ട്വിറ്റർ എക്സായപ്പോൾ ഉറക്കം പോയത് ഈ യുവാവിന്റേത്! രാത്രി കണ്ണടയ്ക്കാനാവുന്നില്ല; സംഭവം ഇങ്ങനെ
ഇലോൺ മസ്‌ക് ട്വിറ്ററിന്റെ ഐക്കണിക് ബ്ലൂ ബേർഡ് ലോഗോ ഒഴിവാക്കി 'എക്‌സ്' എന്ന് പുനർനാമകരണം ചെയ്തിരുന്നു. വരാൻ പോകുന്ന നിരവധി മാറ്റങ്ങളിൽ ഒന്ന് മാത്രമാണ് ഇതെന്നാണ് മസ്‌ക് സൂചിപ്പിരിക്കുന്നത് . പുതിയ മാറ്റത്തെ അംഗീകരിക്കാൻ ഉപയോക്താക്കൾക്ക് ആദ്യം ഒരു വിഷമം ഉണ്ടായിരുന്നു..എത്രയോ കാലമായി കണ്ടുകൊണ്ടിരുന്നു ബ്ലൂ ബേർഡ് പോയപ്പോൾ വല്ലാത്തൊരു സങ്കടം ഉണ്ടായതായി പലരും പറഞ്ഞിരുന്നു.
എന്നാൽ ചിലർ പുതിയ ലോഗോയെ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്തത്. പുതിയ ലോഗയുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽമീഡിയയിൽ നടന്നുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ ട്വിറ്ററിന്റെ ലോഗോ മാറ്റിയതോടെ ഉറക്കം നഷ്ടമായ ഒരാളുടെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

കെൽ എന്ന ഉപയോക്താവാണ് ട്വിറ്ററിൽ വിചിത്രമായ സംഭവം പങ്കുവെച്ചിരിക്കുന്നത്. ട്വിറ്ററിന്റെ ആസ്ഥാനത്തിന് അടുത്താണ് ഇദ്ദേഹം താമസിക്കുന്നത് ലോഗോ മാറ്റിയതിൽ പിന്നെ തനിക്ക് ഉറക്കമില്ലെന്നാണ് ഇയാൾ പറഞ്ഞത്. ഹെഡ്ക്വാർട്ടേഴ്‌സ് കെട്ടിടത്തിന് മുകളിൽ ബീമിംഗ് ലൈറ്റോടുകൂടിയ ഫ്‌ളാഷ് 'എക്‌സ്' ലോഗോ വീഡിയോയിൽ കാണാം.
അത് വളരെ തെളിച്ചമുള്ളതും തെരുവിലുടനീളം പ്രകാശം പരത്തുന്നതുമാണ്. ഇത്‌കൊണ്ട് തന്നെയാണ് ഇയാളുടെ ഉറക്കം പോയതും. ഇത്ര തെളിച്ചമുള്ള ഒരു എക്‌സ് സിമ്പൽ നിങ്ങളുടെ ബെഡ് റൂമിന് കുറുകെ ആണെങ്കിൽ ഉറങ്ങാൻ സാധിക്കുമോ എന്നാണ് ഇയാൾ ചോദിക്കു്ന്നത്. ഈ വീഡിയോപോസ്റ്റ് ചെയ്തതിന് പിന്നാലെ വലിയ രീതിയിൽ വൈറൽ ആവുകയും ചെയ്തു. നിരവധി പേർ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.
അതേസമയം, മസ്‌ക് പുതിയ പരീക്ഷണങ്ങൾ തുടരുകയാണ്. ട്വിറ്ററിനെ എക്സ് എന്ന് റീബ്രാന്റ് ചെയ്തിന് പിന്നാലെ എക്സിൽ വിവിധ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ആൻഡ്രോയ്ഡിന് വേണ്ടിയുള്ള എക്സ് ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പിലാണ് കാലങ്ങായി ഉപയോഗിച്ചിരുന്ന പല ഫീച്ചറുകൾക്കും മാറ്റം വന്നിരിക്കുന്നത്.
പലതിന്റേയും പേരിൽ മാറ്റം വന്നു. ട്വിറ്ററിൽ പങ്കുവെയ്ക്കുന്ന കാര്യങ്ങൾ ട്വീറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. അതുപോലെ ട്വീറ്റുകൾ പങ്കുവെയ്ക്കുമ്പോൾ റീട്വീറ്റ് എന്നാണ് പറയുക. എന്നാൽ ഇനി അങ്ങനെയായിരിക്കില്ല. ട്വീറ്റുകൾ ഇനി പോസ്റ്റുകളെന്നും റീ ട്വീറ്റുകൾ റീ പോസ്റ്റുകൾ എന്നുമാണ് അറിയപ്പെടുക. ഇതിന്റെ ഭാഗമായി 'എക്സ്' വെബ്സൈറ്റിൽ നിന്നും ആപ്പിൾ നിന്നും 'ട്വീറ്റ് ബട്ടൺ' മാറ്റി അവിടെ 'പോസ്റ്റ്' എന്ന് ചേർത്തു,












Click it and Unblock the Notifications