Get Updates
Get notified of breaking news, exclusive insights, and must-see stories!

കറുത്ത ഉറുമ്പുകളെ കൊണ്ട് അലങ്കരിച്ച കോക്ക്‌ടെയിൽ; വീഡിയോയ്ക്ക് പിന്നാലെ വ്ലോ​ഗർക്ക് വിമർശനം

സോഷ്യൽ മീഡിയയില്‌ പല വീഡിയോകൾ വൈറൽ ആവാറുണ്ട്. ഇപ്പോൾ ഒരു വ്ലോ​ഗർ പങ്കുവെച്ച ഒരു പാനീയത്തിന്റെ വീഡിയോയാണ് വൈറൽ ആയത്. മുംബൈയിലെ ഒരു റെസ്റ്റോറന്റിൽ നിന്ന് ഉറുമ്പുകൾ കൊണ്ട് അലങ്കരിച്ച് വിളമ്പുന്ന പാനീയമാണ് വ്ലോ​ഗർ കാണിക്കുന്നത്.

പാനീയത്തിന് ചുറ്റും കറുത്ത ഉറുമ്പുകളെ കൊണ്ട് അലങ്കരിച്ചിരിക്കുന്നത് കാണാം. മുംബൈയിലെ ബാന്ദ്രയിലെ ഹിൽ റോഡിലുള്ള സീഫാ റെസ്റ്റോറന്റിൽ നിന്നുള്ളതാണ് നിതിൻ തിവാരി എന്ന ബാർടെൻഡറും കണ്ടന്റ് ക്രിയേറ്ററുമായ നിതിൻ തിവാരി ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടതാണ് വീഡിയോ. 2023 ഒക്ടോബറിൽ ആണ് ഈ വീഡിയോ പങ്കിട്ടത്.

nt

വീഡിയോയിൽ, വ്ലോഗർ പാനീയം "രുചികരമായത്" എന്ന് പറയുന്നുണ്ട്, പാനീയത്തിന്റെ പേര് 'ദി ആന്റ്സ്' എന്ന് പറഞ്ഞ് മെനു കാർഡ് കാണിക്കുന്നുമുണ്ട്..

ഈ മിശ്രിതത്തിൽ മെസ്‌കാൽ, ടെക്വില ബ്ലാങ്കോ, ഗ്രേപ്ഫ്രൂട്ട്, വെറ്റിവർ, സലൈൻ, പ്രത്യേകിച്ച് ബ്ലാക്ക് ആന്റ്സ് എന്നിവ ഉൾപ്പെടുന്നു. ഉറുമ്പുകളെ കൊണ്ട് ​ഗാർനിഷ് ചെയ്ത കോക്ക് ടെയിൽ. നിങ്ങൾ ഈ കോക്ക് ടെയിൽ പരീക്ഷിക്കുമോ? കോക്ക്ടെയിൽ ഇഷടപ്പെടുന്ന നിങ്ങളുടെ സുഹൃത്തിനോ കുടിക്കാൻ കാത്തിരിക്കുന്ന സുഹൃത്തിനോ ഇത് പങ്ക് വെയ്ക്കൂ, എന്നും വ്ലോ​ഗർ പറയുന്നു.

ഉറുമ്പുകൾ രുചികരം ആണെന്ന് പറഞ്ഞാണ് വ്ലോ​ഗർ ഈ പാനീയത്തിനും അതിന്റെ അലങ്കാരത്തിനെയും അഭിനന്ദിക്കുന്നത്. സോഷ്യൽ മീഡിയയിൽ വ്ലോ​ഗറുടെ വീഡിയോയ്ക്ക് എതിരെ വിനമർശനം ഉയരുന്നുണ്ട്. ചിലർ തങ്ങളുടെ സംശയം ചോദിക്കുന്നു. ആ ഉറുകൾ വറുത്തതാണോ അവയ്ക്ക് ജീവനുണ്ടോ എന്നാണ് ഒരു കമന്റ്... ഇത്തരം രീതികളെ പ്രോത്സാഹിപ്പിക്കരുതെന്നാണ് ചിലർ പറയുന്നത്.

ഇതിന പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ ഇവിടെ ഉടൻ ചൈനയിലെ പോയത് പോലയാവും എന്നും പറയുന്നു. ഇത്തരത്തിലുള്ള ബാറുകൾ അടയ്ക്കാൻ ശക്തമായി ശുപാർശ ചെയ്യുന്നുവെന്നാണ് ചിലർ പറയുന്നത്.

പാമ്പുകളേയും പച്ച ഉറുമ്പുകളേയും ഒക്കെ ചേർക്കുന്ന പാനിയങ്ങളെക്കുറിച്ച് വീഡിയോ ഉണ്ടാവാറുണ്ട്, . വിയറ്റ്‌നാമിൽ, ഒരു പാമ്പിനെ മുഴുവൻ വീഞ്ഞിൽ മുക്കിയ ഒരു സവിശേഷ പാനീയം ഉൾപ്പെടുന്നു. മറുവശത്ത്, ആന്റ് ജിൻ എന്ന ആധികാരിക ഓസ്‌ട്രേലിയൻ പാനീയം ഉറുമ്പുകളെ അതിന്റെ ക്രാഫ്റ്റിംഗ് പ്രക്രിയയിൽ സമന്വയിപ്പിക്കുന്നു. എന്തായാലും ഈ വീഡിയോ ഇപ്പോൾ വൈറൽ ആണ്. ധാരളം വ്യൂവ്സും ഈ വീഡിയോയ്ക്ക് ലഭിക്കുന്നണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+