിക്കുകയാണ് ഒരു മനുഷ്യന്. നോർത്ത് ഡക്കോട്ടയിലാണ് സംഭവം തന്റെ കാമുകന് 250 കോടി രൂപ ലഭിച്ചതിന് പിന്നാലെയാണ് കാമുകി ഇദ്ദേഹത്തെ ആന്റിഫ്രീസ് നൽകി കൊലപ്പെടുത്തിയത്.

യുവതി തന്റെ കാമുകനായ 51 കാരനായ സ്റ്റീവൻ റിലേയെയാണ് കൊലപ്പെടുത്തിയത്. തന്റെ അഭിഭാഷകനുമായി സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ആരോ​ഗ്യനില മോശമായത്. അടുത്ത ദിവസം കാമുകി എമർജൻസി നമ്പറായ 911 എലേക്ക് വിളിച്ചു. ഉടൻ തന്നെ ആരോ​ഗ്യപ്രവർത്തകർ സ്ഥലത്ത് എത്തിയെങ്കിലും റിലേയുടെ ആരോ​ഗ്യസ്ഥിതി വളരെ മോശമായിരുന്നു.

loverr

ഉടൻ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും തുടർന്നുള്ള ദിവസം അദ്ദേഹം മരണപ്പെടുക ആയിരുന്നു. പിന്നാലെ നടന്ന അന്വേഷണത്തിലാണ് കാമുകിയാണ് ഇദ്ദേഹത്തിന്റെ മരണത്തിന് പിന്നിൽ എന്ന് മനസ്സിലായത്. നോർത്ത് ഡക്കോട്ടയിലെ ഏറ്റവും ​ഗുരുതരമായ കൊലപാതക കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഒരുപാട് വർഷങ്ങൾ ആയി ഇദ്ദേഹത്തിനൊപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്. ഔദ്യോ​ഗികമായ ഇവർ ഭാര്യ ഭർത്താക്കന്മാരല്ലെങ്കിലും ഭാര്യ ഭർത്താക്കന്മാരെ പോല തന്നെയാണ് കഴിയന്നത്. അത് കൊണ്ട് തന്നെ ഇയാൾക്ക് ലഭിച്ചതിൽ തനിക്കും മകനും ഒരുപോലെ ലഭിക്കുമെന്നാണ് യുവതി കരുതിയത്.

എന്നാൽ ഈ വലിയ തുക ലഭിച്ചതിന് പിന്നാലെ തന്നെ ഒഴിവാക്കാനാണ് റിലേ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കിയ കാമുകി ഇയാളെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ മനസ്സിലായത്. സെപ്റ്റംബറിൽ ആണ് കൊല നടത്തിയത്. ഒക്ടോബർ 30 നാണ് യുവതി അറസ്റ്റിലായത്.

ഇവർ അറസ്റ്റിൽ ആയ കാര്യം മിനോട്ട് പൊലീസ് ഡിപാർട്‍മെന്റ് തങ്ങളുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. പോലീസ് ഡിപ്പാർട്ട്മെന്റ് ഇട്ട പോസ്റ്റിൽ ഇവരുടെ മകൻ കമന്റ് ചെയ്തിട്ടുണ്ട്. 'റെസ്റ്റ് ഇൻ പീസ് ഡാഡ്, നിങ്ങൾക്ക് അർഹിക്കപ്പെട്ട നീതി ലഭിച്ചു' എന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നായിരുന്നു കമന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+