Get Updates
Get notified of breaking news, exclusive insights, and must-see stories!

വല്ലാത്തൊരു മോഷണം!! കള്ളൻ അടിച്ചുമാറ്റിയത് 2 ലക്ഷം കാഡ്ബറി ചോക്ലേറ്റ്... വില ലക്ഷങ്ങൾ

മിഠായി ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും. പ്രത്യേകിച്ച് കാഡ്ബറി പോലുള്ള നല്ല രുചിയുള്ള ചോക്ലേറ്റുകൾ. സാധാരണ കുട്ടികൾക്ക് ആണല്ലോ മിഠായിയോട് ഇഷ്ടം കൂടുതൽ ഉണ്ടാവാറ്, എന്നാൽ 32 വയസ്സുള്ള ജോബി പൂൾ എന്ന യുവാവ് ഈ മിഠായി കാരണം ജയിലിലാണ്. കാരണം മിഠായി ആണെന്ന് പറയുന്നത് ശരിയല്ല, കാരണം രണ്ട് ലക്ഷം മിഠായി മോഷ്ടിച്ചാൽ പിന്നെ എന്ത് ചെയ്യാനാണ്...

ജോബി ഇപ്പോൾ ജയിലിലുമായി ഒന്നര വർഷം ശിക്ഷയും ലഭിച്ചു. 32 ലക്ഷം രൂപയുടെ രണ്ട് ലക്ഷം കാഡ്ബറിയാണ് ഇയാൾ മോഷ്ടിച്ചത്. ഫെബ്രുവരി 11 ന് ടെൽഫോർഡിലെ സ്റ്റാഫോർഡ് പാർക്കിലെ ഒരു ഫാക്ടറിയിൽ അതിക്രമിച്ച് കയറി 40,000 ഡോളർ (32,79,720 രൂപ) വിലമതിക്കുന്ന കാഡ്ബറി ക്രീം മിഠായി മോഷ്ടിച്ചത്.

chocolarte

വ്യാഴാഴ്ച നടന്ന ശിക്ഷാവിധയിലാണ് ഇയാളെ ഒന്നര വർഷത്തേക്ക് ശിക്ഷിച്ചത്. ഇയാൾ ഈസ്റ്റർ എഗ്‌സ് മോഷ്ടിച്ചതായും കാഡ്ബറി വ്യവസായ യൂണിറ്റിൽ ക്രിമിുനൽ നാശനഷ്ടമുണ്ടാക്കിയതായും ഇൻഷൂറൻസ് ഇല്ലാതെ വാഹനം ഓടിച്ചതായും പ്രതി നേരത്തെ സമ്മതിച്ചിരുന്നു.

ട്രാക്ടറുമായിട്ടാണ് ഇയാൾ മോഷണം നടത്താൻ പോയത്. പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. മിഠായി മോഷ്ടാവിനെ പിടികൂടിയ വിവരം പോലീസ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. എന്തായാലും ചോക്ലേറ്റ് എഗിന്റെ ആരാധകർ ആശ്വാസത്തിലാണ് രണ്ട് ലക്ഷം ചോക്ലേറ്റ് തിരിച്ചികിട്ടിയല്ലോ.

മിഠായി പ്രേമികൾ കമന്റമായി എത്തിക്കൊണ്ടിരിക്കുകയാണ്. എന്നാലും രണ്ട് ലക്ഷം മിഠായിയൊക്കെ എന്തിനാണ് മോഷ്ടിച്ചിരിക്കുക എന്നാണ് ചിലവർ ചോ​ദിക്കുന്നത്. പലതരം മോഷണത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ മിഠായി മോഷണത്തെക്കുറിച്ച് ഇതാദ്യമാണ് എന്നാണ് മറ്റ് ചിലർ പറയുന്നത്. കാഡ്ബറി യുകെയിൽ പ്രതിവർഷം 220 ദശലക്ഷം പാൽ ചോക്ലേറ്റ് മിഠായികൾ വിൽക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+