Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓൺലൈനായി ഓർഡർ ചെയ്തത് 2019ൽ; സാധനം എത്തിയത് 4 വർഷത്തിനിപ്പുറം!

ഒരിക്കലെങ്കിലും ഓൺലൈനിൽ സാധനങ്ങൾ വാങ്ങാത്തവർ കുറവായിരിക്കും. വിലക്കുറവും വ്യത്യസ്തമായ കളക്ഷനുമൊക്കെ ഉള്ളതുകൊണ്ട് തന്നെ ഒട്ടുമിക്ക ആളുകളും സാധനങ്ങൾ വാങ്ങാൻ താലപര്യപ്പെടുന്നത് ഓൺലൈനിലൂടെ തന്നെയാണ്. ഓർഡർ ചെയ്ത് മൂന്നോ നാലോ ദിവസം കൊണ്ട് തന്നെ സാധനം കയ്യിലെത്തും. കൂടിപ്പോയാൽ ഒരാഴ്ച സമയം എടുക്കും. എന്നാലും സാധനം വീടിന് മുമ്പിൽ എത്തുമല്ലോ..

എന്നാൽ അടുത്തിടെ ഓൺലൈനിൽ സാധനങ്ങൾ വാങ്ങി എട്ടിന്റെ പണി കിട്ടിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഫോൺ ഓർഡർ ചെയ്ത് സോപ്പ് കിട്ടിയവരും കല്ല് കിട്ടിയവരുമൊക്കെ ഉണ്ട്.

viral

എന്നാൽ ഇനി പറയാൻ പോകുന്നത് വ്യത്യസ്തമായ ഒരു സംഭവമാണ്. 2019 ൽ ഓർഡർ ചെയ്ത സാധനം നാല് വർഷങ്ങൾക്ക് ശേഷം ഒരു യുവാവിനെ തേടി വന്നിരിക്കുകയാണ്. നിതിൻ അഗർവാൾ എന്ന യുവാവാണ് ഇക്കാര്യം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

ഒരിക്കലും പ്രതീക്ഷ കൈവിടരുതെന്ന് പറഞ്ഞ് കൊണ്ടാണ് യുവാവ് തന്റെ കുറിപ്പ് ആരംഭിച്ചത്. 2019 ൽ ആണ് ആലി എക്‌സപ്രസ് എന്ന് ഓൺലൈൻ സൈറ്റിലൂടെ ഇദ്ദേഹം സാധനം ഓർഡർ ചെയ്തത്. 2019 മേയ് മാസത്തിലായിരുന്നു ഇത്. ഇതിനിടയിലാണ് അലി എക്‌സ്പ്രസ് എന്ന ഓൺലൈൻ ട്രേഡിംഗ് സൈറ്റ് നിലവിൽ ഇന്ത്യയിൽ നിരോധിക്കുന്നത്. അങ്ങനെ വർഷങ്ങൾ കഴിഞ്ഞാണ് തനിക്ക് ഓർഡർ ചെയ്ത സാധനം ലഭിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. ലഭിച്ച് പാഴ്‌സലിന്റെ ഫോട്ടോയും അദ്ദേഹം പങ്കുവെച്ചു.

ആലി എക്‌സ്പ്രസ് ചൈനീസ് മൾട്ടിനാഷണൽ കോർപ്പറേഷനായ ആലിബാബയുടെ ഉടമസ്ഥതയിലുള്ള ഒരു ഓൺലൈൻ റീട്ടെയിൽ സേവന സൈറ്റാണ്. സുരക്ഷ പ്രശ്‌നങ്ങൾ കാരണം 2020 ൽ ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പുകളിൽ ഒന്നാണ് ആലി എക്‌സ്പ്രസ്. നിതിന്റെ ട്വീറ്റ് വൈറൽ ആയതിന് പിന്നാലെ നിരവധിപേരാണ് തങ്ങളുടെ അനുഭവം പങ്കുവെച്ച് എത്തിക്കൊണ്ടിരിക്കുന്നത്. ആറേഴ് വർഷങ്ങളോളം കാത്തിരിക്കുന്നവർ പോലും ഇവരിലിൽ ഉണ്ടെന്നതാണ് വാസ്തവം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+