കാമുകിയെ 10 മിനിറ്റ് ചുംബിച്ചതിന് പിന്നാലെ യുവാവിന്റെ കേൾവിശക്തി നഷ്ടമായി; സംഭവിച്ചത് ഇക്കാര്യം
ബെയ്ജിങ്: കാമുകിയെ പത്ത് മിനിറ്റ് തുടർച്ചയായി ചുംബിച്ചതിന് പിന്നാലെ യുവാവിന്റെ കർണപടം പൊട്ടിയതായി റിപ്പോർട്ട്. ചൈനയിലെ സെജിയാങ് പ്രവശ്യയിലെ വെസ്റ്റ് ലേക്കിൽ ആണ് സംഭവം നടന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
ചൈനീസ് പ്രണയദിനമായ ആഗസ്റ്റ് 22-ന് യുവാവും കാമുകിയും ചുംബിച്ചപ്പോഴാണ് സംഭവം.
ചുംബിക്കുന്നതിനിടെ യുവാവിന് ചെവിയിൽ കടുത്ത വേദന അനുഭവപ്പെട്ടു. ഉടൻ തന്നെ ആശുപത്രിയിൽ പോയി. യുവാവിനെ പരിശോധിച്ചപ്പോൾ ചെവിയിൽ സുഷിരങ്ങൾ ഉള്ളതായി ഡോക്ടർമാർ കണ്ടെത്തി. ഇയാൾ പൂർണമായും സുഖപ്പെടാൻ രണ്ട് മാസം എടുക്കുമെന്നാണ് വിവരം.

ചുംബിക്കുന്നതിനിടെ ചെവിക്കുള്ളിലെ വായു മർദ്ദത്തിൽ പെട്ടെന്നുണ്ടായ മാറ്റമാണ് ഇങ്ങനെയൊരു സംഭവം ഉണ്ടാവാൻ കാരണമായത് എന്നാണ് ഡോക്ടർമാർ പറയുന്നത്. യുവതിയുടെ ശ്വാസോച്ഛ്വാസ വ്യതിയാനവും കാരണമായെന്നും പറയുന്നു. എന്നാൽ ഇത് ആദ്യമായല്ല ഇത്തരം സംഭവം. ചൈനീസ് മാധ്യമം പറയുന്നത് പ്രകാരം 2008 ൽ ഇതുപോലൊരു സംഭവം നടന്നിരുന്നു.
ദക്ഷിണ ചൈനയിലായിരുന്നു ചുബംനത്തിനിടെ യുവതിയുടെ കേൾവി നഷ്ടമായത്. ഇടത് ചെവിയുടെ കേൾവിയാണ് യുവതിക്ക് നഷ്ടമായത്. ഈ സംഭവം ചൈനീസ് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി. പോസ്റ്റിന് 1 ദശലക്ഷം ലൈക്കുകളും 400,000 കമന്റുകളും ഡൗയിനിൽ മാത്രം ലഭിച്ചു, സൗത്ത് മോണിംഗ് ചൈന പോസ്റ്റ് റിപ്പോർട്ട് ചെയ്തു.












Click it and Unblock the Notifications