Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവാവിന്റെ അക്കൗണ്ടിലേക്ക് എത്തിയത് 1.24 കോടി രൂപ; ഒരു ദിവസം മുഴുവൻ പണം സ്വന്തമെന്ന് കരുതി; ട്വിസ്റ്റ്

പെട്ടെന്ന് നിങ്ങളുടെ അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപ വന്നാലോ? അതെ കിഴക്കൻ ലണ്ടനിലെ പോപ്ലറിൽ താമസിക്കുന്ന 41 കാരനായ ഉർസ്‌ലാൻ ഖാന്റെ സേവിം​ഗസ് അക്കൗണ്ടിലേക്കാണ് 1.24 കോടി രൂപ കയറിയത്.

102 രൂപ മാത്രം ബാലൻസ് ഉണ്ടായിരുന്ന അക്കൗണ്ടിലേക്ക് ഇത്രയധികം രൂപ വന്നപ്പോൾ അദ്ദേഹം ആകെ ഞെട്ടിപ്പോയി.ഒരു ദിവസം മുഴുവൻ ആ പണം തന്റേതാണെന്ന് അദ്ദേഹം വിശ്വസിച്ച് പോയി.

Money

അക്കൗണ്ടിൽ പൈസ വന്നയുടൻ യുവാവ് കാര്യം ​ഗേറ്റ് ഹൗസ് ബാങ്കിനെ വിളിച്ച് അറിയിച്ചു, ആ പണം തന്റേതാണെന്ന് ബാങ്ക് പറഞ്ഞതായാണ് യുവാവ് പറയുന്നത്. എന്നാൽ ഉടൻ തന്നെ ബാങ്ക് അത് മാറ്റിപ്പറഞ്ഞു. തെറ്റ് മനസ്സിലാക്കുകയും 24 മണിക്കൂറിനുള്ളിൽ ആ പണം തിരിച്ച് നൽകാൻ പറയുകയും ചെയ്തു. ഒരു മടിയും കൂടാതെ യുവാവ് പണം തിരിച്ച് കൊടുത്തു.

എന്റെ സേവിം​ഗ്സ് അക്കൗണ്ടിൽ 1 പൗണ്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇടപാടിന് ആവശ്യമായ ഫണ്ട് തന്റെ സേവിം​ഗ്സ് അക്കൗണ്ടിൽ ഇല്ലെങ്കിലും കറന്റ് അക്കൗണ്ടിലേക്ക് ട്രെൻസ്ഫർ ചെയ്യുന്നതിന് 200 പൗണ്ടിന് ഞാൻ സ്റ്റാന്റിം​ഗ് ഓർഡർ സജ്ജീകരിച്ചിരുന്നു, അദ്ദേഹം പറഞ്ഞു. പെട്ടെന്ന് ഇത്ര വലിയ തുക തന്റെ അക്കൗണ്ടിലേക്ക് വന്നപ്പോൾ ആകെ ഞെട്ടിപ്പോയെന്നും യുവാവ് പറയുന്നു.

ബാങ്കിൽ ഒന്നിലധികം അക്കൗണ്ടുകളുള്ള മറ്റൊരു ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം ക്രെഡിറ്റ് ചെയ്യാൻ ഉദ്ദേശിച്ചിരുന്നതെന്നും അതിനിടിയിൽ അബദ്ധത്തിൽ തന്റെ അക്കൗണ്ടിൽ വന്നതാവാം എന്ന് അദ്ദേഹം പറയുന്നു. ബാങ്കുമായി ഉള്ള ചർച്ചക്ക് ശേഷം പണം അദ്ദേഹം തിരിച്ച് നൽകി.

തന്റെ അക്കൗണ്ടിലേക്ക് വന്ന ആ പണം സൂക്ഷിച്ച് വെച്ചിരുന്നെങ്കിൽ സാമ്പത്തികമായ തനിക്ക് സുരക്ഷിതനാകാം ആയിരുന്നുവെന്നും എന്നാൽ അക്കൗണ്ടിലേക്ക് പണം വന്ന കാര്യം രഹസ്യമായി വെക്കാതെ ബാങ്കിനെ അറിയിക്കാൻ താൻ തന്നെ മുൻകൈ എടുക്കുത്തുവെന്നും യുവാവ് പറയുന്നു.

തന്റേത് തന്നെ ആണ് പണമെന്ന് പറഞ്ഞിട്ടും ആശങ്കപ്പെടേണ്ടെന്ന് അറിയിച്ചിട്ടും താൻ ബാങ്കിനെ കാര്യങ്ങൾ അറിയിച്ചുവെന്നും ബാങ്കിന് പിഴവ് മനസ്സിലാവാൻ ഒരു ദിവവസം വേണ്ടി വന്നെന്നും അദ്ദേഹം പറയുന്നു.

കൂടാതെ, തിനിക്ക് ഇക്കാര്യം അറിയിക്കാതെ തന്നെ പണം മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടായിരുന്നു അത് തന്റേതാകുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+