Viral Video: ദേഹം മുഴുവൻ തീയുമായി ഓടി യുവാവ്; ഒടുവിൽ ആ സ്വപ്നം സഫലമാക്കി
സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ദേഹം മുഴുവൻ തീപിടിപ്പിച്ച് ഓടുന്ന ഒരു മനുഷ്യന്റെ വീഡിയോ ആണ്. ഒറ്റനോട്ടത്തിൽ ഒരു തീഗോളം ഉരുണ്ട് നീങ്ങുന്നതായി നമുക്ക് തോന്നും. എന്നാൽ ജോനാഥൻ വെറോ എന്ന 39കാരനാണ് ആ മനുഷ്യൻ...
വെറുതേയല്ല ജോനാഥന്റെ ഈ ഓട്ടം. പിന്നിൽ വലിയൊരു ലക്ഷ്യം ഉണ്ടായിരുന്നു,. അത് അദ്ദേഹം നേടിയെടുക്കുകയും ചെയ്തു. ഫ്രഞ്ച് അഗ്നിശമന സേനാംഗമാണ് ജോനാഥൻ വെറോ. ഈ സാഹസിക പ്രവൃത്തിയിലൂടെ ഗിന്നസ് വേൾഡ് റെക്കോർഡാണ് ഇദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.

ചിത്രത്തിന് കടപ്പാട്: ഗിന്നസ് വേൾഡ് റെക്കോർഡ്
തീപിടിച്ച ശരീരവുമായി ഓക്സിജൻ ഇല്ലാതെ ഏറ്റവും കൂടുതൽ ഓടിയ ആളെന്ന റെക്കോർഡാണ് അദ്ദേഹം സ്വന്തമാക്കിയത്. 272.25 മീറ്റർ (893 അടി) ആണ് ജോനാഥൻ വെറോ ഓടിയത്. സംരക്ഷിത സ്യൂട്ട് ധരിച്ചിരുന്നു. 204.23 മീറ്റർ (670 അടി) എന്ന റെക്കോർഡാണ് അദ്ദേഹം തകർത്തത്.
ഓക്‌സിജൻ സഹായം ഇല്ലാതെ 100 മീറ്റർ സ്‌പ്രിന്റ് ഏറ്റവും വേഗത്തിൽ പൂർത്തിയാക്കി എന്ന റെക്കോർഡും ജോനാഥൻ സ്വന്തമാക്കിയിരിക്കുകയാണ്. നേരത്തെ ഈ രണ്ട് റെക്കോർഡുകളും ബ്രിട്ടനിലെ ആന്റണിയുടെ പേരിൽ ആയിരുന്നു.
ജോനാഥന്റെ വിഡിയോ ഗിന്നസ് വേൾഡ് റെക്കോർഡിന്റെ ഔദ്യോഗിക സോഷ്യൽമീഡിയ അക്കൗണ്ടിൽ പങ്കുവച്ചു. റെക്കോർഡ് നേട്ടത്തിന് പിന്നാലെ ജോനാഥൻ പ്രതികരണം നടത്തി. 'ഈ പ്രകടനം ഒരു അഗ്നിശമന സേനാംഗം എന്ന നിലയിലുള്ള എന്റെ ജോലിക്കും, എന്നെ പരിശീലിപ്പിച്ച ആളുകൾക്കും എന്റെ വളർച്ചയെ നിരീക്ഷിച്ചവർക്കും എനിക്ക് വളരെയധികം പ്രധാനപ്പെട്ടതാണ്, .
ഗിന്നസ് റെക്കോർഡ് നേടുക എന്നത് ബാല്യകാല സ്വപ്നമായിരുന്നു. ഇനിയും ഒരുപാട് റെക്കോർഡ് നേടാൻ ശ്രമിക്കും' ജോനാഥൻ വെറോ പറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകൾ ആണ് ജോനാഥൻ വെറോയുടെ വീഡിയോ കണ്ടത്.
വീഡിയോ കാണാനയി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications