Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹത്തിന് വെള്ള വസ്ത്രം ധരിച്ചുപോകരുതെന്ന് വരൻ; കാരണം അറിഞ്ഞ് ഞെട്ടി വധു

എല്ലാവർക്കും അവരുടെ വിവാഹത്തെക്കുറിച്ച് വ്യത്യസ്തമായ സങ്കല്പങ്ങൾ ഉണ്ടാവും. എവിടെ വെച്ച് നടത്തണം, എന്ത് വസ്ത്രം ധരിക്കണം അങ്ങനെ ആ ലിസ്റ്റ് നീളും. തന്റെ വിവാഹത്തിന് തൂവെള്ള നിറത്തിലുള്ള വസ്ത്രം ധരിക്കാനായിരുന്നു ഈ യുവതിയുടെ ആഗ്രഹം.

എന്നാൽ വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ചുപോകരുത് എന്നാണ് പ്രതിശ്രുത വരൻ ഈ യുവതിയോട് പറഞ്ഞത്. വിചിത്രമായ കാരണവും പറഞ്ഞു. എന്ത് കൊണ്ടാണ് വെള്ള വസ്ത്രം ധരിക്കുന്നതിൽ നിന്ന് അയാൾ യുവതിയെ വിലക്കി? സംഭവം എന്താണെന്ന് വിശദമായി അറിഞ്ഞാലോ. തന്റെ ദുരിതത്തെ പറ്റി റെഡ്ഡിറ്റിലാണ് യുവതി തുറന്നുപറഞ്ഞത്.

IRAL

ആറ് വർഷക്കാലം ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് വിവാഹിതരാവാമെന്ന് ഇവർ തീരുമാനിച്ചത്. വിവാഹം കഴിക്കാൻ പോകുന്ന യുവാവുമായി പ്രണയത്തിലാകും മുമ്പ് ഈ യുവതിക്ക് ഒരു കാമുകൻ ഉണ്ടായിരുന്നു. ഹൈസ്‌ക്കൂളിൽ പഠിക്കുമ്പോൾ മുതൽ ഇവർ തമ്മിൽ പ്രണയിത്തിലായിരുന്നു.

ഇയാളുമായി പിരിഞ്ഞ ശേഷമാണ് ഈ യുവാവുമായി പ്രണയത്തിലായത്. ഒടുവിൽ വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായിട്ടായിരുന്നു വിവാഹത്തിന് വെള്ള നിറത്തിലുള്ള വസ്ത്രം ധരിക്കരുതെന്ന് വരൻ പറഞ്ഞത്.

ഒരു മാസം മുമ്പ് വെള്ളം വസ്ത്രം ധരിക്കുന്ന കാര്യം തന്റെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നെന്നും ആ നിറം വേണ്ടാ എന്ന് തീരുമാനിക്കുകയും ചെയ്തുവെന്ന് പ്രതിശ്രുത വരൻ പറഞ്ഞതായി യുവതി പറഞ്ഞു. എന്നാൽ വെള്ളം വസ്ത്രം ധരിക്കാൻ താൻ തയ്യാറായിക്കഴിഞ്ഞിരുന്നുവെന്നും യുവതി പറഞ്ഞു.

വെള്ള നിറത്തിലുള്ള വസ്ത്രം വാങ്ങിയശേഷമാണ് എന്തുകൊണ്ടാണ് തന്റെ പ്രതിശ്രുത വരൻ അങ്ങനെ പറയാനുള്ള യഥാർത്ഥ കാരണം മനസ്സിലായതെന്ന് യുവതി പറഞ്ഞു. വെള്ള നിറത്തിലുള്ള വസ്ത്രം ധരിക്കാൻ താൻ പരിശുദ്ധയല്ല എന്നായിരുന്നു പ്രതിശ്രുതവരൻ പറഞ്ഞതെന്ന് യുവതി പറഞ്ഞു.

എന്ത് നിറമാണ് താൻ ധരിക്കണ്ടത് എന്ന് ചോദിച്ചപ്പോൾ ചുവപ്പ് ധരിക്കാനായിരുന്നു യുവാവ് പറഞ്ഞത്. എന്തുകൊണ്ട് വെള്ള ധരിക്കരുതെന്ന് ചോദിച്ചപ്പോഴാണ് കന്യകയായ യുവതികൾ മാത്രമേ വിവാഹ ദിവസം വെള്ള വസ്ത്രം ധരിക്കുള്ളൂ എന്ന് അയാൾ പറഞ്ഞത്.

ഇയാൾ തനിക്കുള്ള ആശങ്ക തന്റെ അമ്മയോട് പറയുകയും ചെയ്തിരുന്നു. യുവതിക്ക് വെള്ള വസ്ത്രം ധരിക്കാൻ യോഗ്യതയില്ലെങ്കിൽ അയാൾക്കും ഇല്ലെന്നാണ് അമ്മ പറഞ്ഞത്. വെള്ള വസ്ത്രം ധരിക്കാൻ അവനും പരിശുദ്ധിയില്ലെന്ന് അവർ പറഞ്ഞു.

തനിക്ക് ഇപ്പോൾ അയാളോട് വെറുപ്പാണ് തോന്നുന്നത് എന്നാണ് യുവതി പറഞ്ഞത്. ഇയാളെ വിവാഹം ചെയ്യണോ എന്നാണ് താൻ ചിന്തിക്കുന്നത് എന്നും യുവതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+