Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കയിലേക്ക് ഉയർന്ന ശമ്പളത്തിന് ജോലി ലഭിച്ചു; വേണ്ടെന്ന് വെയ്ക്കാനുള്ള കാരണം വ്യക്തമാക്കി യുവാവ്

പഠനം പൂർത്തിയാക്കിയ ശേഷം ഇന്ത്യക്കാർ പലപ്പോഴും വിദേശ രാജ്യങ്ങളിലേക്ക് വലിയ ശമ്പളം ലഭിക്കുന്ന ജോലി തേടി പോകുന്നു. എല്ലാ വർഷവും നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ ഉപരിപഠനത്തിനോ സ്വയം തൊഴിൽ കണ്ടെത്താനോ വിദേശ രാജ്യങ്ങളിലേക്ക് പറക്കുന്നു. ചിലർ അവിടെ സ്ഥിരതാമസമാക്കാനും തീരുമാനിക്കുന്നു.

എന്നാൽ ഇവിടെ , ഒരു ഇന്ത്യക്കാരൻ വ്യത്യസ്തനാവുകയാണ്. യുഎസിൽ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായി കരിയർ തുടരാനുള്ള ഓഫർ ലഭിച്ചിട്ടും, ജന്മനാടായ ഇന്ത്യ വിടേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. നിലവിൽ ബെംഗളൂരുവിലെ ഗൂഗിളിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുകയാണ് അൻഷുൽ സദാരിയ. എന്ത് കൊണ്ടാണ് താൻ ഇന്ത്യയിൽ തുടരാൻ ആ​ഗ്രഹിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

virl

അൻഷുൽ സദാരിയ ആഗസ്റ്റ് 18 ന് പോസറ്റിട്ടതിന് പിന്നാലെ ഇത് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ വലിയ ചർച്ചയ്ക്ക് കാരണമായി. ജീവിതത്തിൽ ഏറ്റവും കൂടുതൽ ചോദിച്ച ചോദ്യങ്ങളിൽ ഒന്നിന് ഉത്തരം നൽകിക്കൊണ്ട് അദ്ദേഹം അതിന് ഉള്ള കാരണം വ്യക്തമാക്കി. ,

"ഗൂഗിളിൽ നിന്ന്, എന്റെ ബാച്ചിലെ ധാരാളം ആളുകൾ യുഎസിലേക്ക് പോയി. എനിക്കും കഴിയുമായിരുന്നു. പക്ഷെ ഞാൻ ചെയ്തില്ല!" രാജ്യസ്‌നേഹം മൂലമാണ് തന്റെ തീരുമാനം എന്ന് പൂർണമായി പറയാനാവില്ല, മറിച്ച് 2021 ൽ പിതാവിനെ നഷ്ടപ്പെട്ടതിനാലും കുടുംബത്തോടൊപ്പം അടുത്ത് ജീവിക്കാൻ ആഗ്രഹിച്ചതിനാലും ആയിരുന്നുവെന്ന അയാൾ പറഞ്ഞു.

തനിക്ക് യുഎസിൽ ജോലി ലഭിക്കാൻ ആഗ്രഹമുണ്ടോ എന്നതിനെക്കുറിച്ച് അൻഷുൽ സദാരിയ വെളിപ്പെടുത്തി, കുറച്ച് കാലത്തേക്ക് ഒരുപക്ഷേ പോയേക്കാം യുഎസിലെ തൊഴിൽ സംസ്കാരം മനസിലാക്കാൻ ആണ് അതെന്നും , മാത്രമല്ല താൻ ഒരു യാത്രാ തത്പരനായിരുന്നുവെന്നും പറഞ്ഞു

"എന്നാൽ ആത്യന്തികമായി, ഞാൻ ഇന്ത്യയിൽ മാത്രം സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നു," അദ്ദേഹം എഴുതി. വീടുവാടക പോലുള്ള ദൈനംദിന ചെലവുകൾ കുറവായതിനാൽ ഇന്ത്യയിൽ താമസിക്കുന്നത് ആണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ മറ്റ് നേട്ടങ്ങളെക്കുറിച്ചും അൻഷുൽ സദാരിയ എഴുതി, "ഇവിടെ വീട്ടുസഹായം ലഭിക്കുന്നത് വളരെ എളുപ്പമാണ്, നിങ്ങൾ ഒരു കുടുംബത്തെ ഉണ്ടാക്കുമ്പോൾ, നിങ്ങളെ നിരുപാധികം സ്നേഹിക്കുന്ന ആളുകളുമായി അടുത്തിടപഴകുന്നതാണ് നല്ലത്. സ്വകാര്യ വിദ്യാഭ്യാസം കുറഞ്ഞ ചെലവിൽ കൊണ്ടുപോകാം.

അവിടെ പൊതുവിദ്യാഭ്യാസം മികച്ചതാണ്. ആരോഗ്യ സംരക്ഷണം ചിലവ് കുറഞ്ഞതും മികച്ചതുമാണ്... പനിക്കും മറ്റ് സാധാരണ പ്രശ്നങ്ങൾക്കും നിർദ്ദേശിക്കുന്ന മരുന്നുകൾ ലഭിക്കുന്നത് ഇവിടെ വളരെ എളുപ്പമാണ്. തൊഴിൽ സംസ്കാരം അവിടെ മികച്ചതാണെന്ന് ഞാൻ കേട്ടിട്ടുണ്ട്, എന്നാൽ നിങ്ങൾ MNC യുടെ ഭാഗമാണെങ്കിൽ, അവിടെയും ഇവിടെയും വലിയ വ്യത്യാസം ഉണ്ടാകില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+